64 ജിബി സ്റ്റോറേജ് വേരിയന്റുമായി സാംസങ് ഗാലക്‌സി എ12 വരുന്നു: വിശദാംശങ്ങൾ
32 ജിബി, 64 ജിബി സ്റ്റോറേജ് വേരിയന്റുമായി സാംസങ് ഗാലക്‌സി എ 12 എത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പുതിയ ഫോണിന്റെ മുൻഗാമിയായ സാംസങ് ഗാലക്‌സി എ 11 ൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കില്ലെന്നും ഇത് കൂട്ടിച്ചേർത്തു. ഗാലക്‌സി എ 11 ന് 6.4 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയുണ്ട്, 3 ജിബി റാമുണ്ട്, 32 ജിബി സ്റ്റോറേജ് വേരിയന്റിൽ മാത്രമേ വിപണിയിൽ വരുന്നുള്ളു. 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഈ സ്മാർട്ഫോണിലുണ്ട്.

4,000 എംഎഎച്ച് ബാറ്ററിയിൽ വരുന്ന ഈ ഡിവൈസ് 15W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ദക്ഷിണ കൊറിയൻ കമ്പനിയുടെ എ സീരീസ് സ്മാർട്ട്‌ഫോൺ പട്ടികയിലെ മറ്റൊരു ബജറ്റ് സ്മാർട്ട്ഫോണായിരിക്കും അഭ്യുഹങ്ങളിലുള്ള ഗാലക്‌സി എ 12 എന്ന് സാം മൊബൈലിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. റിപ്പോർട്ട് അനുസരിച്ച്, അതിന്റെ മുൻഗാമിയായ സാംസങ് ഗാലക്‌സി എ 11 ന് മുകളിലുള്ള സ്റ്റോറേജ് ഓപ്ഷനുപുറമെ, രണ്ട് ഫോണുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടാകില്ല.

32 ജിബി വേരിയന്റും 64 ജിബി മോഡലും ഫോണിലുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ, 64 ജിബി പതിപ്പിന് സമാനമായ 3 ജിബി റാം ഉണ്ടോ, അല്ലെങ്കിൽ കൂടുതൽ റാമുമായി ഈ ഫോൺ വരുമോ എന്നതിനെക്കുറിച്ച് ഒരു വിശദാംശങ്ങളും ഇപ്പോൾ ലഭ്യമല്ല. ഗാലക്‌സി എ 12 ന് എൽസിഡി ഡിസ്‌പ്ലേയും ട്രിപ്പിൾ ക്യാമറ സിസ്റ്റവും ഗാലക്‌സി എ 11ലെ പോലെ വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ ഉണ്ടെന്നും അതിൽ വലിയ ബാറ്ററി ഉണ്ടായിരിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, ഗാലക്സി എ 12 ബ്ലാക്ക്, വൈറ്റ്, റെഡ്, ബ്ലൂ തുടങ്ങിയ നിറങ്ങളിൽ ലഭ്യമാണ്. സാംസങ് ഗാലക്‌സി എ 12 സ്മാർട്ട്‌ഫോണിനായി ട്രേഡ്‌മാർക്ക് അപേക്ഷകൾ ജനുവരിയിൽ സമർപ്പിച്ചു.

സാംസങ് ഗാലക്‌സി എ 11: സവിശേഷതകൾ
സാംസങ് ഗാലക്‌സി എ 11 ന് 6.4 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ 720 x 1,560 പിക്‌സൽ റെസല്യൂഷനും 19.5: 9 ആസ്പെക്ടറ്റ് റേഷിയോയും വരുന്നു. 3 ജിബി വരെ റാമും 32 ജിബി സ്റ്റോറേജും വരുന്ന ഈ ഹാൻഡ്‌സെറ്റിന് 1.8 ജിഗാഹെർട്‌സ് SoC പ്രോസസറാണ് മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ഫോണിൽ വരുന്നത്. 161.4x76.3x8.0mm ആണ് സാംസങ് ഗാലക്‌സി എ11 ഈ ഹാൻഡ്സെറ്റിൻെറ നീളം. 177 ഗ്രാം ഭാരവും വരുന്നു.


Click it and Unblock the Notifications








