കൂടുതല്‍ മികച്ച സാംസംഗ് ഗാലക്‌സി ഫോണ്‍

Posted By: Staff

കൂടുതല്‍ മികച്ച സാംസംഗ് ഗാലക്‌സി ഫോണ്‍

ടാബ്‌ലറ്റ്, മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ എണ്ണിയിലൊടുങ്ങാത്തത്ര തരം വ്യത്യസ്ത ഉല്‍പന്നങ്ങള്‍ ഉണ്ട് ഇന്ന്. അവയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ ഒരു ഹാന്‍ഡ്‌സെറ്റാണ് സാംസംഗ് ഗാലക്‌സി എസ് പ്ലസ്‌.

ആന്‍ഡ്രോയിഡിന്റെ 2.3 ജിഞ്ചര്‍ ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി എസ് പ്ലസ്‌ മികച്ച പ്രവര്‍ത്തന ക്ഷമതയാണ് കാഴ്ച വെക്കുന്നത്. 1.4 ജിഗാഹെര്‍ഡ്‌സ് സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍, അഡ്രിനോ 205 ജിപിയു, ക്വാല്‍കോം എംഎസ്എം 8255ടി സ്‌നാപ്ഡ്രാഡണ്‍ എന്നിവയുടെ സാന്നിദ്ധ്യം മുമ്പിറങ്ങിയ സാംസംഗ് ഗാലക്‌സി മോഡലുകളേക്കാള്‍ 40 ശതമാനം അധികം പ്രവര്‍ത്തന ക്ഷമത കാണിക്കാന്‍ ഗാലക്‌സി എസ്‌ പ്ലസിനു സാധിക്കുന്നു.

വ്യക്തതയടെ കാര്യത്തില്‍ സാംസംഗ് ഹാന്‍ഡ്‌സെറ്റുകള്‍ എന്നു കൂട്ടത്തില്‍ നിന്നും വേറിട്ടു നിന്നിരുന്നു. അതു ശരി വെക്കുന്നതാണ് AMOLED കപ്പാസിറ്റിയുള്ള, 16 ധശലക്ഷം നിറങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്ന ടച്ച് സ്‌ക്രീന്‍. 4.0 ഇഞ്ച് വലിപ്പമുള്ള ഈ സ്‌ക്രീനിന്റെ റെസൊലൂഷന്‍ 480 x 800 പിക്‌സല്‍ ആണ്. പോറലുകളില്‍ നിന്നും സ്‌ക്രീനിനെ സംരംക്ഷിക്കുന്ന, ടച്ച് വിസ് 3.0 യൂസര്‍ ഇന്റര്‍ഫെയ്‌സ്, ഗോറില്ല ഗ്ലാസ് ഡിസ്‌പ്ലേ എന്നിവും പ്രത്യേകതകളാണ്.

5.76 Mbsp വേഗതയുള്ള 3ജി, 32 - 48 Kbsp വേഗതയുള്ള 12 ക്ലാസില്‍ പെട്ട് ജിപിആര്‍എസ്, എഡ്ജ്, 3.0 ബ്ലൂടൂത്ത്, എ2ഡിപി, യുഎസ്ബി പോര്‍ട്ട് എന്നീ ഡാറ്റാ മാനേജ്‌മെന്റിനു സഹായിക്കുന്ന സംവിധാനങ്ങളും ഗാലക്‌സി എസ് പ്ലസില്‍ ഉണ്ട്.

ഇതിലെ ക്യാമറ 5 മെഗാപിക്‌സല്‍ ആണെങ്കിലും, വലിയ പ്രത്യേകതകളൊന്നും ഈ സാംസംഗ് മൊബൈലിലെ ക്യാമറയ്ക്ക് അവകാശപ്പെടാനില്ല. എന്നാല്‍ ജിയോ-റ്റാഗിംഗ്, ടച്ച് ഫോക്കസ്, 720p@30fsp വേഗതയുള്ള വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ ഇതിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍ തന്നെയാണ്.

3ജി നെറ്റ് വര്‍ക്കില്‍ 6.5 മണിക്കൂര്‍ ടോക്ക ടൈമും, 2ജി നെറ്റ് വര്‍ക്കില്‍ 12 മണിക്കൂര്‍ 50 മിനിട്ട് ടോക്ക് ടൈമും ഉറപ്പു നല്‍കുന്ന 1650 mAh ലയണ്‍ ബാറ്ററിയാണിതിന്റേത്.

കൂടുതല്‍ മികച്ച ഗ്രാഫിക്‌സിനു സഹായിക്കുന്ന അഡ്രിനോ 205 ജിപിയു ഉണ്ടെങ്കിലും, ക്യാമറയില്‍ ഫഌഷ് എല്ല എന്നത് ഒരു വലിയ പോരായ്മ തന്നെയാണ് എന്നു പറയേണ്ടിയിരിക്കുന്നു.

22,000 രൂപയാണ് സാംസംഗ് ഗാലക്‌സി എസ് പ്ലസിന്റെ വില നിശ്ചയിച്ചിരിക്കുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot