Home
Mobile

ഗാലക്സി എ16 5G ഡിസ്കൗണ്ടിൽ വാങ്ങാം; ഏറ്റവും വിലക്കുറവ് ഇവിടെയാണ്

സാംസങ് കഴിഞ്ഞ വർഷം അ‌വസാനത്തോടെ അ‌വതരിപ്പിച്ച സമാർട്ട്ഫോൺ ആണ് ഗാലക്സി എ16 5ജി (Samsung Galaxy A16 5G). യൂറോപ്പിൽ ലോഞ്ച് ചെയ്ത മോഡലിൽ ഉള്ളത് എക്സിനോസ് 1330 ചിപ്സെറ്റ് ആണ്. യൂറോപ്പിൽ ലോഞ്ച് ചെയ്ത എ16 5ജിയിൽ സാംസങ് എക്സിനോസ് 1330 ചിപ്സെറ്റ് ആണ് നൽകിയത്. എന്നാൽ ഇന്ത്യയിൽ മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിൽ ആണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ഇപ്പോൾ ഈ ഫോൺ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ്. എന്നാൽ ചില പ്ലാറ്റ്ഫോമുകളിൽ വൻ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നതും ഇതോടൊപ്പം അ‌റിഞ്ഞിരിക്കുക.

സാംസങ് ഗാലക്സി എ16 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് 8GB+ 128GB വേരിയന്റിന് 18,999 രൂപയും 8GB + 256GB വേരിയന്റിന് 21,999 രൂപയും ആയിരുന്നു വില. പിന്നീട് 6GB+ 128GB വേരിയന്റ് അ‌വതരിപ്പിക്കപ്പെട്ടു, ഇത് കുറച്ചുനാൾ മുൻപ് വരെ ഡിസ്കൗണ്ടിന് ശേഷം 15499 രൂപ വിലയിലാണ് വെബ്​സൈറ്റുകളിൽ ലിസ്റ്റ് ചെയ്തിരുന്നത്.

ഗാലക്സി എ16 5G ഡിസ്കൗണ്ടിൽ വാങ്ങാം; ഏറ്റവും വിലക്കുറവ് ഇവിടെയാണ്

ഇപ്പോൾ ഗാലക്സി എ16 5ജിയുടെ 6GB+ 128GB വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ 15,490 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ ഒന്നുമില്ല. അ‌തേപോലെ സാംസങ് വെബ്​സൈറ്റിലും ആമസോണിലും ഇത് 15499 രൂപ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിട്ടുള്ളത് ആമസോണിൽ ആണ്.

1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഗാലക്സി എ16 5ജിക്ക് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ വെറും 13999 രൂപ വിലയിൽ സ്വന്തമാക്കാനാകും. ബ്ലൂ ബ്ലാക്ക്, ഗോൾഡ്, ലൈറ്റ് ഗ്രീൻ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഒഎസ് പിന്തുണയും സഹിതമാണ് ഈ ഫോൺ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

ഗാലക്സി എ16 5G ഡിസ്കൗണ്ടിൽ വാങ്ങാം; ഏറ്റവും വിലക്കുറവ് ഇവിടെയാണ്

സാംസങ് ഗാലക്സി A16 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. 90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-U സൂപ്പർ അമോലെഡ് ഡിസ്പ്ലേ ഇതിലുണ്ട്.

8ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 1.5 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം, ആം മാലി-G57 MC2 ജിപിയു, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.0 എന്നിവ ഇതിലുണ്ട്.

സാംസങ് ഗാലക്സി എ16 5ജിയിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ F1.8, AF എന്നിവയുള്ള 50MP മെയിൻ ക്യാമറ, 5MP F2.2 അൾട്രാ-വൈഡ് ക്യാമറ, 2MP F2.2 മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 13MP F2.0 ക്യാമറയുമുണ്ട്.

ഗാലക്സി എ16 5G ഡിസ്കൗണ്ടിൽ വാങ്ങാം; ഏറ്റവും വിലക്കുറവ് ഇവിടെയാണ്

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഗാലക്സി എ16 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ ചാർജർ നൽകുന്നില്ല. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി പോർട്ട്, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ടഡ് സ്പീക്കറുകൾ, IP54 റേറ്റിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 164.4 x 77.9 x 7.9 മിമി വലിപ്പവും 192 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy A16 5G can be bought at the cheapest price on Amazon. The base model of this phone is listed at a price of Rs 15,499. There is also a bank discount on Amazon. If you take advantage of the Rs 1,500 bank discount available on Amazon, you can get it for Rs 13,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X