Home
Mobile

ലോഞ്ച് ചെയ്ത അ‌ന്നുതന്നെ വിൽപ്പന തുടങ്ങിയിരുന്നു; 15000 രൂപയിൽ താഴെ വിലയുള്ള പുതിയ സാംസങ് 5G ഫോൺ

സാംസങ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ സാന്നിധ്യങ്ങളിലൊന്നാണ്. എല്ലാ സെഗ്മെന്റുകളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ സാംസങ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സാംസങ് ഏറ്റവും ഒടുവിലായി ഇന്ത്യയിൽ പുറത്തിറക്കിയ 5ജി ഫോൺ ആണ് സാംസങ് ഗാലക്സി എ07 5ജി (Samsung Galaxy A07 5G). ഇതിന് പിന്നാലെ പുതിയ ഗാലക്സി എഫ്70e എന്ന മോഡൽ ഫെബ്രുവരി 9ന് പുറത്തിറങ്ങുന്നുണ്ട്. സാധാരണ കൂടുതൽ സ്മാർട്ട്ഫോണുകളും ലോഞ്ചിന് ശേഷം കുറച്ച് ദിവസങ്ങൾ കഴിഞ്ഞ ശേഷമാകും വിൽപ്പന ആരംഭിക്കുക, എന്നാൽ ഗാലക്സി എ07 5ജി ലോഞ്ച് ചെയ്ത അ‌ന്ന് മുതൽ തന്നെ വിൽപ്പന ആരംഭിച്ചിരുന്നു.

15000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി സാംസങ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ കഴിയുന്ന ഗാലക്സി എ07 5ജി ഇപ്പോൾ സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ആമസോൺ വഴിയും ഓൺ​ലൈനായി വാങ്ങാനാകും. ഇതിന് പുറമേ എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും, സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

15000 രൂപയിൽ താഴെ വിലയുള്ള പുതിയ സാംസങ് 5G ഫോൺ

രണ്ട് റാം വേരിയന്റുകളിലാണ് ഗാലക്സി എ07 5ജി വാങ്ങാൻ ലഭ്യമായിട്ടുള്ളത്. അ‌തിൽ 4GB+128GB അ‌ടിസ്ഥാന വേരിയന്റിന് 15999 രൂപയും 6GB+128GB വേരിയന്റിന് 17999 രൂപയുമാണ് വില. എന്നാലിപ്പോൾ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്, അ‌തിനാലാണ് 15000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ വാങ്ങാനാകുന്നത്.

പുതിയൊരു 5ജി ഫോൺ 15000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ തയാറെടുക്കുന്നവർക്ക് ഗാലക്സി എ06 5ജിയുടെ പിൻഗാമിയായി എത്തിയ ഗാലക്സി എ07 5ജി പരിഗണിക്കാവുന്നതാണ്. റിയർ പാനലിനായി ഒരു പുതിയ ഗ്ലാസ് ഫൈബർ റീഇൻഫോഴ്‌സ്ഡ് പോളിമർ (GFRP) സാംസങ് ഇതിൽ ഉപയോഗിച്ചിരിക്കുന്നു. ഇത് സ്ലിം പ്രൊഫൈൽ നിലനിർത്തുന്നതിനൊപ്പം മുൻ മെറ്റീരിയലുകളേക്കാൾ കരുത്ത് വാഗ്ദാനം ചെയ്യുന്നുവെന്ന് സാംസങ് പറയുന്നു.

15000 രൂപയിൽ താഴെ വിലയുള്ള പുതിയ സാംസങ് 5G ഫോൺ

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഗാലക്സി എ07 5ജിയുടെ കരുത്ത്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

6.7-ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 800 nits വരെ പീക്ക് ബ്രൈറ്റ്നസ്, ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററിയാണ് ഈ ഗാലക്സി ഫോണിലുള്ളത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, അ‌ണ്ടർ-പോർട്ടഡ് സ്പീക്കർ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA/NSA (12 5G ബാൻഡുകൾ) എന്നിവയും ഉണ്ട്.

15000 രൂപയിൽ താഴെ വിലയുള്ള പുതിയ സാംസങ് 5G ഫോൺ

Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് എന്നിവയാണ് മറ്റ് ഫീച്ചറുകൾ. 167.4x 77.4 x 8.2 മിമി വലിപ്പവും 199 ഗ്രാം ഭാരവുമാണ് എ07 5ജിക്ക് ഉള്ളത്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള വൺ UI 8-ൽ ആണ് പ്രവർത്തനം. ആറ് വർഷത്തെ OS അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

More from GizBot

Best Mobiles in India

English summary
Samsung Galaxy A07 5G, which was launched in India last week, is now available with a bank discount. Its 4GB+128GB base variant is priced at Rs 15,999 and the 6GB+128GB variant is priced at Rs 17,999. However, now, as a bank discount of Rs 1,000 is available as part of the launch offer, you can buy this phone for less than Rs 15,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X