Home
Mobile

സാംസങ് ഗാലക്‌സി എ 12 സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത് എക്‌സിനോസ് 850 SoC പ്രോസസറുമായി

ഫെബ്രുവരിയിൽ രാജ്യത്ത് അവതരിപ്പിച്ച അതേ പേരിലുള്ള സ്മാർട്ട്‌ഫോണിൻറെ അപ്ഡേറ്റഡ് എഡിഷനായി സാംസങ് ഗാലക്‌സി എ 12 ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ടും തമ്മിലുള്ള ഒരേയൊരു വ്യത്യാസം പ്രോസസറിൻറെ കാര്യത്തിലാണ് വരുന്നത്. സാംസങ് ഈ പുതിയ മോഡലിൽ അവരുടെ സ്വന്തം എക്‌സിനോസ് മൊബൈൽ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രോസസറിൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്‌സി എ 12 ഈ ആഴ്ച ആദ്യം റഷ്യയിൽ സാംസങ് ഗാലക്‌സി എ 12 നാച്ചോ ആയി അവതരിപ്പിച്ചു. ക്വാഡ് റിയർ ക്യാമറ സംവിധാനവും സെൽഫി ക്യാമറയ്ക്കുള്ള ഡിസ്പ്ലേ നോച്ചും ഈ സ്മാർട്ട്ഫോണിൻറെ പ്രധാന സവിശേഷതകളാണ്.

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എ 12 സ്മാർട്ഫോണിൻറെ വില

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എ 12 സ്മാർട്ഫോണിൻറെ വില

സാംസങ് ഗാലക്‌സി എ 12 സ്മാർട്ഫോണിൻറെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയും, 6 ജിബി + 128 ജിബി മോഡലിന് 16,499 രൂപയുമാണ് വില വരുന്നത്. ബ്ലാക്ക്, ബ്ലൂ, വൈറ്റ് നിറങ്ങളിൽ ഈ സ്മാർട്ഫോൺ വിപണിയിൽ ലഭ്യമാണ്. ഇത് സാംസങ് ഇന്ത്യൻ വെബ്സൈറ്റിൽ നിന്നും വാങ്ങാൻ ലഭ്യമാണ്. മീഡിയടെക് ഹീലിയോ പി 35 SoC പ്രോസസറുള്ള ഒറിജിനൽ സാംസങ് ഗാലക്‌സി എ12 ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. 13,999 രൂപ വില വരുന്ന 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡൽ, 14,999 രൂപ വില വരുന്ന 4 ജിബി + 128 ജിബി മോഡലിൽ മുമ്പത്തെ അതേ മൂന്ന് നിറങ്ങളിൽ വിപണിയിൽ വരുന്നു.

സാംസങ് ഗാലക്‌സി എ 12 സ്മാർട്ഫോണിൻറെ സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 12 സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന സാംസങ് ഗാലക്‌സി എ 12 ആൻഡ്രോയിഡ് 11 ടോപ് യുഐ കോർ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു. 6.5-ഇഞ്ച് എച്ച്ഡി+ (720 x 1,600 പിക്സൽസ്) പിഎൽഎസ് ടിഎഫ്റ്റി ഡിസ്പ്ലേ 20: 9 ആസ്പെക്റ്റ് റേഷ്യോ വരുന്നതാണ്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുവാൻ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോർ എക്സിനോസ് 850 SoC പ്രോസസറാണ് നൽകിയിട്ടുള്ളത്. ഇതിൽ വരുന്ന ക്വാഡ് റിയർ ക്യാമറ സംവിധാനത്തിൽ എഫ് /2.0 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്നു. സെൽഫികൾ പകർത്തുവാനും വീഡിയോ കോളുകൾക്കുമായി സാംസങ് ഗാലക്‌സി എ 12 മുൻവശത്ത് ഒരു എഫ്/ 2.2 ലെൻസുമായി 8 മെഗാപിക്സൽ സെൻസറും വരുന്നു.

സാംസങ് ഗാലക്‌സി എ 12 സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത് എക്‌സിനോസ് 850 SoC പ്രോസസറുമായി

സാംസങ് ഗാലക്‌സി എ 12ൽ 4 ജി എൽടിഇ, വൈ-ഫൈ 802.11 b/g/n, ബ്ലൂടൂത്ത് v5, ജിപിഎസ്/എ-ജിപിഎസ്, എൻഎഫ്‍സി, യുഎസ്ബി-ടൈപ്പ് സി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ഓൺബോർഡ് സെൻസറുകളിൽ ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്സിമിറ്റി സെൻസർ എന്നിവയുമുണ്ട്, കൂടാതെ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും വരുന്നു. 15W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്.

More from GizBot

Best Mobiles in India

English summary
This Exynos-powered Samsung Galaxy A12 was also released in Russia this week under the name Samsung Galaxy A12 Nacho. The phone has a quad-camera configuration on the back and a notch for the selfie camera on the front.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X