2 കലക്കൻ 5ജി ഫോണുകൾ! ഗാലക്സി A15, A25 ലോഞ്ച് തീയതി മാത്രമല്ല, ഫീച്ചറുകളും വെളിപ്പെടുത്തി സാംസങ്!
സാധാരണക്കാർക്ക് വാനോളം പ്രതീക്ഷയുമായി എത്തുന്ന സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട്ഫോണുകളായ ഗാലക്സി എ15 5ജി (A15 5G), ഗാലക്സി എ25 5ജി (A25 5G) എന്നിവയുടെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ രണ്ട് 5ജി ഫോണുകളും ഡിസംബർ 26 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.
ലോഞ്ച് തീയതി മാത്രമല്ല, എ സീരീസിൽ വരാൻ പോകുന്ന ഈ 5ജി സ്മാർട്ട്ഫോണുകളുടെ ചില ഫീച്ചറുകളും ഇപ്പോൾ സാംസങ് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ സാംസങ് വിയറ്റ്നാമിൽ ഈ ഫോണുകൾ പുറത്തിറങ്ങയിരുന്നു. അതിൽനിന്നു തന്നെ ഈ രണ്ട് ഫോണുകളുടെയും ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് മനസിലാക്കാൻ സാധിക്കും.

വരാൻ പോകുന്ന സാംസങ് എ സീരീസ് ഫോണുകളുടെ പ്രധാന സവിശേഷതകൾ: മികച്ച കാഴ്ചാനുഭവം ഉറപ്പാക്കിക്കൊണ്ട്, ഇന്ത്യയിൽ ദിവസങ്ങൾക്കകം ഇറങ്ങാൻ പോകുന്ന ഗാലക്സി A25 5G സ്മാർട്ട്‌ഫോൺ വിസൺ ബൂസ്റ്റർ ടെക്നോളജിയുള്ള 120Hz സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുമെന്ന് സാംസങ് സ്ഥിരീകരിച്ചു. 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് എ25 5ജിയിൽ ഉണ്ടാകുക.
കൂടാതെ ഗാലക്സി എ25 5ജിയിൽ 50 മെഗാപിക്സൽ മെയിൻ ക്യാമറ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ടാകുമെന്നും ഷേക്ക് ഫ്രീ ഫോട്ടോകളും വീഡിയോകളും ഉറപ്പാക്കാൻ ഒഐഎസ് പിന്തുണയോടെയാകും ഈ ഫോൺ എത്തുകയെന്നും സാംസങ് ഉറപ്പിക്കുന്നു. എഐ ടെക്നോളജിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാംസങ് ഗാലക്സി എ25 5ജിയിലും അതിന്റെ ശ്രമങ്ങൾ നടത്തുന്നുണ്ട്.

ഗാലക്സി എ25 5ജിയിൽ എഐ പിന്തുണയുള്ള നിരവധി ഫോട്ടോ എഡിറ്റിംഗ് ഫീച്ചറുകൾ ഉണ്ടാകുമെന്ന് കമ്പനി വെളിപ്പെടുത്തി, എന്നാൽ ഇതിന്റെ ഡീറ്റെയിൽസ് സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ ഇറങ്ങുന്ന എ25 5ജിയുടെ ചിപ്‌സെറ്റിന്റെ പേരും ഇതുവരെ സാംസങ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ വിയറ്റ്നാം മോഡലിൽ എക്സിനോസ് 1280 ചിപ്സെറ്റ് ആണ് ഉള്ളത്. ഇന്ത്യയിലും ഇത് നിലനിർത്തിയേക്കാം.
ഗാലക്‌സി എ15 5ജിയുടെ കാര്യത്തിലേക്ക് വന്നാൽ, ഏറെ അഭിമാനത്തോടെയാണ് സാംസങ് ഇതിന്റെ ഡിസൈൻ അവതരിപ്പിക്കുന്നത്. സാംസങ് സിഗ്നേച്ചർ ഡിസൈൻ ഇതിന് പ്രീമിയം ഫീൽ നൽകുമെന്ന് കമ്പനി പറയുന്നു. ഈ വർഷത്തെ ഗാലക്‌സി എസ് 23 സീരീസിൽ കണ്ട അതേ ഡിസൈൻ എ15 5ജിയുടെ റിയർ പാനലിലും കാണുമെന്ന് പ്രതീക്ഷിക്കാം.
ഒരു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും വിഷൻ ബൂസ്റ്റർ ടെക്നോളജിയുടെ പിന്തുണയും എ15 5ജിയിലുണ്ട്. പകൽവെളിച്ചത്തിൽ പുറത്ത് ഉപയോഗിക്കുമ്പോൾ ശക്തമായ പ്രകാശത്തെ അതിജീവിച്ച് മികച്ച കാഴ്ചാനുഭവം നൽകാൻ ഈ ഫോണിന് കഴിയുമെന്ന് സാംസങ് അവകാശപ്പെടുന്നു. ഗാലക്സി എ25 5ജി സ്‌മാർട്ട്‌ഫോണിന്റെ അതേ റിയർ ക്യാമറ സജ്ജീകരണം തന്നെയാണ് ഗാലക്‌സി എ15 5ജിക്കും ഉണ്ടായിരിക്കുക.

കൂടാതെ വിഡിഐഎസ് പിന്തുണയും ഉണ്ടാകും. രണ്ട് സാംസങ് ഗാലക്സി എ സീരീസ് ഫോണുകളും നോക്‌സ് സെക്യൂരിറ്റി പ്ലാറ്റ്‌ഫോമിനൊപ്പമാണ് എത്തുന്നത്. ഓട്ടോ ബ്ലോക്കർ, സെക്യൂർ ഫോൾഡർ, പ്രൈവസി ഡാഷ്‌ബോർഡ്, സാംസങ് പാസ്‌കീ തുടങ്ങിയ ഫീച്ചറുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് തങ്ങളുടെ ഡാറ്റയുടെ പൂർണ്ണ നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കാം.
ഇത് കൂടാതെ ഗാലക്സി A15 5G, ഗാലക്സി A25 5G എന്നിവ നോക്‌സ് വോൾട്ട് ചിപ്‌സെറ്റും അവതരിപ്പിക്കും. ഗാലക്സി എ15 സീരീസിന്റെ മുൻഗാമിയായ എ14 5ജിയുടെ ഇന്ത്യയിലെ വില 16,499 രൂപയാണ്. എന്നാൽ 2000 രൂപ ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഓഫറും സഹിതം 13,499 രൂപയ്ക്ക് എ14 5ജി ഇപ്പോൾ ലഭ്യമാണ്.


Click it and Unblock the Notifications








