താങ്ങാവുന്ന വിലയിൽ വരുന്ന സാംസങ് ഗാലക്‌സി എ 13 5 ജി സ്മാർട്ട്‌ഫോൺ ഉടനെത്തും

|

ഇനി 5 ജിയുടെ കാലഘട്ടമായതിനാൽ പല സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളും മികച്ച 5 ജി സ്മാർട്ട്ഫോണുകൾ വിപണിയിൽ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. അതിൽ സാംസങ് ഇപ്പോൾ നടത്തുന്ന പല പരിശ്രമങ്ങൾ വിജയം കാണുകയും കൂടാതെ ബജറ്റ് വിലയിൽ നല്ല ഒന്നാന്തരം 5 ജി സ്മാർട്ഫോണുകൾ പുറത്തിറക്കുകയും ചെയ്യുന്നു. ഓരോ വർഷവും ഇറങ്ങുന്ന ഗ്യാലക്‌സി സ്മാർട്ഫോണുകൾക്ക് 5 ജി ആക്സസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ സാംസങ് മുന്നൊരുക്കം നടത്തുന്നത്. കഴിഞ്ഞ വർഷമാണ് സാംസങ് ഗ്യാലക്‌സി എ 42 5 ജി സ്മാർട്ഫോൺ പ്രഖ്യാപിച്ചത്, അത് അക്കാലത്ത് ഏറ്റവും താങ്ങാവുന്ന 5 ജി സ്മാർട്ട്ഫോണായിരുന്നു. ഈ വർഷം ആദ്യം, സാംസങ് ഗാലക്‌സി എ 22 5 ജി എന്ന മറ്റൊരു സ്മാർട്ഫോണുമായി വന്നു, ഇത് നിലവിൽ ഏറ്റവും വിലകുറഞ്ഞ 5 ജി ഫീച്ചർ ചെയ്യുന്ന ഒരു സ്മാർട്ട്‌ഫോണാണ്.

 

താങ്ങാവുന്ന വിലയിൽ വരുന്ന സാംസങ് ഗാലക്‌സി എ 13 5 ജി സ്മാർട്ട്‌ഫോൺ ഉടനെത്തും

കൂടുതൽ വിലകുറഞ്ഞ സ്മാർട്ട്‌ഫോൺ 2022ൽ ലഭ്യമാകുമെന്ന് പറയുന്നു. ഇവിടെ സാംസങ് ഗാലക്‌സി എ 13 5 ജി സ്മാർട്ഫോണിനെക്കുറിച്ചാണ് സംസാരിക്കുന്നത്. വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഗ്യാലക്‌സിക്ലബ്.എൻഎൽ എന്ന വെബ്സൈറ്റിൽ വെളിപ്പെടുത്തിയിരുന്നു. പഴയ മോഡലായ സാംസങ് ഗാലക്‌സി എ 12 5 ജിയുടെ തുടർച്ചയായിരിക്കും ഈ പുതിയ എ-സീരീസ് സ്മാർട്ട്‌ഫോൺ എന്ന് റിപ്പോർട്ടിൽ പറയുന്നു.

ബജറ്റ് വിലയിൽ വാങ്ങാവുന്ന ഏറ്റവും മികച്ച സാംസങ് 5 ജി സ്മാർട്ട്ഫോൺ

ബജറ്റ് വിലയിൽ വാങ്ങാവുന്ന ഏറ്റവും മികച്ച സാംസങ് 5 ജി സ്മാർട്ട്ഫോൺ

ഇപ്പോൾ സാംസങ് ഗാലക്‌സി എ 13 5 ജി സ്മാർട്ഫോണിനെക്കുറിച്ച് കൂടുതലൊന്നും വ്യക്തമല്ല. ഈ സ്മാർട്ഫോൺ മോഡൽ നമ്പർ SM-A136B വരുമെന്ന് റിപ്പോർട്ട് പറയുന്നു. ഇതിനുപുറമെ, ഗാലക്‌സി എ 22 5 ജിയുടെ വില 229 യൂറോ ആയിരുന്നതിനാൽ ഇതിന് 200 യൂറോയിൽ താഴെ വില നല്കിയേക്കുമെന്ന് സൂചനയുണ്ട്. ഗാലക്‌സി എ 12 5 ജി 2020 ഡിസംബറിൽ അവതരിപ്പിച്ചതിനാൽ, സാംസങ് ഗാലക്‌സി എ 13 നെക്സ്റ്റ് ജനറേഷൻ വിലകുറഞ്ഞ 5 ജി 2021 അവസാനത്തോടെയോ 2022 ൻറെ ആരംഭത്തിലോ പുറത്തിറക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സാംസങ് ഗാലക്‌സി എ 13 5 ജിയുടെ സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എ 13 5 ജിയുടെ സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 13 5 ജി ഏറ്റവും മികച്ച അപ്ഗ്രേഡഡ് സവിശേഷതകളോടെ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഗാലക്‌സി എ 12 സ്മാർട്ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി+ എൽസിഡി ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്, കൂടാതെ 6 ജിബി റാമും 128 ജിബി വരെ സ്റ്റോറേജ് സ്പെയ്‌സും ചേർന്ന ഒക്ടാകോർ മീഡിയടെക് ഹീലിയോ പി 35 പ്രോസസറാണ് കരുത്തേകുന്നത്. പിൻഭാഗത്ത് 48 എംപി ക്വാഡ് ക്യാമറ സംവിധാനവും 8 എംപി സെൽഫി ക്യാമറ സെൻസറുമാണ് നൽകിയിരിക്കുന്നത്. 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടിനൊപ്പം 5000 എംഎഎച്ച് ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഒരു നെക്സ്റ്റ് ജനറേഷൻ മോഡൽ ആയതിനാൽ സാംസങ് ഗാലക്‌സി എ13 5 ജിയിൽ വേഗതയേറിയ പ്രോസസ്സർ, ബേസിക് എഡിഷനിൽ ഉയർന്ന റാം, മെച്ചപ്പെട്ട ഡിസ്പ്ലേ എന്നിവ ഉണ്ടാകും. സാംസങ് ഗാലക്‌സി എ 13 5 ജിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികം വൈകാതെ നമുക്ക് ലഭിക്കുന്നതാണ്.

Best Mobiles in India

English summary
Many smartphone manufacturers are gearing up to bring affordable 5G phones to market as the 5G era approaches general use. Samsung is one of these manufacturers, as it continues to deliver 5G connectivity to a variety of inexpensive Galaxy smartphones with each passing year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X