ആ പണി ഇവിടെ വേണ്ട! സാംസങ് ഗാലക്സി A സീരീസിൽ പുതിയ ഫോണെത്തി; വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇത് ശ്രദ്ധിക്കൂ
സാംസങ് തങ്ങളുടെ ഗാലക്സി എ സീരീസിലേക്ക് പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ഇറങ്ങിയ ഗാലക്സി എ06ന്റെ പിൻഗാമിയായി പുതിയ ഗാലക്സി എ07 (Samsung Galaxy A07) എന്ന മോഡൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്തോനേഷ്യയിൽ ആണ് ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യയിലേക്കും ഗാലക്സി എ07 സ്മാർട്ട്ഫോൺ എത്തും. 6 OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സഹിതം എത്തുന്ന സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് സാംസങ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ബജറ്റ് സ്മാർട്ട്ഫോണിൽ ഇത്ര വലിയ ഒഎസ് പിന്തുണ സാംസങ് വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യയിൽ ഇത് ചെലവായേക്കില്ല
നിലവിൽ ഇന്തോനേഷ്യയിൽ 4ജി ഫോൺ എന്ന നിലയിലാണ് ഗാലക്സി എ07 അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ 4ജി മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യത കുറവാണ്. 5ജി ഫോൺ എന്ന നിലയിലാകും ഗാലക്സി എ07 ഇന്ത്യയിലെത്തുക എന്നതിനാണ് കൂടുതൽ സാധ്യത. ഇതിന്റെ മുൻഗാമിയായ ഗാലക്സി എ06 5ജി ഫോൺ ആയിട്ടാണ് ഇന്ത്യയിൽഅവതരിപ്പിക്കപ്പെട്ടത്.

ഇന്ത്യക്കാർ പൊതുവിൽ ഇപ്പോൾ 4ജി ഫോണുകളിൽ നിന്ന് 5ജി ഫോണുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമയമാണ്. 10000 രൂപയിൽ താഴെ വിലയിൽ പോലും ധാരാളം 5ജി ഫോണുകൾ ലഭ്യമാണ്. ഈ ഒരു സാഹചര്യത്തിൽ 4ജി ഫോൺ എന്ന നിലയിൽ ഗാലക്സി എ07 ഇന്ത്യയിൽ അവതരിപ്പിച്ചാൽ ആളുകൾ മൈൻഡ് ചെയ്യുകയില്ല എന്നത് ഏതാണ്ട് ഉറപ്പാണ്.
ഇന്ത്യക്കായി മാറ്റം വേണ്ടിവരും
നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ ഇന്ത്യയിൽ ഗാലക്സി എ07 എത്തുകയാണ് എങ്കിൽ അത് 5ജി ഫോൺ എന്ന നിലയിൽ തന്നെ സാംസങ് അവതരിപ്പിക്കേണ്ടിവരും. ക്യാമറ, ബാറ്ററി പോലുള്ള മറ്റ് ഫീച്ചറുകൾ ചിലപ്പോൾ ഇപ്പോൾ പുറത്തിറക്കിയ മോഡലിലേത് തന്നെ നിലനിർത്തിയേക്കാം. നിലവിൽ ഗാലക്സി എ07ന്റെ ഇന്ത്യൻ ലോഞ്ചിനെപ്പറ്റി സാംസങ് ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

സാംസങ് ഗാലക്‌സി A07 ന്റെ പ്രധാന ഫീച്ചറുകൾ
90Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ ഇൻഫിനിറ്റി-U LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഒക്ട കോർ മീഡിയടെക് ഹീലിയോ G99 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.2GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.
ആം മാലി-G57 MC2, 4GB / 6GB / 8GB LPDDR4X റാം, 64GB / 128GB / 256GB സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI7 ൽ ആണ് പ്രവർത്തനം. 6 OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് സാംസങ് സ്ഥിരീകരിച്ചിട്ടുണ്ട്.
സാംസങ് ഗാലക്സി എ07ന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, IP54 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
സാംസങ് ഗാലക്‌സി A07ന്റെ 4GB+ 64GB വേരിയന്റിന് 1,399,000Rp (ഏകദേശം 7,530 രൂപ) ആണ് വില. 4GB + 128GB വേരിയന്റിന് 1,649,000 Rp (ഏകദേശം 8,880 രൂപ), 6GB + 128GB വേരിയന്റിന് 1,949,000 Rp (ഏകദേശം 10,490 രൂപ) 6GB + 128GB വേരിയന്റിന് 1,949,000 Rp (ഏകദേശം), 8GB + 256GB വേരിയന്റിന് 2,299,000Rp (ഏകദേശം 12,380 രൂപ) എന്നിങ്ങനെയാണ് വില.


Click it and Unblock the Notifications








