50MP ട്രിപ്പിൾ റിയർ ക്യാമറയടക്കം പുതിയ സാംസങ് ഫോൺ എത്തി, വില14,999! പക്ഷേ വാങ്ങുംമുമ്പ് 2 രഹസ്യം അറിയൂ
സാംസങ് ഇന്ത്യ താങ്ങാനാകുന്ന നിരക്കിലെത്തുന്ന ഗാലക്സി ഫോണുകളുടെ നിരയിലേക്ക് പുതിയൊരു പേരുകൂടി എഴുതിച്ചേർത്തു. കഴിഞ്ഞമാസം ആഗോളതലത്തിൽ ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എ05 എസ് എന്ന സ്മാർട്ട്ഫോണാണ് പുതിയതായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ ആകർഷകമായ ഫീച്ചറുകളുമായി പ്രതിക്ഷിച്ചിരുന്നപോലെ തന്നെ 15000 രൂപയിൽ താഴെയാണ് വില.
ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഗാലക്സി A04s-ന്റെ പിൻഗാമിയായാണ് ഗാലക്സി A05s ഇപ്പോൾ എത്തിയിരിക്കുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് ഒട്ടേറെ മാറ്റങ്ങൾ പുതിയ A05s ൽ കാണാൻ സാധിക്കും. ക്യാമറകളുടെ കാര്യത്തിലും ഡിസ്പ്ലേയുടെ കാര്യത്തിലും സ്റ്റോറേജിന്റെ കാര്യത്തിലും മുൻ മോഡലിനെ അപേക്ഷിച്ച് ഒട്ടേറെ മാറ്റങ്ങൾ കാണാൻ സാധിക്കും.

സാംസങ് ഗാലക്സി എ05 എസ് സ്മാർട്ട്ഫോണിന്റെ പ്രത്യേകതകൾ: 6.7-ഇഞ്ച് FHD+ ഡിസ്‌പ്ലേയുമായാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ( മുൻ മോഡലിൽ എച്ച്ഡി ഡിസ്പ്ലേ ആയിരുന്നു ഉണ്ടായിരുന്നത്) മുകളിൽ ഒരു നോച്ച് ഉണ്ട്. സാംസങ്ങിന്റെ പ്രശസ്തമായ ഗാലക്‌സി ലൈനപ്പുമായി പൊരുത്തപ്പെടുന്ന ആകർഷകമായ ഡിസൈൻ തന്നെയാണ് എ05 എസിലും കാണാൻ സാധിക്കുക.
അഡ്രിനോ 610 ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 680 പ്രോസസർ ആണ് ഇതിൽ നൽകിയിരിക്കുന്നത്. 6GB LPDDR4X റാമിനൊപ്പം 6GB വെർച്വൽ റാമും 128GB UFS 2.2 സ്റ്റോറേജും ഇതോടൊപ്പം എത്തുന്നു. 1TB വരെ സ്‌റ്റോറേജ് വർദ്ധിപ്പിക്കുന്നതിന് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉണ്ട്.
വൺയുഐ കോർ ഉള്ള ആൻഡ്രോയിഡ് 13 ൽ ആണ് പ്രവർത്തനം. രണ്ട് ഒഎസ് അപ്ഗ്രേഡും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും സാംസങ് ഉറപ്പുനൽകുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഫേസ് അൺലോക്ക്, 3.5mm ഓഡിയോ ജാക്ക്, ഡോൾബി അറ്റ്‌മോസ് ഓഡിയോ എന്നിവയും ഇതിലുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഈ സാംസങ് ഫോൺ എത്തുന്നത്. എഫ്/1.8 അപ്പേർച്ചറുള്ള 50എംപി പിൻ ക്യാമറയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറയിലെ പ്രധാനി. ഇതോടൊപ്പം 2എംപി ഡെപ്ത്, എഫ്/2.4 അപ്പേർച്ചർ ഉള്ള 2എംപി മാക്രോ ക്യാമറകൾ, എൽഇഡി ഫ്ലാഷ് എന്നിവയും ഉണ്ട്. f/2.0 അപ്പേർച്ചർ ഉള്ള 13MP ഫ്രണ്ട് ക്യാമറയും സാംസങ് നൽകിയിട്ടുണ്ട്.
ഗാലക്സി എ05 എസിന്റെ മുൻഗാമിയിൽ വെറും 5എംപി ഫ്രണ്ട് ക്യാമറ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് 13 എംപിയായി ഉയർന്നിരിക്കുന്നു. അതേപോലെ സ്റ്റോറേജ് കപ്പാസിറ്റിയും ഉയർന്നു. മുൻ മോഡലിലെ 4GB + 64GB-ൽ നിന്ന് എ05 എസിലേക്ക് എത്തുമ്പോൾ റാമും സ്റ്റോറേജും 6GB + 128GB ആയി ഉയർത്തിയിട്ടുണ്ട്.

25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എ05 എസ് പായ്ക്ക് ചെയ്യുന്നത്. ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, വൈഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
അതെ, ഇതൊരു 4ജി ഫോൺ ആണ്! ഈ ഫോൺ വാങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട രണ്ട് പ്രധാന 'രഹസ്യ'ങ്ങളിലൊന്ന് ഇതൊരു 4ജി ഫോൺ ആണ് എന്നതാണ്. രണ്ടാമത് ശ്രദ്ധിക്കേണ്ട കാര്യം ഇൻ-ബോക്സിൽ ചാർജർ ഇല്ല എന്നുള്ളതാണ്. ഇപ്പോൾ എല്ലാവരും 5ജിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഇതൊരു 4ജി ഫോൺ ആണ് എന്നത് വാങ്ങുംമുമ്പ് ഉറപ്പായും അറിഞ്ഞിരിക്കണം.
വിലയും ലഭ്യതയും: കറുപ്പ്, ഇളം പച്ച, ഇളം വയലറ്റ് നിറങ്ങളിൽ A05s എത്തുന്നു. 14,999 രൂപയാണ് ഈ ഫോണിന്റെ വില. സാംസങ് ഓൺലൈൻ സ്റ്റോറിലും അംഗീകൃത സ്റ്റോറുകളിലും ലഭ്യമാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായി എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഓപ്ഷൻ ഉപയോഗിച്ചാൽ 1000 രൂപ ഡിസ്കൗണ്ടിൽ 13,999 രൂപയ്ക്ക് കിട്ടും.


Click it and Unblock the Notifications








