Home
Mobile

എന്തിനാണ് 4G മോഡൽ, ഈ 5G മോഡലിന് ചീപ് റേറ്റേ ഉള്ളൂ; 9000 രൂപയിൽ താഴെ വിലയിൽ ഈ ഗാലക്സി 5G ഫോൺ കിട്ടും

വാങ്ങുന്നത് കുറഞ്ഞ വിലയുടെ ഫോൺ ആണെങ്കിലും ബ്രാൻഡ് വിട്ടൊരു കളിയില്ലാത്ത ആളുകളും ഉണ്ട്. ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം നിരവധി പേരുടെ ഇഷ്ട ബ്രാൻഡാണ് സാംസങ്. ബജറ്റ് വിലയിൽ എല്ലാ ബ്രാൻഡുകൾക്കും 5ജി ഫോണുകൾ ഉണ്ടെന്നിരി​ക്കെ, സാംസങ് ഫോണുകൾ തന്നെ വാങ്ങണം എന്ന് ആഗ്രഹിക്കുന്ന കടുത്ത ഫാൻസ് ഉണ്ട്. 10000 രൂപയിൽ താ​ഴെ വിലയിൽ ഒരു പുതിയ 5ജി ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് സാംസങ്ങിൽ നിന്ന് ലഭ്യമായിട്ടുള്ള പ്രധാന ഓപ്ഷനുകളിലൊന്നാണ് ഗാലക്സി എ06 5ജി (Samsung Galaxy A06 5G).

ഇന്ത്യയിൽ സാംസങ് ഗാലക്സി എ06 4ജി മോഡലാണ് ആദ്യം ലോഞ്ച് ചെയ്യപ്പെട്ടത്, അ‌തിന് ശേഷം 5ജി മോഡലും എത്തി. പതിനായിരം രൂപയിൽ താഴെ വിലയിൽ 5ജി മോഡൽ വാങ്ങാൻ ലഭ്യമായിട്ടുള്ള സ്ഥിതിക്ക് നിസാര ലാഭത്തിനായി 4ജി മോഡൽ തെരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. ഭാവികൂടി കണക്കിലെടുക്കുമ്പോൾ 5ജി ഫോണുകൾ വാങ്ങുന്നതാണ് മികച്ച തീരുമാനം.

എന്തിനാണ് 4G മോഡൽ, ഈ ഗാലക്സി 5G മോഡലിന് ചീപ് റേറ്റേ ഉള്ളൂ!

ഈ വർഷം ഫെബ്രുവരിയിലാണ് ഗാലക്സി എ06 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അ‌ന്ന് സാംസങ് ഗാലക്സി A06 5Gയുടെ 4GB+ 64GB മോഡലിന് 10,499 രൂപയും 4GB+ 128GB മോഡലിന് 11,499 രൂപയും 6GB+ 128GB മോഡലിന് 12,999 രൂപയുമായിരുന്നു വില. ഇപ്പോഴും അ‌തേ വിലയിൽ തന്നെയാണ് സാംസങ് വെബ്​സൈറ്റിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അ‌തേസമയം ഫ്ലിപ്പ്കാർട്ടിൽ ഗാലക്സി എ06 5ജി 9,699 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 750 രൂപ ക്യാഷ്ബാക്ക്, 5ശതമാനം ക്യാഷ്ബാക്ക് എന്നീ ഡിസ്കൗണ്ട് ഓഫറുകളാണ് ഫ്ലിപ്പ്കാർട്ടിൽ ഈ മോഡലിന് ലഭ്യമായിട്ടുള്ളത്. ആമസോണിൽ ഗാലക്സി എ06 5ജിയുടെ അ‌ടിസ്ഥാന മോഡൽ 9899 രൂപ വിലയിൽ വാങ്ങാനാകും.

എന്തിനാണ് 4G മോഡൽ, ഈ ഗാലക്സി 5G മോഡലിന് ചീപ് റേറ്റേ ഉള്ളൂ!

കൂടാതെ ഗാലക്സി എ06 5ജി 4GB+ 128GB വേരിയന്റ് 10,379 രൂപ വിലയിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 1500 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 9000 രൂപയിൽ താഴെ വിലയിൽ ഈ ബജറ്റ് സാംസങ് ഗാലക്സി 5ജി ഫോൺ സ്വന്തമാക്കാൻ സാധിക്കും. താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഗാലക്സി എ06 5ജിയുടെ കരുത്ത്. 6.7 ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 800 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

50MP മെയിൻ ക്യാമറ, ( f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഫ്രണ്ടിൽ സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 8MP ക്യാമറയാണ് ഉള്ളത്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള വൺ UI 7 ൽ ആണ് പ്രവർത്തനം. 4 OS അപ്‌ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

എന്തിനാണ് 4G മോഡൽ, ഈ ഗാലക്സി 5G മോഡലിന് ചീപ് റേറ്റേ ഉള്ളൂ!

ആം മാലി-G57 MC2 ജിപിയു, 4GB/6GB LPDDR4X റാം, 64GB/128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, 25W ഫാസ്റ്റ് ചാർജിങ്, 5000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, IP54 റേറ്റിങ്, 5G SA/NSA എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ബ്ലാക്ക്, ഗ്രേ, ​ലൈറ്റ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Samsung Galaxy A06 5G is now available for under Rs 9000. Its original price is Rs 10,499 for the 4GB+ 64GB model, Rs 11,499 for the 4GB+ 128GB model, and Rs 12,999 for the 6GB+ 128GB model. The Galaxy A06 5G 4GB+ 128GB variant is listed on Amazon at a price of Rs 10,379. It also has a bank discount of up to Rs 1500. So, you can get it for under Rs 9000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X