Home
Mobile

ബജറ്റ് റേഞ്ചിലൊരു പുതിയ കുട്ടി; ക്ലാസിലെത്താൻ കാലം പിടിക്കുമെന്ന് മാത്രം

ബജറ്റ് സെഗ്മെന്റിലേക്ക് സാംസങ് അവതരിപ്പിക്കുന്ന പുതിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണാണ് ഗാലക്സി എ14. എൻട്രി ലെവൽ സെഗ്മെന്റിൽ സാധാരണ ലഭ്യമായ ഫീച്ചറുകളെല്ലാം തന്നെയാണ് ഈ സ്മാർട്ട്ഫോണിലും ഉള്ളത്. എന്നാൽ സെഗ്മെന്റിലെ കടുത്ത മത്സരം നേരിടാൻ ഡിസൈനിലടക്കം പ്രത്യേകതകളുമായാണ് സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോൺ വിപണിയിലേക്ക് വരുന്നത്.

Samsung Galaxy A14 : സാംസങ് ഗാലക്സി എ14 ഫീച്ചേഴ്സ്

സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോണും സാംസങ് ഗാലക്സി എ14 5ജി ഫോണും തമ്മിൽ മാറിപ്പോകരുത്. സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോൺ മീഡിയടെക് ഹീലിയോ ജി80 ചിപ്പ്സെറ്റാണ് ഫീച്ചർ ചെയ്യുന്നത്. അതേ സമയം സാംസങ് ഗാലക്സി എ14 5ജി മീഡിയടെക് ഡൈമൻസിറ്റി 700 എസ്ഒസിയും പായ്ക്ക് ചെയ്യുന്നു. ഒരു ഡിവൈസ് 4ജിയും മറ്റൊരു ഡിവൈസ് 5ജി സ്മാർട്ട്ഫോണുമാണ്. ഇക്കാര്യങ്ങൾ മനസിലായെങ്കിൽ സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് കൂടുതൽ അറിയാം.

ബജറ്റ് റേഞ്ചിലൊരു പുതിയ കുട്ടി; ക്ലാസിലെത്താൻ കാലം പിടിക്കും

സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോൺ 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഓഫർ ചെയ്യുന്നത്. 2408 × 1080 പിക്‌സൽ സ്ക്രീൻ റെസല്യൂഷനാണ് ഡിസ്പ്ലെയിൽ നൽകിയിരിക്കുന്നത്. 60 ഹെർട്സ് സക്രീൻ റിഫ്രഷ് റേറ്റും 480 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ലഭ്യമാണ്. 1080പി സ്‌ക്രീനിൽ സെൽഫി ക്യാമറയ്ക്കായി ഒരു വാട്ടർഡ്രോപ്പ് നോച്ചും നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോണിലെ മീഡിയടെക് ഹീലിയോ ജി80 ചിപ്പ്സെറ്റിനൊപ്പം മാലി ജി52 ജിപിയുവും പെയർ ചെയ്തിരിക്കുന്നു. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്‌റ്റോറേജും ഡിവൈസിൽ ലഭ്യമാക്കിയിരിക്കുന്നു. സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോൺ ഈ ഒരൊറ്റ വേരിയന്റ് മാത്രമാണ് ഓഫർ ചെയ്യുന്നത്. എന്നാൽ സ്റ്റോറേജ് സ്പേസ് കൂട്ടാൻ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും Samsung Galaxy A14-ൽ ലഭ്യമാണ്.

സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. 50 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 5 എപി അൾട്ര വൈഡ് ആംഗിൾ ക്യാമറയും 2 എംപി സെൻസറും ഡിവൈസിൽ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി ക്യാമറയും സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോണിൽ 5000 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 10W വയേർഡ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും സാംസങ് ഗാലക്സി എ14 സ്‌മാർട്ട്‌ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് ആയിട്ടുള്ള വൺയുഐ 5.0-ൽ ആണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം, വൈഫൈ, ബ്ലൂടൂത്ത് 5.2, എൻഎഫ്സി, ജിപിഎസ്, ഗ്ലോണാസ്, ബെയ്ഡ്യുവോ എന്നിവയെല്ലാം ഗാലക്സി എ14-ന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. സെഗ്മെന്റിൽ ടെക്നോ, ലാവ, റെഡ്മി തുടങ്ങിയ കമ്പനികളുടെ ബജറ്റ് സ്മാർട്ട്ഫോണുകളുമായിട്ടാകും സാംസങ് ഗാലക്സി എ14 സ്‌മാർട്ട്‌ഫോൺ ഏറ്റുമുട്ടുക.

സാംസങ് ഗാലക്സി എ14 ഇന്ത്യയിലെ ലഭ്യത

സാംസങ് ഗാലക്സി എ14 സ്‌മാർട്ട്‌ഫോണിന്റെ ഇന്ത്യയിലെ വിൽപ്പനയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഇത് വരെയും പുറത്ത് വന്നിട്ടില്ല. ഡിവൈസിന് പക്ഷെ ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. സാംസങ് ഗാലക്സി എ14 സ്‌മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിലെത്തുമെന്നാണ് ഇത് അർഥമാക്കുന്നത്. സാംസങിന്റെ മലേഷ്യൻ വെബ്സൈറ്റിൽ ഡിവൈസ് ഇപ്പോൾ തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബ്ലാക്ക്, സിൽവർ, ഡാർക്ക് റെഡ്, മിന്റ് ഗ്രീൻ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാകുക.

Best Mobiles in India

English summary
Samsung's new Android smartphone for the budget market is the Samsung Galaxy A14. This smartphone also has all the features that are usually available in the entry-level segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X