ഇന്ത്യക്ക് സാംസങ്ങിന്റെ സമ്മാനം! ഗാലക്സി A16 5G എത്തി, 6 വർഷ ഒഎസ് പിന്തുണ സഹിതം
6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഒഎസ് പിന്തുണയും ലഭിക്കുന്ന ആദ്യ മിഡ്-റേഞ്ച് സാംസങ് ഫോൺ എന്ന നേട്ടവുമായി പുതിയ ഗാലക്സി എ16 5ജി (Samsung Galaxy A16 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞയാഴ്ച യൂറോപ്പിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് സാംസങ് ഈ ഫോൺ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെയും യൂറോപ്പിലെയും ഗാലക്സി എ16 5ജി ഫോണുകൾ തമ്മിൽ ചിപ്സെറ്റിന്റെ കാര്യത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത എ16യുടെ കരുത്ത്. അതേസമയം യൂറോപ്പിൽ ലോഞ്ച് ചെയ്ത മോഡലിൽ ഉള്ളത് എക്സിനോസ് 1330 ചിപ്സെറ്റ് ആണ്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 6ൽ ആണ് ഈ സാംസങ് ഫോണിന്റെ പ്രവർത്തനം. 2030 ഒക്ടോബർ 31 വരെ 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുന്ന ആദ്യത്തെ മിഡ് റേഞ്ച് സാംസങ് ഫോൺ ആണ് ഗാലക്സി എ16 5ജി.

സാംസങ് ഗാലക്സി A16 5ജിയുടെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-U സൂപ്പർ അമോലെഡ് ഡിസ്പ്ലേ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.
ആം മാലി-G57 MC2 ജിപിയു, 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 1.5 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.0 എന്നിവ ഇതിലുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് സാംസങ് ഗാലക്സി എ16 5ജിയിൽ നൽകിയിരിക്കുന്നത്. അതിൽ F1.8, AF എന്നിവയുള്ള 50MP മെയിൻ ക്യാമറ, 5MP F2.2 അൾട്രാ-വൈഡ് ക്യാമറ, 2MP F2.2 മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 13MP F2.0 ക്യാമറയുമുണ്ട്.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 5G, ഡ്യുവൽ 4G VoLTE, വൈഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, USB ടൈപ്പ്-സി ഓഡിയോ, അണ്ടർ പോർട്ടഡ് സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP54 റേറ്റിങ് എന്നിവയും ഇതിലുണ്ട്.
25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഗാലക്സി എ16 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ പതിവ് പോലെ ഫോണിനൊപ്പം സാംസങ് ചാർജർ നൽകുന്നില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 164.4 x 77.9 x 7.9 മിമി വലിപ്പവും 192 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

സാംസങ് ഗാലക്സി A16 5ജിയുടെ 8GB+ 128GB വേരിയന്റിന് 18,999 രൂപയും 8GB + 256GB വേരിയന്റിന് 21,999 രൂപയും ആണ് വില. ബ്ലൂ ബ്ലാക്ക്, ഗോൾഡ്, ലൈറ്റ് ഗ്രീൻ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഇന്ന് മുതൽ സാംസങ് ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഈ ഫോൺ വാങ്ങാനാകും.
തുടക്കത്തിൽ ആകർഷകമായ ലോഞ്ച് ഓഫറും ഗാലക്സി എ16 5ജിക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആക്സിസ്, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 1,000 രൂപ ക്യാഷ്ബാക്ക് ലഭ്യമാകും. സാംസങ് വാലറ്റ് വഴി അഞ്ച് ടാപ്പ് & പേ ഇടപാടുകൾ പൂർത്തിയാക്കുന്ന ഉപയോക്താക്കൾക്ക് പരിമിത കാലത്തേക്ക് ടാപ്പ് & പേ ഓഫറിൻ്റെ ഭാഗമായി 500 രൂപ വൗച്ചർ ലഭിക്കും.


Click it and Unblock the Notifications








