Home
Mobile

ഉത്സവം കെങ്കേമമാക്കാൻ സാംസങ് പുതിയ ഫോൺ ഇറക്കുന്നു; ഗാലക്സി A05s വിവരങ്ങൾ പുറത്ത്

ഇന്ത്യയിൽ ഫെസ്റ്റിവൽ സെയിലുകളുടെ ബലത്തിൽ സ്മാർട്ട്ഫോൺ കച്ചവടം പൊടിപൊടിക്കുമ്പോൾ, സാംസങ് ഒരു പുതിയ ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നു. സാംസങ് ഗാലക്സി A05s (Samsung Galaxy A05s) എന്ന് പേരിട്ടിരിക്കുന്ന ഫോൺ ഒക്ടോബർ 18 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

ലോഞ്ചിന് മുന്നോടിയായി ഗാലക്സി A05s സ്മാർട്ട്ഫോണിന്റെ ചില ഫീച്ചറുകൾ സാംസങ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 15,000 രൂപയിൽ താഴെ വിലയിലാകും ഈ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കുക എന്നാണ് സൂചന. ഗാലക്സി എം15യെക്കാൾ ഉയർന്ന വിലയിൽ ഗാലക്സി A05s അ‌വതരിപ്പിച്ചാൽ ആളുകൾ ഒരുപക്ഷേ മറ്റ് ഓപ്ഷനുകൾ തേടിപ്പോകാൻ സാധ്യതയുണ്ട്.

ഉത്സവം കെങ്കേമമാക്കാൻ സാംസങ് പുതിയ ഫോൺ ഇറക്കുന്നു; ഗാലക്സി A05s

ഗാലക്സി എം15 13,490 രൂപ പ്രാരംഭ വിലയിൽ ആണ് ലോഞ്ച് ചെയ്തത്. ഇതിനെക്കാൾ ഉയർന്ന വിലിയിൽ അ‌വതരിപ്പിച്ചാൽ, സമാന വിലയിലുള്ള മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യപ്പെടും എന്നതിനാൽ തന്നെ സാംസങ് ഗാലക്സി A05s എന്തു വിലയിലാകും അ‌വതരിപ്പിക്കുക എന്ന് പ്രവചിക്കാൻ സാധ്യമല്ല.

ഫെസ്റ്റിവൽ സീസണിലാണ് ഗാലക്സി A05s എത്തുക എന്നതിനാൽ ലോഞ്ച് ചെയ്യുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ തുടന്നുള്ള കുറച്ച് ദിവസങ്ങളിൽ ഈ ഫോൺ ലഭ്യമായേക്കുമെന്നും വിലയിരുത്തലുകളുണ്ട്. വില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അ‌ടുത്ത ആഴ്ചയോടെ മാത്രമേ ലഭ്യമാകൂ. പുറത്തുവന്ന വിവരങ്ങൾ പ്രകാരം സാംസങ് ഗാലക്സി A05sൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ പരിചയപ്പെടാം.

സാംസങ് ഗാലക്സി A05s ന്റെ പ്രധാന സവിശേഷതകൾ: 6.7 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ഫ്രണ്ട് ക്യാമറ ടിയർഡ്രോപ്പ് നോച്ചിലാകും ഉണ്ടാകുക. ഫോണിന്റെ പുറകിൽ സാംസങ്ങിന്റെ "ഫ്ലോട്ടിംഗ്" ക്യാമറ സിസ്റ്റം കാണാം. സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോണായ ഗാലക്സി എസ്23 സീരീസിലെ ക്യാമറ മൊഡ്യൂളിന് സമാനമാണ് ഇത്.

സാംസങ് തങ്ങളുടെ പല മിഡ് റേഞ്ച്, ബജറ്റ് ഫോണുകളിലും ഫ്ലോട്ടിംഗ് ക്യാമറ സിസ്റ്റം വാഗ്ദാനം ചെയ്യാറുണ്ട്. പരിമിതമായ ബജറ്റിൽ എത്തുന്ന ഫോണുകൾക്ക് പ്രീമിയം ലുക്ക് സമ്മാനിക്കാൻ ഈ നീക്കം സഹായിക്കാറുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി A05sൽ ഉണ്ടാകുക. 50 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ.

50എംപി മെയിൻ ക്യാമറയ്ക്കൊപ്പം 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഉണ്ടാകും. സെൽഫികൾക്കായി 13-മെഗാപിക്സൽ സെൻസർ ആണ് ഉണ്ടാകുക. റാം പ്ലസ് ഫീച്ചർ വഴി ഈ ഫോണ​ന് 12 ജിബി റാം പിന്തുണ വരെ ഉറപ്പാക്കാൻ സാധിക്കും.

ഉത്സവം കെങ്കേമമാക്കാൻ സാംസങ് പുതിയ ഫോൺ ഇറക്കുന്നു; ഗാലക്സി A05s

സ്നാപ്ഡ്രാഗൺ 680 പ്രോസസർ ആണ് സാംസങ് ഈ ഫോണിൽ നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. സാംസങ്ങിന്റെ സിഗ്നേച്ചർ ഗാലക്‌സി ഡിസൈനിൽ ഇളം പച്ച, ഇളം വയലറ്റ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങൾ എല്ലാം ഇപ്പോഴും അ‌ജ്ഞാതമാണ്.

ആമസോൺ, ഫ്ലിപ്പ്കാർട്ട് ഫെസ്റ്റിവൽ സെയിൽ നടക്കുന്നതിനാൽ ഇപ്പോൾ സാംസങ്ങിന്റെ നിരവധി 5ജി സ്മാർട്ട്ഫോണുകൾ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമായിട്ടുണ്ട്. ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയിൽ സാംസങ് ഫോണുകൾ സ്വന്തമാക്കാം. സാംസങ്ങിന്റെ ബജറ്റ് സ്മാർട്ട്ഫോണുകൾ മുതൽ പ്രീമീയം സ്മാർട്ട്ഫോണായ എസ്22 അ‌ൾട്ര, എസ്23 അ‌ൾട്ര വരെയുള്ള ഫോണുകൾക്ക് ഓഫറുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung is all set to launch a new phone in the Indian market. Named Samsung Galaxy A05s, the phone will be launched in India on October 18, the company has confirmed. It is suggested that this smartphone will be launched at a price of less than Rs 15,000. The smartphone has a 6.7-inch FHD+ display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X