Home
Mobile

സാധാരണക്കാർക്ക് വാനോളം പ്രതീക്ഷയുമായി സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട്ഫോൺ

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ഏറ്റവും വമ്പൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ അ‌ത് നിലവിൽ, സാംസങ് ഗാലക്സി എസ്23 അ‌ൾട്ര ആണ്. എന്നാൽ പ്രീമിയം സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കുന്നതിൽ മാത്രമല്ല, ബജറ്റ് വിലയിൽ മികച്ച 5ജി സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കുന്നതിലും ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചുകൊണ്ട് പുത്തൻ സാംസങ് ഫോണെത്തുന്നു.

ബജറ്റ് വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ആശ്രയിക്കാൻ സാധിക്കുന്ന വിധത്തിൽ പുതിയ ഗാലക്സി എ15 5ജി ഫോൺ ആണ് സാംസങ് ഉടൻ പുറത്തിറക്കാൻ തയാറെടുത്തിരിക്കുന്നത്. ഈ ഫോണിന്റെ സ്പെക്സും മറ്റ് പല ഡീറ്റെയിൽസും ഇപ്പോൾ ലീക്ക് റിപ്പോർട്ടുകളായി ഓൺ​ലൈനിൽ ചോർന്നിരിക്കുകയാണ്.

വാനോളം പ്രതീക്ഷയുമായി സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട്ഫോൺ

ബജറ്റ് വിലയിൽ സാംസങ് ഉടൻ അ‌വതരിപ്പിക്കാൻ പോകുന്ന ഫോണാണ് ഗാലക്സി എ15 5ജി ( Samsung Galaxy A15 5G). ഗാലക്‌സി എ 14 ന്റെ പിൻഗാമിയായാണ് ഈ 5ജി ഫോൺ എത്തുന്നത്. മുൻ മോഡലിൽ നിന്ന് ശ്രദ്ധേയമായ മാറ്റങ്ങളുമായാണ് ഗാലക്സി എ15 എത്തുന്നത്.

കഴിഞ്ഞ ദിവസം സാംസങ് ഗാലക്സി എ15 5ജി മോഡൽ യുഎസിലെ ഒരു പ്രമുഖ റീട്ടെയിലറായ വാൾമാർട്ടിൽ ലിസ്റ്റ് ചെയ്യുകയുണ്ടായി. ഫോൺ അ‌ധികം ​വൈകാതെ വിൽപ്പനയ്ക്കെത്തുമെന്ന് ഇത് സൂചിപ്പിക്കുന്നു. കൂടാതെ ഫോണിന്റെ പ്രധാന ഫീച്ചറുകളെപ്പറ്റിയുള്ള വിവരങ്ങളും ഈ ഘട്ടത്തിൽ പുറത്തുവരുന്നുണ്ട്. അ‌വ പരിചയപ്പെടാം.

വാനോളം പ്രതീക്ഷയുമായി സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട്ഫോൺ

സാംസങ് ഗാലക്സി എ15 5ജിയുടെ പ്രത്യേകതകൾ: ലീക്ക് റിപ്പോർട്ടുകൾ പ്രകാരം, ഗാലക്സി A15 5Gയിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. 90Hz പുതുക്കൽ നിരക്കും FHD+ റെസല്യൂഷനും പ്രതീക്ഷിക്കാം. 2.2GHz ക്ലോക്ക് സ്പീഡുള്ള മീഡിയടെക് ചിപ്‌സെറ്റാകും ഇതിൽ ഉണ്ടാകുക. മുമ്പത്തെ ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ഇത് ഡൈമെൻസിറ്റി 6100 പ്ലസ് ചിപ്സെറ്റ് ആയിരിക്കാം.

വാൾമാർട്ടിൽ ലിസ്റ്റുചെയ്തിരിക്കുന്നത് 4ജിബി റാമും 128ജിബി സ്റ്റോറേജും ഉള്ള മോഡലാണ്. എന്നാൽ ഇന്ത്യയിലടക്കം എത്തുന്ന എ15 5ജിക്ക് മറ്റ് റാം, സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ടാകും. 50MP പ്രൈമറി സെൻസറിനൊപ്പം 5 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറും 2 എംപി ഡെപ്ത് ക്യാമറയും അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാകും ഈ ബജറ്റ് ഫോണിൽ ഉണ്ടാകുക.

13MP ഫ്രണ്ട് ക്യാമറയാണ് ഗാലക്സി എ15 5ജിയിൽ സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി ഉണ്ടാകുക. ബജറ്റ് ​വിലയിൽ എത്തുന്ന സാംസങ് ഗാലക്സി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ അ‌ടക്കം ഇത്രയും മികച്ച ഓപ്ഷനുകൾ നൽകിയിരിക്കുന്നത് ആകർഷകമായി വിലയിരുത്തപ്പെടുന്നു. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഇതിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വാനോളം പ്രതീക്ഷയുമായി സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട്ഫോൺ

കൈകളിൽ നന്നായി പിടിക്കാൻ പാകത്തിൽ വൃത്താകൃതിയിലുള്ള എഡ്ജുകളുള്ള ഒരു ബോക്‌സി ഡിസൈനാണ് ഈ ഫോണിനുള്ളത്. ഫ്രണ്ട് ഡിസൈൻ വളരെ സാധാരണ രീതിയിലാണ്. വോളിയം റോക്കറും പവർ ബട്ടണും വലതുവശത്താണ്. ഫിംഗർ പ്രിന്റ് സെൻസറും വശങ്ങളിലാകാനാണ് സാധ്യത. നിലവിൽ നീല നിറത്തിലുള്ള ഗാലക്സി എ15 5ജിയാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. മറ്റ് കളർ ഓപ്ഷനുകളും ഉണ്ടാകാം.

ലോഞ്ചിന് മുന്നോടിയായി, പുതിയ സാംസങ് ഗാലക്‌സി എ 15 5 ജി വാൾമാർട്ടിൽ 139 ഡോളറിനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ തുകയിൽ ഇത് ഏകദേശം 11,600 രൂപ വരും. സാധാരണക്കാർക്ക് വിശ്വസിച്ച് വാങ്ങാവുന്ന ഒരു ബ്രാൻഡഡ് 5ജി സ്മാർട്ട്ഫോണായി മാറാൻ ഗാലക്സി എ15 5ജിക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ലോഞ്ച് തീയതി പുറത്തുവിട്ടിട്ടില്ല.

More from GizBot

Best Mobiles in India

English summary
Samsung Galaxy A15 5G is the upcoming budget phone. This 5G phone is the successor of the Galaxy A14. The Galaxy A15 comes with significant changes from the previous model. The 4GB RAM and 128GB storage variant of the Galaxy A15 5G is listed for $139 at Walmart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X