ആപ്പിളിന് ഇത് കണ്ട് പഠിച്ചൂടെ! 5ജി ഫോണിന് വൻ ഡിസ്കൗണ്ടുമായി സാംസങ്
സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങിപ്പുറപ്പെടുന്ന സാധാരണക്കാരിൽ ചിലർ ഫോണിന്റെ ഫീച്ചറുകളെപ്പറ്റി അന്വേഷിക്കുന്നതിനെക്കാൾ മുമ്പ് അന്വേഷിക്കുക എന്ത് ഡിസ്കൗണ്ട് കിട്ടും എന്നാണ്. ഏറ്റവും വിലക്കുറവിൽ ഏറ്റവും മികച്ച ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കുക. അതാണ് ഫോൺ വാങ്ങാൻ ഇറങ്ങിപ്പുറപ്പെടുന്ന പലരുടെയും മനസിലിരുപ്പ്. പുതിയ ഫോണുകൾ ഇറങ്ങുമ്പോൾ ലോഞ്ച് ഓഫറുകൾ വഴി ഡിസ്കൗണ്ട് ലഭിക്കും. എന്നാൽ നിശ്ചിത കാലാവധിക്ക് അപ്പുറം ആ ഡിസ്കൗണ്ടുകൾ ലഭ്യമാകില്ല. എന്നാൽ ഒരു മോഡലിന്റെ പിൻഗാമിയായി പുതിയൊരു മോഡൽ അവതരിപ്പിക്കുന്ന സന്ദർഭങ്ങളിൽ പഴയ മോഡലിന് ഡിസ്കൗണ്ട് ലഭിക്കാറുണ്ട്. അത്തരം അവസരങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്.
ആപ്പിൾ സ്മാർട്ട്ഫോണുകളുടെ കാര്യമെടുത്താൽ പുതിയ മോഡലുകളുടെ ലോഞ്ചിന് ശേഷം പഴയ മോഡലുകൾക്ക് വില കുറയ്ക്കുക എന്നത് പതിവുള്ള കാര്യമാണ്. എന്നാൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ കാര്യത്തിലേക്ക് എത്തുമ്പോൾ അവിടെ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമാണ്. ചിലപ്പോൾ പുതിയ മോഡൽ ഇറങ്ങുന്നതിന് മുൻപ് തന്ന പഴയ മോഡലുകളുടെ വില കുറയ്ക്കും.

അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സാംസങ് ഗാലക്സി എ15 5ജിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിലക്കുറവ്. സാംസങ് തങ്ങളുടെ ഗാലക്സി എ15 5ജിയുടെ പിൻഗാമിയായി പുതിയ എ16 മോഡൽ അവതരിപ്പിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. എന്നാൽ, പുതിയ ഫോണിന്റെ ലോഞ്ചിന് മുൻപ് തന്നെ നിലവിലുള്ള ഗാലക്സി എ15 5ജിക്ക് സാംസങ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നു.
ഇപ്പോൾ സാംസങ്ങിന്റെ വെബ്സൈറ്റിലും ആമസോൺ, അടക്കമുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും സാംസങ് ഗാലക്സി എ15 5ജി വിലക്കുറവിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി എ15 5ജിയുടെ 8GB റാം +128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 19,499 രൂപയും 8GB+ 256GB വേരിയന്റിന് 22,499 രൂപയുമായിരുന്നു വില.

എന്നാലിപ്പോൾ സാംസങ് ഗാലക്സി എ15 5ജിയുടെ അടിസ്ഥാന വേരിയന്റ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 16,999 രൂപ വിലയിലാണ്. എല്ലാ വേരിയന്റിനും ഈ 2500 രൂപ ഡിസ്കൗണ്ട് ഉണ്ട്. താങ്ങാനാകുന്ന വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്, എന്നാൽ അതിന് മുൻപ് ഈ ഫോണിന്റെ ഫീച്ചറുകൾ കൂടി മനസിലാക്കിയിരിക്കണം.
സാംസങ് ഗാലക്സി എ15 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്സെറ്റാണ് ഫോണിന്റെ കരുത്ത്. 6.5 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ഇൻഫിനിറ്റി U ഡിസൈൻ, 90Hz റിഫ്രഷ് റേറ്റ്, 800 nits പീക്ക് ബ്രൈറ്റ്നസ്, മാലി G57-MP2 ജിപിയു എന്നിവ ഇതിലുണ്ട്.
8GB വരെ റാമും 256GB ഇന്റേണൽ സ്റ്റോറേജും എ15 5ജിയിലുണ്ട്. കൂടാതെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാം. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് സാംസങ് ഇതിൽ നൽകിയിരിക്കുന്നത്. 50എംപി പ്രധാന ക്യാമറ, 5എംപി അൾട്രാവൈഡ് സെൻസർ, 2എംപി ഡെപ്ത് ലെൻസ് എന്നിവ റിയർ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 13എംപി ഫ്രണ്ട് ക്യാമറയും ഗാലക്സി എ15 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. സജ്ജീകരിച്ചിരിക്കുന്നു. 5,000mAh ബാറ്ററിയാണ് ഈ ഫോണിലുളളത്. ഇതിന് 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്. ഈ ബാറ്ററി യൂണിറ്റ് ഒറ്റ ചാർജിൽ 21 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സമയം നൽകുമെന്ന് പറയപ്പെടുന്നു.
5G, Wi-Fi, ബ്ലൂടൂത്ത്, GPS, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഡോൾബി അറ്റ്‌മോസ് സ്പീക്കറുകൾ, ആക്‌സിലറോമീറ്റർ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, വെർച്വൽ പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഇതിലുണ്ട്. 200g ആണ് ഗാലക്സി ഭാരം. ലൈറ്റ് ബ്ലൂ, ലൈറ്റ് ബ്ലാക്ക്, ബ്ലൂ കളർ ഓപ്ഷനുകളിൽ ഗാലക്സി എ15 വാങ്ങാൻ ലഭ്യമാകും.


Click it and Unblock the Notifications