Home
Mobile

വാട്ടർ ഡ്രോപ്പ് ഡിസ്‌പ്ലേ, ക്വാഡ് ക്യാമറകളുമായി സാംസങ് ഗാലക്‌സി എ 12 അവതരിപ്പിച്ചു: വില, സവിശേഷതകൾ

കമ്പനിയുടെ ഗാലക്‌സി എ സീരീസിലെ ഏറ്റവും പുതിയ മോഡലായി സാംസങ് ഗാലക്‌സി എ 12 (Samsung Galaxy A12) ഇന്ത്യയിൽ അവതരിപ്പിച്ചു. 2020 നവംബറിൽ യൂറോപ്പിൽ സാംസങ് ഗാലക്‌സി എ 02 എസിനൊപ്പം ഈ പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുകയും കഴിഞ്ഞ വർഷം വിപണിയിലെത്തിയ സാംസങ് ഗാലക്‌സി എ 11 യ്ക്ക് ശേഷം വരുന്ന സ്മാർട്ഫോണായി മാറുകയും ചെയ്യ്തു. ക്വാഡ് റിയർ ക്യാമറകൾ, 15W ഫാസ്റ്റ് ചാർജിംഗ്, 128 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജ് എന്നിവ സാംസങ് ഗാലക്‌സി എ 12 ൻറെ പ്രധാന സവിശേഷതകളാണ്. സാംസങ് ഗാലക്‌സി എ 12 വാട്ടർ ഡ്രോപ്പ് രൂപകല്പനയിൽ വരുന്ന ഡിസ്‌പ്ലേ നോച്ചും നൽകുന്നു. കൂടാതെ, മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകൾ ഇത് വിപണിയിൽ വരുന്നു. റെഡ്മി നോട്ട് 9 പ്രോ, റിയൽ‌മി 7, ഓപ്പോ എ 52 സ്മാർട്ട്‌ഫോണുകളുമായി സാംസങ് ഗാലക്‌സി എ 12 വിപണിയിൽ മത്സരിക്കുന്നു.

സാംസങ് ഗാലക്‌സി എ 12: ഇന്ത്യയിലെ വിലയും, ലോഞ്ച് ഓഫറുകളും

സാംസങ് ഗാലക്‌സി എ 12: ഇന്ത്യയിലെ വിലയും, ലോഞ്ച് ഓഫറുകളും

സാംസങ് ഗാലക്‌സി എ 12 സ്മാർട്ഫോണിൻറെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 12,999 രൂപയും 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 13,999 രൂപയുമാണ് വില വരുന്നത്. ഈ ഫോൺ ബ്ലാക്ക്, ബ്ലൂ, വൈറ്റ് കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു. ഫെബ്രുവരി 17 മുതൽ റീട്ടെയിൽ സ്റ്റോറുകൾ, സാംസങ്.കോം, പ്രമുഖ ഓൺലൈൻ പോർട്ടലുകൾ എന്നിവ വഴി ഇത് നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

സാംസങ് ഗാലക്‌സി എ 12 ലോഞ്ച്

സാംസങ് ഗാലക്‌സി എ 12 ലെ ലോഞ്ച് ഓഫറുകളിൽ 349 രൂപയുടെ പ്രീപെയ്ഡ് റീചാർജിൽ ജിയോ ഉപഭോക്താക്കൾക്ക് 3,000 രൂപയുടെ തൽക്ഷണ ക്യാഷ്ബാക്ക് ഓഫർ ഉൾപ്പെടുന്നുണ്ട്. കൂടാതെ, പങ്കാളികളിൽ നിന്ന് 4000 വിലയുള്ള വൗച്ചറുകളും ലഭിക്കുന്നതാണ്. പുതിയതും നിലവിലുള്ളതുമായ ജിയോ വരിക്കാർക്ക് ഈ ഓഫർ ബാധകമാണ്. വിഐയിലെ ഗാലക്‌സി എ 12 ഉപഭോക്താക്കൾക്ക് 299 രൂപയുടെ ആദ്യ മൂന്ന് മാസത്തെ റീചാർജ് അല്ലെങ്കിൽ ആദ്യത്തെ മൂന്ന് റീചാർജുകൾക്ക് ഡ്യൂവൽ ഡാറ്റാ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. സീറോ ഡൗൺ-പേയ്‌മെന്റ് ഇഎംഐ ഓഫറുകൾക്കൊപ്പം ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

സാംസങ് ഗാലക്‌സി എ 12 യൂറോപ്യൻ വിപണിയിൽ

ബേസിക് 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് യൂറോ 179 (ഏകദേശം 15,800 രൂപ) ആരംഭ വിലയുമായി യൂറോപ്പിൽ ഈ സ്മാർട്ട് ഫോൺ പുറത്തിറക്കി. യൂറോ 199 (ഏകദേശം 17,600 രൂപ) വിലയിൽ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിലാണ് സാംസങ് ഗാലക്‌സി എ 12 യൂറോപ്യൻ വിപണിയിൽ വരുന്നത്.

സാംസങ് ഗാലക്‌സി എ 12 സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 12 സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന സാംസങ് ഗാലക്‌സി എ 12 ആൻഡ്രോയിഡ് 10 യുഐ കോർ 2.5 സോഫ്ട്‍വെയർ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു. കൂടാതെ, 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ടിഎഫ്ടി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേ 20: 9 ആസ്പെക്റ്റ് റേഷിയോയിൽ വരുന്നു. 4 ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 35 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.0 ലെൻസ്, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്‌ഫോണിൻറെ മറ്റൊരു പ്രധാന സവിശേഷത. മുൻവശത്ത് ഒരു എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ ക്യാമറ സെൻസറും സാംസങ് നൽകിയിട്ടുണ്ട്.

ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 35 SoC പ്രോസസർ

മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജാണ് സാംസങ് ഗാലക്‌സി എ 12ൽ വരുന്നത് . 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്ന കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ സ്മാർട്ട്ഫോണിലുണ്ട്. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഈ ഡിവൈസിൻറെ ഒരു വശത്തായി ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 15W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന സാംസങ് ഗാലക്‌സി എ 12 യുടെ ഭാരം 205 ഗ്രാമാണ്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy A12 was introduced in India as the newest model in the Galaxy A-series of the business. The new smartphone debuted in Europe in November 2020 alongside the Samsung Galaxy A02s and succeeds the Samsung Galaxy A11 that was also released last year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X