കേസ് ഡിസൈനുമായി സാംസങ് ഗാലക്‌സി എ 12 5 ജി: നിങ്ങൾക്ക് അറിയേണ്ടതെല്ലാം
സാംസങ് ഗാലക്‌സി എ 12 4 ജി വിപണിയിൽ ഉടൻ അവതരിപ്പിക്കുവാൻ സാംസങ് തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെ, മോഡൽ നമ്പർ SM125F / DSN വരുന്ന ഒരു സ്മാർട്ട്ഫോൺ റഷ്യയിലെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തി. ഇപ്പോൾ ഗാലക്‌സി എ 12 ന്റെ 5 ജി വേരിയൻറ് ഓൺലൈനിൽ ചോർന്നു. വരാനിരിക്കുന്ന ഗാലക്‌സി എ 12 5 ജിയുടെ കേസ് റെൻഡറുകൾ സ്ലാഷ്‌ലീക്‌സ് വെളിപ്പെടുത്തി കഴിഞ്ഞു. ഈ റെൻഡറുകൾ അതിന്റെ പിൻഭാഗവും മുൻവശത്തെ രൂപകൽപ്പനയും കാണിക്കുന്നു.

ഗാലക്‌സി എ 12 5 ജിയിൽ വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഡിസ്‌പ്ലേയുണ്ടാകുമെന്ന് റെൻഡറുകൾ വെളിപ്പെടുത്തുന്നു. ഈ ഹാൻഡ്‌സെറ്റിൽ വരുന്ന ഒരു ക്വാഡ്-റിയർ ക്യാമറ സെറ്റപ്പും എൽഇഡി ഫ്ലാഷും ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ പുറകിലത്തെ ഭാഗത്തിന് മുകളിൽ ഇടത് കോണിലായി സ്ഥാപിക്കും. കൂടാതെ, ഒരു വശത്ത് നൽകിയിരിക്കുന്ന ഫിംഗർപ്രിന്റ് സെൻസറുമായി ഈ സ്മാർട്ഫോൺ വരുമെന്ന് പറയുന്നു. ഫോണിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ലൗഡ്‌സ്‌പീക്കർ ഗ്രിൽ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

മാത്രമല്ല, ഗാലക്‌സി എ 12 4 ജിക്ക് 5 ജി വേരിയന്റിന് സമാനമായ ഡിസൈൻ ഉണ്ടായിരിക്കുമെന്ന് പറയുന്നു. എന്നാൽ, മുമ്പത്തെ ചോർച്ച പ്രകാരം, ഈ ഫോണിന്റെ 4 ജി മോഡൽ ട്രിപ്പിൾ-റിയർ ലെൻസ് മുൻഗാമിയായ ഗാലക്സി എ 11 ൽ നൽകിയിരിക്കുന്ന അതേ ലെൻസാണെന്ന് പറയുന്നു. കൂടാതെ, ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ മീഡിയടെക് ഹീലിയോ പി 35 ചിപ്‌സെറ്റുമായി ഈ ഹാൻഡ്‌സെറ്റ് വരുമെന്ന് കണ്ടെത്തി. ഗാലക്‌സി എ 12 4 ജി ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഈ സ്മാർട്ട്ഫോൺ ഒരു എൽസിഡി പാനലുമായാണ് വരുന്നത്. 3 ജിബി റാമും 32 ജിബി / 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ഈ സ്മാർട്ഫോൺ വരുന്നു. ഈ ഹാൻഡ്‌സെറ്റിന്റെ മറ്റ് വിശദാംശങ്ങൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications