ബജറ്റ് വിപണിയിൽ രണ്ടും കൽപ്പിച്ച് Samsung; ഈ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു

|

ബജറ്റ് റേഞ്ചിൽ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. Samsung Galaxy A04, Galaxy A04e മോഡലുകൾ താങ്ങാനാകുന്ന വിലയിൽ അത്യാവശ്യം കൊള്ളാവുന്ന സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ള ഡിവൈസുകളാണ്. 9,999 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണുകളുടെ വില ആരംഭിക്കുന്നത്. 5000 mAh ബാറ്ററി, ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഗാലക്സി A04, ഗാലക്സി A04e എന്നീ മോഡലുകൾ ഫീച്ചർ ചെയ്യുന്നു.

 

ഗാലക്സി

ഗാലക്സി A04eയെ അപേക്ഷിച്ച് ഗാലക്സി A04 കൂടുതൽ മെച്ചപ്പെട്ട ക്യാമറ സജ്ജീകരണവുമായാണ് വരുന്നത്. ഡിവൈസുകളിലെ 5000 mAh ബാറ്ററി ഒരു ദിവസം നീണ്ട് നിൽക്കുന്ന ബാറ്ററി ലൈഫ് ആണ് ഓഫർ ചെയ്യുന്നത്. ഡിസംബർ 20 മുതലാണ് രണ്ട് സ്മാർട്ട്ഫോണുകളും വിൽപ്പനയ്ക്ക് എത്തുന്നത്. സാംസങ് ഇന്ത്യ ഇ-സ്റ്റോറിൽ നിന്നും ഔദ്യോഗിക റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഈ ഡിവൈസുകൾ സ്വന്തമാക്കാൻ കഴിയും.

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

സാംസങ് ഗാലക്സി A04 രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകൾ ഓഫർ ചെയ്യുന്നു. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസ് മോഡലിന് 11,999 രൂപയാണ് വില വരുന്നത്. ഡിവൈസിന്റെ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയും നൽകണം. സാംസങ് ഗാലക്സി A04e മോഡൽ മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളാണ് ഓഫർ ചെയ്യുന്നത്.

എന്ത് പ്രഹസനമാണ് സജി... പൊതുജനാഭിപ്രായം മാനിച്ച് Twitter പടിയിറങ്ങുമോ Elon Muskഎന്ത് പ്രഹസനമാണ് സജി... പൊതുജനാഭിപ്രായം മാനിച്ച് Twitter പടിയിറങ്ങുമോ Elon Musk

സാംസങ് ഗാലക്സി
 

സാംസങ് ഗാലക്സി A04e സ്മാർട്ട്ഫോണിന്റെ 3 ജിബി റാം, 32 ജിബി സ്റ്റോറേജ് മോഡലിന് 9,299 രൂപ നൽകണം. 3 ജിബി റാം കപ്പാസിറ്റിയും 64 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി A04e സ്മാർട്ട്ഫോണിന് 9,999 രൂപയും വില വരുന്നു. സാംസങ് ഗാലക്സി A04e സ്മാർട്ട്ഫോണിന്റെ ഏറ്റവും ശേഷി കൂടിയ മോഡൽ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷനും ഓഫർ ചെയ്യുന്നു. 11,499 രൂപയാണ് ഈ മോഡലിന് വില വരുന്നത്.

ഗാലക്സി A04 സ്മാർട്ട്ഫോൺ

ഗാലക്സി A04 സ്മാർട്ട്ഫോൺ പച്ച, ചെമ്പ്, കറുപ്പ് നിറങ്ങളിലാണ് ലഭ്യമാകുന്നത്. അതേ സമയം ഗാലക്സി A04e മോഡൽ നീല, ചെമ്പ് കളർ ഓപ്ഷനുകളും ഓഫർ ചെയ്യുന്നു. 2022 ഓഗസ്റ്റിൽ ആഗോള ലോഞ്ചിനെത്തിയ ശേഷമാണ് ഇപ്പോൾ രണ്ട് ഡിവൈസുകളും ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി A04, സാംസങ് ഗാലക്സി A04e എന്നീ ഡിവൈസുകളുടെ സ്പെക്സും ഫീച്ചറുകളും അറിയാൻ തുടർന്ന് വായിക്കുക.

