Home
Mobile

സാംസങ് ആരാധകരേ കേൾക്കൂ... ഗാലക്സി A14 5G ഇപ്പോൾ 35% ഡിസ്കൗണ്ടിൽ വിൽക്കുന്നു!

സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് ആമസോൺ ​പ്രൈം ഡേ സെയിൽ കടന്നുപോയി. ബജറ്റ് വിലയിലുള്ള സ്മാർട്ട്ഫോണുകൾക്ക് പറയത്തക്ക ഡിസ്കൗണ്ടുകൾ ഒന്നും ലഭ്യമാകാത്തതിനാൽ തന്നെ ആ​മസോൺ ​പ്രൈം ഡേ സെയിൽ നിരവധി പേരെ നിരാശപ്പെടുത്തി. എന്നാൽ കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്ന സാംസങ് ആരാധകർക്ക് ഫ്ലിപ്പ്കാർട്ടിൽ ഇപ്പോഴും അ‌വസരം തുറന്നുകിടപ്പുണ്ട്. ആമസോൺ ​പ്രൈം ഡേ സെയിലിന് സമാന്തരമായി ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിൽ ആരംഭിച്ചിരുന്നു. ജൂ​ലൈ 20ന് ആരംഭിച്ച ഈ ഫ്ലിപ്പ്കാർട്ട് ഓഫർ സെയിൽ ജൂ​ലൈ 25ന് ആണ് അ‌വസാനിക്കുക.

സ്മാർട്ട്ഫോൺ വാങ്ങാൻ ഡിസ്കൗണ്ട് തേടുന്നവർക്ക് ഫ്ലിപ്പ്കാർട്ടിൽ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. അ‌തിൽ സാംസങ് ആരാധകർക്ക് സന്തോഷം തോന്നുന്ന ഒരു ഡീൽ ഗാലക്സി എ14 5ജിയുടേത് ആകും. കാരണം 35 ശതമാനം വരെ വിലക്കുറവിൽ ആണ് ഗാലക്സി എ14 5ജിയുടെ അ‌ടിസ്ഥാന വേരിയന്റ് തങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ഫ്ലിപ്പ്കാർട്ട് അ‌വകാശപ്പെടുന്നു.

ഗാലക്സി A14 5G ഇപ്പോൾ 35% ഡിസ്കൗണ്ടിൽ വിൽക്കുന്നു!

ഡിസ്കൗണ്ട് വിലയിലാണ് ഗാലക്സി എ14 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്, എന്നാൽ 35 ശതമാനം വിലക്കുറവ് എന്ന ഫ്ലിപ്പ്കാർട്ടിന്റെ അ‌വകാശവാദം പൂർണ്ണമായി വിശ്വസിക്കേണ്ടതില്ല. 4ജിബി, 6ജിബി, 8ജിബി എന്നിങ്ങനെ മൂന്ന് റാം ഓപ്ഷനുകളിലും 64ജിബി, 128ജിബി എന്നീ സ്റ്റോറേജ് ഓപ്ഷനുകളിലും ഗാലക്സി എ14 5ജി ഇപ്പോൾ ലഭ്യമാണ്.

ഗാലക്സി എ14 5ജിയുടെ റാം+ സ്റ്റോറേജ് വേരിയന്റുകളിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള പ്രാരംഭ വേരിയന്റ് 16,499 രൂപയ്ക്ക് ആണ് ലഭ്യമായിരുന്നത്. പിന്നീട് സാംസങ് ഈ ഫോണിന് 2000 രൂപ വിലക്കുറവ് പ്രഖ്യാപിച്ചു. ഇപ്പോൾ ഈ അ‌ടിസ്ഥാന വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ 11999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഗാലക്സി A14 5G ഇപ്പോൾ 35% ഡിസ്കൗണ്ടിൽ വിൽക്കുന്നു!

ഗാലക്സി എ14 5ജിയുടെ പ്രധാന ഫീച്ചറുകൾ: സാംസങ്ങിന്റെ തന്നെ എക്സിനോസ് 1330 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6.6 ഇഞ്ച് ഇൻഫിനിറ്റി- വി LCD ഡിസ്പ്ലേ, ഫുൾ HD+ റെസല്യൂഷൻ, 90Hz റിഫ്രഷ് റേറ്റ്, മാലിG68 MP2 ജിപിയു എന്നിവയും ഇതിലുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് സാംസങ് ഗാലക്സി എ14 5ജിയിൽ നൽകിയിരിക്കുന്നത്. 50എംപി മെയിൻ ക്യാമറ, 2എംപി മാക്രോ, 2എംപി ഡെപ്ത് ലെൻസ് എന്നിവ ഈ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ അ‌ടങ്ങുന്നു. സെൽഫിക്കായി 13MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ആക്സിലറോമീറ്റർ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ തുടങ്ങിയ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ചിന്റേതാണ് സാംസങ് ഗാലക്സി എ14 5ജിയുടെ ബാറ്ററി.

ഗാലക്സി A14 5G ഇപ്പോൾ 35% ഡിസ്കൗണ്ടിൽ വിൽക്കുന്നു!

ഡ്യുവൽ സിം കാർഡ് സ്ലോട്ട്, 5G SA / NSA, 4G VoLTE, ​വൈ​ഫൈ 802.11 b/g/n/ac, ബ്ലൂടൂത്ത് v5.2, GPS/GLONASS/Beidou, യുഎസ്ബി ​ടൈപ്പ്-സി പോർട്ട്, 3.5mm ഓഡിയോ ജാക്ക് തുടങ്ങിയ ഫീച്ചറുകൾ ഗാലക്സി എ14 5ജി വാഗ്ദാനം ചെയ്യുന്നു. കറുപ്പ്, കടും ചുവപ്പ്, ഇളം പച്ച നിറങ്ങളിൽ ഈ 5ജി സ്മാർട്ട്ഫോൺ ലഭ്യമാണ്.

ബജറ്റ് വിലയിൽ സാംസങ് 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഗാലക്സി എ14 5ജിക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ട് പരിഗണിക്കാവുന്നതാണ്. ഡിസ്കൗണ്ടിൽ 11999 രൂപ വിലയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ വില വീണ്ടും കുറയ്ക്കാൻ സാധിക്കും. ഇത് കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Samsung Galaxy A14 5G is now listed at 35 percent discount on Flipkart. It is a good option for those looking for a 5G smartphone at a budget price. The entry-level variant of the Galaxy A14 5G with 4GB RAM and 64GB storage is listed on Flipkart at a discounted price of Rs 11,999. Apart from this, bank discount and exchange offer are also available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X