ചുറ്റികയുണ്ടോ, നമുക്കൊരു ഫോണ്‍ പൊട്ടിക്കാം

Posted By: Super

ചുറ്റികയുണ്ടോ, നമുക്കൊരു ഫോണ്‍ പൊട്ടിക്കാം

താഴേ വീണാലും പൊട്ടില്ല. എന്തിന് ഒരു ചുറ്റികയെടുത്ത് ഇടിച്ചാല്‍ പോലും ഒന്നും സംഭവിക്കില്ല. നിങ്ങളുടെ ശക്തി മുഴുവന്‍ എടുത്ത് പ്രയോഗിച്ചു നോക്കൂ, ഒരു പക്ഷേ നിങ്ങള്‍ ക്ഷീണിക്കുമായിരിക്കും പക്ഷേ കൂടുതലൊന്നും പ്രതീക്ഷിക്കരുത്.

അതെ, സാംസംഗിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണായ, സാംസംഗ് ഗാലക്‌സി സ്‌കിന്നിനെ കുറിച്ചാണിവിടെ പറയുന്നത്. പ്രത്യേകം തയ്യാറാക്കിയ ഗ്രാഫീനില്‍ നിര്‍മ്മിച്ചിരിക്കുന്ന, സാംസംഗ് ഗാലക്‌സി സ്‌കിന്‍ മടക്കി പോക്കറ്റിലിടാം എന്നു പറയുമ്പോള്‍ അതിശയോക്തിയാണെന്നു കരുതരുത്.

ഇപ്പോള്‍ തന്നെ ഒരു ഗാലക്‌സി സ്‌കിന്‍ സ്വന്തമാക്കി കളയാം എന്നു വിചാരിച്ചിട്ടു ഫലമില്ല. 2012 ആദ്യ പാദത്തോടെ മാത്രമേ ഈ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ലഭ്യമാകൂ.

കാഴ്ചയിലും, പ്രവര്‍ത്തനത്തിലും, പ്രത്യേകതകള്‍ കൊണ്ടും ഏതോ വിചിത്ര കഥയില്‍ നിന്നും ഇറങ്ങി വന്നപോലെ നമുക്കു മുന്നിലെത്തുന്ന സാംസംഗ് ഗാലക്‌സി സ്‌കിന്‍ ആരുടെയും മനം കവരം എന്നു നിസ്സംശയം പറയാം.

വെറും സ്മാര്‍ട്ട്‌ഫോണ്‍ എന്നല്ല, ഭാവിയിലെ ഫോണ്‍ എന്നാണ് ഈ പുതിയ സാംസംഗ് ഉല്‍പന്നത്തിനു ഏറ്റവും യോചിക്കുന്ന വിശേഷണം. ഇതിന്റെ ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്‌ളേ സ്‌ക്രീന്‍ ശരിക്കും മടക്കാം എന്നറിയുമ്പോള്‍ അത്ഭുതപ്പെട്ട് വാ പൊളിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല.

എന്തുകൊണ്ടും സാധാരണ സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ മുന്നിട്ടു നില്‍ക്കുന്ന ഈ
ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയായ AMOLED സ്‌ക്രീനിന്റെ റെസൊലൂഷന്‍ 800 x 400 പിക്‌സല്‍ ആണ്. അതുകൊണ്ടുതന്നെ എച്ച്ഡി ചിത്രങ്ങളും, വീഡിയോകളും വളരെ മിഴിവോടെതന്നെ കാണാം.

8 മെഗാപിക്‌സല്‍ ക്യാമറയുള്ള ഈ ഫോണിന്റെ 1.2 ജിഗാഹെര്‍ഡ്‌സ് റാം 1 ജിബിയാണ്. എന്നാല്‍ ഈ ഫോണിന്റെ മറ്റു പ്രത്യേകതകളോ വിലയോ ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല. എങ്കിലും സാധാരണ സ്മാര്‍ട്ട്‌ഫോണുകളുടെ വില തന്നെ മതിയാകും എന്നാണു പ്രതീക്ഷിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot