Home
Mobile

ഡിസ്കൗണ്ട് രാജ സാംസങ്! ഗാലക്സി 5G ഫോൺ വെറും 8,999 രൂപയ്ക്ക് വിൽക്കുന്നു

ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ സാംസങ്ങിന്റെ ഗാലക്സി എ14 5ജി വെറും 8999 രൂപയിൽ വാങ്ങാൻ അ‌വസരം. യാതൊരു ബാങ്ക് കാർഡിന്റെയും സഹായം ഇല്ലാതെ തന്നെ ഈ വിലയിൽ വാങ്ങാം. കാരണം ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം ഈ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ഗാലക്സി എ14 5ജിയുടെ അ‌ടിസ്ഥാന വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ ഏറ്റവും ഉയർന്ന വേരിയന്റിന് പോലും 10999 രൂപയേ വില വരുന്നുള്ളൂ എന്നതാണ് ഏറെ ശ്രദ്ധേയം. ഫ്ലിപ്പ്കാർട്ട് പറയുന്നത് അ‌ടിസ്ഥാന മോഡൽ ഏതാണ്ട് 51ശതമാനം ഡിസ്കൗണ്ടിൽ ആണ് തങ്ങൾ വിൽക്കുന്നത് എന്നാണ്.

എന്നാൽ ഫ്ലിപ്പ്കാർട്ടിന്റെ വാദം പൂർണ്ണമായും വിശ്വസിക്കേണ്ട എങ്കിലും കുറഞ്ഞത് 7500 രൂപയുടെ ഡിസ്കൗണ്ട് ഈ ഡീലിൽ ഈ സാംസങ് ഫോണിന് ലഭ്യമായിട്ടുണ്ട് എന്നത് സത്യമാണ്. 4ജിബി, 6ജിബി, 8ജിബി എന്നിങ്ങനെ മൂന്ന് റാം ഓപ്ഷനുകളിലും 64ജിബി, 128ജിബി എന്നീ സ്റ്റോറേജ് ഓപ്ഷനുകളിലും ആണ് ഗാലക്സി എ14 5ജി ലഭ്യമായിട്ടുള്ളത്.

ഡിസ്കൗണ്ട് രാജ സാംസങ്! ഗാലക്സി 5G ഫോൺ വെറും 8,999 രൂപയ്ക്ക്

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി എ14 5ജിയുടെ 4ജിബി + 64ജിബി അ‌ടിസ്ഥാന മോഡലിന് 16,499 രൂപയായിരുന്നു വില. 6ജിബി + 128ജിബി മോഡലിന് 18,999 രൂപയും 8ജിബി + 128ജിബി വേരിയന്റിന് 20,999 രൂപയും നൽകണമായിരുന്നു. എന്നാലിപ്പോൾ ഏറ്റവും ഉയർന്ന മോഡൽ പോലും 10999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ വിൽക്കുന്നു, അ‌തായത് പാതി വിലയിൽ.

ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് പ്രകാരം സാംസങ് ഗാലക്സി എ14 5ജിയുടെ 4ജിബി+ 64ജിബി അ‌ടിസ്ഥാന മോഡലിന് 8999 രൂപയും 4ജിബി+ 128ജിബി മോഡലിന് 9999 രൂപയും 6ജിബി+ 128ജിബി വേരിയന്റിന് 10999 രൂപയുമാണ് വില. യാതൊരു ബാങ്ക് കാർഡുകളുടെയും പിന്തുണയില്ലാതെ തന്നെ ഈ വിലയിൽ ഇവ സ്വന്തമാക്കാനാകും.

ഡിസ്കൗണ്ട് രാജ സാംസങ്! ഗാലക്സി 5G ഫോൺ വെറും 8,999 രൂപയ്ക്ക്

സാംസങ് ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർക്കും ബജറ്റ് വിലയിൽ 5ജി ഫോണുകൾ തേടുന്നവർക്കും ഇത് ഒരു മികച്ച ഓപ്ഷനാണ്. 5ജി ഫോണുകളുടെ ഇക്കാലഘട്ടത്തിൽ പോലും ചില 4ജി മോഡലുകൾ ഇതിനെക്കാൾ ഉയർന്ന വിലയിൽ ലോഞ്ച് ചെയ്യപ്പെടുന്നുണ്ട്. അ‌ത്തരം 4ജി ഫോണുകളെക്കാൾ എന്തുകൊണ്ടും മികച്ച ഓപ്ഷനായിരിക്കും ഈ 5ജി സ്മാർട്ട്ഫോൺ.

ഗാലക്സി എ14 5ജി (SAMSUNG Galaxy A14 5G) യുടെ പ്രധാന ഫീച്ചറുകൾ: സാംസങ്ങിന്റെ എക്സിനോസ് 1330 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6.6 ഇഞ്ച് ഇൻഫിനിറ്റി- വി LCD ഡിസ്പ്ലേ, ഫുൾ HD+ റെസല്യൂഷൻ, 90Hz റിഫ്രഷ് റേറ്റ്, മാലിG68 MP2 ജിപിയു, ട്രിപ്പിൾ റിയർ ക്യാമറ ( 50എംപി+ 2എംപി+ 2എംപി), 13MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്.

15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എ14 5ജിയിൽ ഉള്ളത്.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ആക്സിലറോമീറ്റർ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ തുടങ്ങിയ ഫീച്ചറുകളും ഈ ബജറ്റ് 5ജി ഫോണിലുണ്ട്.

ഡിസ്കൗണ്ട് രാജ സാംസങ്! ഗാലക്സി 5G ഫോൺ വെറും 8,999 രൂപയ്ക്ക്

ഡ്യുവൽ സിം കാർഡ് സ്ലോട്ട് സഹിതമാണ് ഗാലക്സി എ15 5ജി എത്തുന്നത്. 5G SA / NSA, 4G VoLTE, ​വൈ​ഫൈ 802.11 b/g/n/ac, ബ്ലൂടൂത്ത് v5.2, GPS/GLONASS/Beidou, യുഎസ്ബി ​ടൈപ്പ്-സി പോർട്ട്, 3.5mm ഓഡിയോ ജാക്ക് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. കറുപ്പ്, കടും ചുവപ്പ്, ഇളം പച്ച നിറങ്ങളിൽ A14 5ജി ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Samsung's Galaxy A14 5G is now available at a huge discount. As listed on Flipkart, the Samsung Galaxy A14 5G is currently priced at Rs 8,999 for the 4GB+ 64GB base model, Rs 9,999 for the 4GB+ 128GB model and Rs 10,999 for the 6GB+ 128GB variant. These can be acquired at this price without the support of any bank cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X