Home
Mobile

ഇരുചെവിയറിയാതെ സാംസങ് പുതിയ 5ജി സ്മാർട്ട്ഫോൺ ഇറക്കി; ഒരു കാര്യത്തിൽ ഞെട്ടിച്ചു

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ് ഏറെ പ്രശസ്തമായ തങ്ങളുടെ എ സീരീസിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി. കഴിഞ്ഞ വർഷത്തെ ജനപ്രിയ മോഡലുകളിലൊന്നായ സാംസങ് ഗാലക്സി എ15 5ജിയുടെ പിൻഗാമിയായി പുതിയ ഗാലക്സി എ16 5ജി (Samsung Galaxy A16 5G) ആണ് സാംസങ് വളരെ നിശബ്ധമായി പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ യൂറോപ്യൻ വിപണിയിലാണ് ഈ ഫോൺ ആദ്യം അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യ അ‌ടക്കമുള്ള വിപണികളിലേക്ക് ഇത് ഏത് നിമിഷം വേണമെങ്കിലും ലോഞ്ച് ചെയ്യാം. മുൻഗാമിയായ ഗാലക്സി എ15 5ജിയെക്കാൾ മികച്ച നിരവധി ഫീച്ചറുകളുമായിട്ടാണ് ഗാലക്സി എ16 എത്തിയിരിക്കുന്നത്.

പുതിയ നിരവധി ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നുണ്ടെങ്കിലും ഗാലക്സി എ16 5ജിയുടെ ലോഞ്ചിൽ ഞെട്ടിക്കുകയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരിക്കുന്നത് അ‌തിന്റെ ഒഎസ് പിന്തുണയാണ്. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുന്ന ആദ്യത്തെ മിഡ് റേഞ്ച് സാംസങ് ഫോണായിരിക്കും സാംസങ് ഗാലക്സി എ16 5ജി.

സാംസങ് പുതിയ 5ജി സ്മാർട്ട്ഫോൺ ഇറക്കി; ഒരു കാര്യത്തിൽ ഞെട്ടിച്ചു

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള One UI 6 ൽ ആണ് ഗാലക്സി എ16 5ജി എത്തുക. തുടർന്ന് 2030 ഒക്ടോബർ 31 വരെയുള്ള ഒഎസ് അ‌പ്ഡേറ്റുകളും സുരക്ഷാ അ‌പ്ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നു. 3.5 എംഎം ഓഡിയോ ജാക്ക് ഈ പുതിയ മോഡലിൽ ഇല്ല. കൂടാതെ സ്റ്റീരിയോ സ്പീക്കറുകളും ഇല്ല.

സാംസങ് ഗാലക്സി A16 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-U സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. ഒക്ടാ കോർ എക്സിനോസ് 1330 5nm പ്രൊസസർ (ഡ്യുവൽ 2.4GHz Cortex-A78 + Hexa 2GHz Cortex-A55 CPU-കൾ) ആണ് ഈ ഫോണിന്റെ കരുത്ത്.

സാംസങ് പുതിയ 5ജി സ്മാർട്ട്ഫോൺ ഇറക്കി; ഒരു കാര്യത്തിൽ ഞെട്ടിച്ചു

മാലി-G68 MP2 ജിപിയു, 4GB റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 1.5TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഗാലക്സി എ16 5ജി എത്തുന്നത്. F1.8, AF എന്നിവയുള്ള 50MP മെയിൻ ക്യാമറ, 5MP F2.2 അൾട്രാ-വൈഡ്, 2MP F2.2 മാക്രോ ക്യാമറ ക്യാമറകൾ, LED ഫ്ലാഷ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 13MP F2.0 ക്യാമറയുമുണ്ട്.

USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ടഡ് സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP54 റേറ്റിങ്, 5G, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഗാലക്സി എ16 5ജിയിൽ ഉണ്ട്.

സാംസങ് പുതിയ 5ജി സ്മാർട്ട്ഫോൺ ഇറക്കി; ഒരു കാര്യത്തിൽ ഞെട്ടിച്ചു

എന്നാൽ ഫോണിനൊപ്പം ചാർജർ സാംസങ് നൽകുന്നില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മിഡ്‌നൈറ്റ് ബ്ലൂ, ടർക്കോയ്സ്, ഗ്രേറ്റ് നിറങ്ങളിൽ ആണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സാംസങ് ഗാലക്സി A16 5ജിയുടെ 4GB + 128GB മോഡലിന് 249 യൂറോ (ഏകദേശം 22,960 രൂപ) ആണ് വില. ഗാലക്സി എ15 5ജിയുടെ പിൻഗാമിയായി ഇന്ത്യയിലേക്കും ഉടൻ ഈ ഫോണെത്തും.

More from GizBot

Best Mobiles in India

English summary
Samsung has launched the Samsung Galaxy A16 5G as the successor to the Galaxy A15 5G. This phone was first launched in Europe. The Samsung Galaxy A16 5G will be the first mid-range Samsung phone to receive 6 OS updates and 6 years of security updates. Its 4GB + 128GB model is priced at 249 Euros (roughly Rs. 22,960).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X