സാംസങ് ഗാലക്സി A04, ഗാലക്സി A04e ഫീച്ചറുകൾ

സാംസങ് ഗാലക്സി A04, ഗാലക്സി A04e ഫീച്ചറുകൾ

മിക്കവാറും സമാനമായ ഫീച്ചറുകളുമായാണ് ഈ രണ്ട് ഡിവൈസുകളും വിൽപ്പനയ്ക്ക് എത്തുന്നത്. എന്നാൽ ക്യാമറ ഫീച്ചറുകളിലും റാം കോൺഫിഗേഷനിലും കാര്യമായ വ്യത്യാസങ്ങൾ ഉണ്ട്. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഇൻഫിനിറ്റി വി ഡിസ്പ്ലെയാണ് സാംസങ് ഗാലക്സി A04, A04e മോഡലുകൾ ഫീച്ചർ ചെയ്യുന്നത്. റാം പ്ലസ് സപ്പോർട്ടും ഡിവൈസുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഡിസംബറിൽ വാങ്ങാൻ കിടിലൻ Xiaomi ഫോണുകൾ; അതും 20,000 രൂപയിൽ താഴെ വിലയിൽഡിസംബറിൽ വാങ്ങാൻ കിടിലൻ Xiaomi ഫോണുകൾ; അതും 20,000 രൂപയിൽ താഴെ വിലയിൽ

5000 mAh ബാറ്ററി

5000 mAh ബാറ്ററി, ടെപ്പ് സി ചാർജിങ് പോർട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളും സ്മാർട്ട്ഫോണുകളിൽ ലഭ്യമാണ്. ഗാലക്സി A04 സ്മാർട്ട്ഫോൺ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഫീച്ചർ ചെയ്യുന്നു. 50 എംപി പ്രൈമറി ക്യാമറയാണ് ഇതിലെ ഹൈലൈറ്റ് സെൻസർ. 2 എംപി ഡെപ്ത് സെൻസറും ഡിവൈസിൽ നൽകിയിരിക്കുന്നു.

ഡ്യുവൽ റിയർ ക്യാമറ

ഗാലക്സി A04e സ്മാർട്ട്ഫോണും ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് വരുന്നത്. 13 എംപി വരുന്ന പ്രൈമറി സെൻസറാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഗാലക്സി A04e സ്മാർട്ട്ഫോണിലെ റിയർ ക്യാമറ സെറ്റപ്പ് ഫീച്ചർ ചെയ്യുന്നു.

സെൽഫി

രണ്ട് സ്മാർട്ട്ഫോണുകളും 5 മെഗാപിക്സൽ സെൽഫി ഷൂട്ടറും പാക്ക് ചെയ്യുന്നു. മീഡിയടെക് ഹീലിയോ പി35 പ്രോസസറാണ് ഈ രണ്ട് ഡിവൈസുകൾക്കും കരുത്ത് പകരുന്നത്. സാംസങ് ഗാലക്സി A04, ഗാലക്സി A04 എന്നിവയിലെ കണക്‌റ്റിവിറ്റി ഓപ്ഷനുകൾ ഏകദേശം സമാനവുമാണ്. വൈഫൈ 802.11, ബ്ലൂടൂത്ത് 5.0 എൽടിഇ എന്നീ ഓപ്ഷനുകളും ഡിവൈസുകളിലുണ്ട്.

Best Mobiles in India

English summary
Samsung has introduced two more smartphones in the budget range in India. The Samsung Galaxy A04 and Galaxy A04e models are devices aimed at those who want to buy good smartphones at an affordable price. The Galaxy A04 and Galaxy A04e models feature a 5000 mAh battery and a dual-rear camera setup.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X