Home
Mobile

12 5G ബാൻഡുകൾ, 50MP ക്യാമറ, 6000mAh ബാറ്ററി; സാംസങ് ഗാലക്സി A07 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഗാലക്സി എ സീരീസിൽ പുതിയ സ്മാർട്ട്ഫോൺ എത്താൻ പോകുന്നതായി കഴിഞ്ഞ ആഴ്ച സാംസങ് അ‌റിയിച്ചിരുന്നു, പറഞ്ഞതുപോലെ തന്നെ ആ ഫോൺ എത്തിയിട്ടുണ്ട്. ഗാലക്സി എ06 5ജിയുടെ പിൻഗാമിയായി ഗാലക്സി എ07 5ജി (Samsung Galaxy A07 5G) എന്ന പുതിയ മോഡലാണ് സാംസങ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. റിയർ പാനലിനായി ഒരു പുതിയ ഗ്ലാസ് ഫൈബർ റീഇൻഫോഴ്‌സ്ഡ് പോളിമർ (GFRP) സാംസങ് ഇതിൽ ഉപയോഗിച്ചിരിക്കുന്നു. ഇത് സ്ലിം പ്രൊഫൈൽ നിലനിർത്തുന്നതിനൊപ്പം മുൻ മെറ്റീരിയലുകളേക്കാൾ കൂടുതൽ കരുത്ത് വാഗ്ദാനം ചെയ്യുന്നുവെന്ന് സാംസങ് അവകാശപ്പെടുന്നു.

"കീ ഐലൻഡ് 2.0" എന്ന് വിവരിച്ചിരിക്കുന്ന ഒരു ഫ്ലാറ്റ് സൈഡ് ഫ്രെയിം ഗാലക്സി എ07 5ജിയിലുണ്ട്. ഇതിന്റെ റിയർ പാനലിൽ "ഐക്കോണിക് ട്രാക്ക് ക്യാമറ ഡെക്കോ" എന്ന് സാംസങ് വിളിക്കുന്ന ക്യാമറ സജ്ജീകരണത്തിനുള്ളിൽ ഡ്യുവൽ ക്യാമറയാണ് നൽകിയിരിക്കുന്നത്. 6,000mAh ബാറ്ററി ഈ ഫോണിലുണ്ട്, എന്നാൽ ഫോണിനൊപ്പം പതിവ് പോലെ ചാർജർ നൽകിയിട്ടില്ല.

12 5G ബാൻഡുകൾ; സാംസങ് ഗാലക്സി A07 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഈ സാംസങ് ഫോണിന്റെ ശ്രദ്ധേയമായ ഫീച്ചറുകളിലൊന്ന് ഇത് 12 5G ബാൻഡുക​ളുടെ പിന്തുണയോടെ എത്തുന്നു എന്നതാണ്.120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേയുമായി എത്തിയിരിക്കുന്ന ഈ ഗാലക്സി ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ്.

പ്രധാന ഫീച്ചറുകൾ

6.7-ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 800 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സാംസങ് ഗാലക്സി എ07 5ജിയിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

12 5G ബാൻഡുകൾ; സാംസങ് ഗാലക്സി A07 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള വൺ UI 8-ൽ ആണ് പ്രവർത്തനം. ആറ് വർഷത്തെ OS അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ബജറ്റ് 5ജി ഫോണിന് സാംസങ് നൽകുന്നുണ്ട്.

ഗാലക്സി എ07 5ജിയുടെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ, f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, അ‌ണ്ടർ-പോർട്ടഡ് സ്പീക്കർ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA/NSA (12 5G ബാൻഡുകൾ), Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി, 167.4x 77.4 x 8.2 മിമി വലിപ്പം, 199 ഗ്രാം ഭാരം എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

12 5G ബാൻഡുകൾ; സാംസങ് ഗാലക്സി A07 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വിലയും ലോഞ്ച് ഓഫറും

സാംസങ് ഗാലക്സി എ07 5ജിയുടെ 4GB+128GB അ‌ടിസ്ഥാന വേരിയന്റിന് 15999 രൂപയും 6GB+128GB വേരിയന്റിന് 17999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ അല്ലെങ്കിൽ UPI പേയ്മെന്റുകൾ വഴിയുള്ള പർച്ചേസിന് 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ യഥാക്രമം 14999 രൂപ, 16999 രൂപ വിലകളിൽ ഇവ വാങ്ങാനാകും.

ലോഞ്ച് ഓഫറിന്റെ ഭാഗമായി 18 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ലൈറ്റ് വയലറ്റ്, ലൈറ്റ് ഗ്രീൻ, ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും, സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും, ആമസോൺ ഉൾപ്പെടെയുള്ള ഓൺലൈൻ സ്റ്റോറുകളിലും ഓഫ്‌ലൈൻ ചാനലുകളിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

Best Mobiles in India

English summary
Samsung Galaxy A07 5G has been launched in India. Its 4GB+128GB base variant is priced at Rs 15,999 and the 6GB+128GB variant is priced at Rs 17,999. As part of the launch offer, a discount of Rs 1,000 is available on purchases made through select bank cards or UPI payments. So, you can buy them at prices of Rs 14,999 and Rs 16,999 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X