വരും...വരാതിരിക്കില്ല! സാംസങ് ഗാലക്‌സി എ 06 ഉടൻ ഇന്ത്യയിൽ എത്തുമെന്ന് സൂചന
സാംസങ് ഗാലക്‌സി എ 06 (Samsung Galaxy A 06) എന്ന പുതിയ എ-സീരീസ് സ്മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യത. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) സർട്ടിഫിക്കേഷനിൽ സാംസങ് ഗാലക്‌സി എ 06 സ്മാർട്ട്‌ഫോൺ കണ്ടെത്തി. ഇത് ഇന്ത്യൻ ലോഞ്ച് ഉടൻ നടക്കാനുള്ള സാധ്യത എടുത്ത് കാട്ടുന്നു. SM-A065F/DS എന്ന മോഡൽ നമ്പറുള്ള സാംസങ് ഗാലക്‌സി എ06 ആണ് ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുന്നത്. വരാനിരിക്കുന്ന ഗാലക്‌സി എ 06ൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് നോക്കാം.
SM-A065F/DS എന്ന മോഡൽ നമ്പറുള്ള സാംസങ് ഗാലക്‌സി എ06, BIS ലിസ്റ്റിംഗിൽ ( MySmartPrice വഴി) കാണപ്പെട്ടു. ലിസ്റ്റിംഗിൽ വെളിപ്പെടുത്തിയത് അനുസരിച്ച്, ഫോൺ ഡ്യുവൽ സിം കാർഡ് സപ്പോർട്ടോടെ ആണ് വരുന്നത്. ഇത് കൂടാതെ, ബിഐഎസ് സർട്ടിഫിക്കേഷൻ ലിസ്റ്റിംഗ് മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

എന്നിരുന്നാലും, BIS ലിസ്റ്റിംഗ് കൂടാതെ, ഗീക്ക്ബെഞ്ച് ഡാറ്റാ ബേസിലും വൈഫൈ അലയൻസ് സർട്ടിഫിക്കേഷനിലും ഈ ഫോൺ കണ്ടെത്തി. ഗാലക്‌സി എ 06 2.4GHz, 5GHz വൈ-ഫൈയുമായി വരുമെന്ന് വൈഫൈ അലയൻസ് സർട്ടിഫിക്കേഷൻ വെളിപ്പെടുത്തി. അതേ സമയം ഗീക്ക്ബെഞ്ചിൻ്റെ സിംഗിൾ-കോർ, മൾട്ടി-കോർ ടെസ്റ്റുകളിൽ ഫോണിന് യഥാക്രമം 1,644 പോയിൻ്റുകളും 5,326 പോയിൻ്റുകളും സ്കോർ ചെയ്യാൻ കഴിഞ്ഞു.
കൂടാതെ, സാംസങ് ഗാലക്‌സി എ 06, Mali-G52 MP2 GPU, 6GB റാം എന്നിവയ്‌ക്കൊപ്പം ജോടിയാക്കിയ ഒക്ടാ-കോർ SoC ആണ് നൽകുന്നത്. ഡിസ്‌പ്ലേ, ക്യാമറ, ബാറ്ററി കപ്പാസിറ്റി തുടങ്ങിയ മറ്റ് വിശദാംശങ്ങൾ ഇപ്പോഴും മറച്ചുവെച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.
സാംസങ് ഗാലക്‌സി എ 06 കഴിഞ്ഞ വർഷം പുറത്ത് ഇറങ്ങിയ 6.7 ഇഞ്ച് HD+ (720x1,600 പിക്‌സൽ) LCD ഡിസ്‌പ്ലേയുമായി വന്ന ഗാലക്‌സി എ 05ന്റെ ഒരു പടി മുകളിൽ നിൽക്കുമെന്ന് ആണ് പ്രതീക്ഷ. ഗാലക്‌സി എ 05 6 ജിബി വരെ റാമും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ MediaTek Helio G85 SoC ആണ് നൽകുന്നത്.
ഇത് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് അധിക സ്റ്റോറേജ് വിപുലീകരണത്തെ സപ്പോർട്ട് ചെയുന്നു. ഇമേജിംഗിനായി, 50 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കൻഡറി ക്യാമറയും ഉൾപ്പെടെ ഡ്യൂവൽ പിൻ ക്യാമറ സജ്ജീകരണമുണ്ട്. കൂടാതെ, ഇത് സെൽഫികൾക്കായി 8 എംപി ക്യാമറ ആണ് നൽകിയിരിക്കുന്നത്.
25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5,000 mAh ബാറ്ററിയും ഫോൺ പായ്ക്ക് ചെയ്യുന്നു. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, 4ജി, വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് മറ്റ് സവിശേഷതകൾ. ഗാലക്‌സി എ 05ൻ്റെ വില നിലവിൽ അടിസ്ഥാന 4 ജിബി/64 ജിബി മോഡലിന് 8,699 രൂപയിൽ ആരംഭിക്കുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








