സാംസങ് ഗാലക്സി എ14 5ജിയുടെ ഇന്റേണൽ സ്റ്റോറേജ് ഇരട്ടിയാക്കി വീണ്ടും പുറത്തിറക്കി! മുൻപത്തെക്കാൾ ലാഭം
ഇന്ത്യയിലെ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നായ സാംസങ് അടുത്തിടെ തങ്ങളുടെ ഗാലക്സി എ സീരീസിൽ പുതിയ എ15 5ജി, എ25 5ജി എന്നീ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിരുന്നു. ഇതിൽ എ15 5ജി 8ജിബി റാമും 128 ജിബി/ 256 ജിബി സ്റ്റോറേജുമുള്ള രണ്ട് കോൺഫിഗറേഷനുകളിലാണ് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.
ഗാലക്സി എ15 5ജിയുടെ വിൽപ്പന ആരംഭിക്കുന്നതിന് മുൻപ് മുൻഗാമിയായ ഗാലക്സി എ14 5ജിയുടെ വില സാംസങ് കുറച്ചു. ഇത് സ്വാഭാവികമായ ഒരു നീക്കമായിരുന്നു. എന്നാൽ ആരാധകരെപ്പോലും അമ്പരപ്പിച്ച മറ്റൊരു നീക്കം ഇപ്പോൾ സാംസങ്ങിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. ഗാലക്സി എ14 5ജിക്ക് പുതിയ വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നു എന്നതാണത്.

സാംസങ്ങിൽ നിന്നുള്ള ഈ മിഡ് റേഞ്ച് 5G ഫോൺ ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ എത്തിയത്. അന്ന് 16,499 രൂപയ്ക്ക് ആണ് ഈ ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള പ്രാരംഭ വേരിയന്റ് ലഭ്യമായിരുന്നത്. എന്നാൽ അടുത്തിടെ ഗാലക്സി എ14യുടെ വിലയിൽ 2000 രൂപ കുറച്ചിരുന്നു.
അതോടെ ഗാലക്സി എ14 5ജിയുടെ പ്രാരംഭ വേരിയന്റിന്റെ വില 14,499 രൂപയായി. ഇപ്പോൾ ഇതിനെക്കാൾ കുറച്ചുകൂടി ഉയർന്ന സ്റ്റോറേജുമായി ഗാലക്സി എ14 5ജിയുടെ 4ജിബി റാം+ 128 ജിബി സ്റ്റോറേജ് മോഡലാണ് സാംസങ് നിശബ്ദമായി അവതരിപ്പിച്ചിരിക്കുന്നത്. 15,499 രൂപയാണ് ഈ പുതിയ വേരിയന്റിന്റെ വില.

ഗാലക്സി എ14 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനും ഇതിനകം തന്നെ ലഭ്യമായിട്ടുണ്ട്. ഈ രണ്ട് വേരിയന്റുകൾക്കും അടിസ്ഥാന വേരിയന്റിനും ഇടയിലായിട്ടാണ് പുതിയ വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്.
ഗാലക്സി എ14 5ജിയുടെ 6ജിബി റാം വേരിയന്റിന് 16,999 രൂപയും 8ജിബി റാം വേരിയന്റിന് 18,999 രൂപയുമാണ് വില. പുതിയ 4ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റ് ഉടൻ തന്നെ ബ്രാൻഡിന്റെ ഓൺലൈൻ സ്റ്റോറിൽ അവതരിപ്പിക്കും. ഇതിന് പുറമേ ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ റീട്ടെയിലർമാർ വഴിയും ഈ ഫോൺ ലഭ്യമാക്കും.
15000 രൂപ വിലയിൽ നിരവധി ബ്രാൻഡുകളുടെ 5ജി സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവയോട് മത്സരിക്കാനും ആളുകൾക്ക് കൂടുതൽ ഓപ്ഷനുകൾ ലഭ്യമാക്കാനും പുതിയ വേരിയന്റ് അവതരിപ്പിക്കുന്നതിലൂടെ സാംസങ് ലക്ഷ്യമിടുന്നുണ്ടാകാം. കറുപ്പ്, കടും ചുവപ്പ്, ഇളം പച്ച നിറങ്ങളിൽ ഗാലക്സി എ14 5ജി സ്മാർട്ട്ഫോൺ ലഭ്യമാണ്.

ഗാലക്സി എ14 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് ഇൻഫിനിറ്റി- വി LCD ഡിസ്പ്ലേ, ഫുൾ HD+ റെസല്യൂഷൻ, 90Hz റിഫ്രഷ് റേറ്റ്, സാംസങ്ങിന്റെ തന്നെ എക്സിനോസ് 1330 ചിപ്സെറ്റ്, മാലിG68 MP2 ജിപിയു, ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒരു യുഐ 5 എന്നിവ ഈ ഫോണിൽ സാംസങ് വാഗ്ദാനം ചെയ്യുന്നു.
50എംപി മെയിൻ ക്യാമറ, 2എംപി മാക്രോ, 2എംപി ഡെപ്ത് ലെൻസ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കായി 13MP ഫ്രണ്ട് ക്യാമറയുമുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ആക്സിലറോമീറ്റർ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ തുടങ്ങിയ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഡ്യുവൽ സിം കാർഡ് സ്ലോട്ട്, 5G SA / NSA, 4G VoLTE, വൈഫൈ 802.11 b/g/n/ac, ബ്ലൂടൂത്ത് v5.2, GPS/GLONASS/Beidou, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഓഡിയോ ജാക്ക് ഫീച്ചറുകൾ ഗാലക്സി എ14 5ജിയിലുണ്ട്. 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ചിന്റേതാണ് ബാറ്ററി.


Click it and Unblock the Notifications








