Home
Mobile

സാംസങ് ആരാധകർക്ക് ഹാപ്പി ന്യൂ ഇയർ! ഡൈമെൻസിറ്റി 6100+ ചിപ്സെറ്റുമായി ഗാലക്സി A15 5G ലോഞ്ച് ചെയ്തു

ഇന്ത്യയിലെ സാംസങ് ആരാധർക്ക് ക്രിസ്മസ്- ന്യൂഇയർ സമ്മാനമായി പുത്തൻ രണ്ട് 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കി സാംസങ്. ഗാലക്സി എ സീരീസിലെ പുത്തൻ കൂട്ടിച്ചേർക്കലായി സാംസങ് ഗാലക്സി എ15(A15 5G), ഗാലക്സി എ25 ( Galaxy A25 5G ) എന്നിവ ഔദ്യോഗികമായി ഇന്ത്യയിൽ ലോഞ്ച് ചെയ്തു.

ഇപ്പോൾ പുറത്തിറക്കിയ സാംസങ് ഗാലക്സി എ സീരീസ് ഫോണുകളിൽ ഗാലക്സി എ15 25000 രൂപയിൽ താഴെ വിലയിലും ഗാലക്സി എ25 25000- 30000 ​പ്രൈസ് റേഞ്ചിലും ആണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ആണ് ഗാലക്സി എ15 5ജി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

സാംസങ് ആരാധകർക്ക് ഹാപ്പി ന്യൂ ഇയർ! ഗാലക്സി A15 5G ലോഞ്ച് ചെയ്തു

സാംസങ് ഗാലക്സി എ15 5ജിയുടെ 8GB റാം +128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 19,499 രൂപയും 8GB റാം +256GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 22,499 രൂപയുമാണ് വില. ലൈറ്റ് ബ്ലൂ, ലൈറ്റ് ബ്ലാക്ക്, ബ്ലൂ കളർ ഓപ്ഷനുകളിൽ ഗാലക്സി എ15 5ജി വാങ്ങാൻ ലഭ്യമാകും.

എ15, എ25 എന്നീ രണ്ട് എ സീരീസ് സ്മാർട്ട്‌ഫോണുകളും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വാങ്ങാം. അ‌തേസമയം, ഔദ്യോഗികമായി ലോഞ്ച് ചെയ്തെങ്കിലും ഈ ഫോണുകളുടെ വിൽപ്പന ആരംഭിക്കുന്ന തീയതി സാംസങ് പ്രഖ്യാപിച്ചിട്ടില്ല. വിൽപ്പന ആരംഭിക്കുന്ന സമയത്ത് പ്രത്യേകം ലോഞ്ച് ഓഫർ ലഭ്യമാകും. ആ സമയത്ത്, നിലവിൽ നിശ്ചയിച്ചിരിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം.

എസ്ബിഐ കാർഡ് ഉപയോഗിച്ച് ഈ സാംസങ് ഹാൻഡ്സെറ്റുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,000 ഡിസ്കൗണ്ട് ലഭ്യമാകും എന്നാണ് വിവരം. അ‌തായത് ഈ ഓഫർ പ്രയോജനപ്പെടുത്തിയാൽ ഗാലക്സി എ15 5ജിയുടെ പ്രാരംഭ വേരിയന്റ് 16,499 രൂപയ്ക്കും ഉയർന്ന വേരിയന്റ് 19,499 രൂപയ്ക്കും ലഭ്യമാകും എന്നാണ് വിവരം.

സാംസങ് ഗാലക്സി എ15 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.5 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ഇൻഫിനിറ്റി U ഡിസൈൻ, 90Hz റിഫ്രഷ് റേറ്റ്, 800 nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്സെറ്റാണ് ഫോണിന്റെ കരുത്ത്. മാലി G57-MP2 ജിപിയുവുമുണ്ട്.

8GB വരെ റാമും 256GB ഇന്റേണൽ സ്റ്റോറേജുമായാണ് ഈ ഫോണെത്തുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാം. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എ15യിലുള്ളത്. 50എംപി പ്രധാന ക്യാമറ, 5എംപി അൾട്രാവൈഡ് സെൻസർ, 2എംപി ഡെപ്ത് ലെൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫ്രണ്ട് ക്യാമറയ്ക്കായി 13എംപി സെൻസർ സജ്ജീകരിച്ചിരിക്കുന്നു.

സാംസങ് ആരാധകർക്ക് ഹാപ്പി ന്യൂ ഇയർ! ഗാലക്സി A15 5G ലോഞ്ച് ചെയ്തു

ഈ പുതിയ ഗാലക്സി 5ജി ഫോൺ ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള One UI 5-ലാണ് പ്രവർത്തിക്കുന്നത്. അ‌ത്യാവശ്യം മികച്ച 5,000mAh ബാറ്ററി സാംസങ് ഗാലക്സി എ15 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു കൂടാതെ 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്. ഈ ബാറ്ററി യൂണിറ്റ് ഒറ്റ ചാർജിൽ 21 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സമയം നൽകുമെന്ന് പറയപ്പെടുന്നു.

200g ആണ് ഗാലക്സി എ15 5ജിയുടെ ഭാരം. ഈ ഫോണിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi, ബ്ലൂടൂത്ത്, GPS, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയുള്ള സ്പീക്കറുകളാണ് ഇതിലുള്ളത്. ആക്‌സിലറോമീറ്ററുകൾ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, വെർച്വൽ പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഓൺബോർഡിലുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung Galaxy A15 and Galaxy A25 5G officially launched in India. Galaxy A15 5G is powered by MediaTek Dimension 6100+ chipset. Samsung Galaxy A15 5G is priced at Rs 19,499 for the 8GB RAM +128GB internal storage variant and Rs 22,499 for the 8GB RAM +256GB internal storage variant in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X