Home
Mobile

സൗഭാഗ്യം എന്താന്ന് അ‌നുഭവിച്ച് അ‌റിയാം! കഴിഞ്ഞമാസം ഇറങ്ങിയ സാംസങ് 5G ഫോണിന് 4500 രൂപ ഡിസ്കൗണ്ട്

സൗഭാഗ്യം എന്ന് കേട്ടിട്ടുണ്ടെങ്കിലും സംഭവം എന്താണെന്ന് ഇനിയും അ‌നുഭവിച്ചറിയാൻ സാധിച്ചിട്ടില്ലെങ്കിൽ നേരേ ആമസോണിലേക്ക് വിട്ടോളൂ. അ‌വിടെ, കഴിഞ്ഞ മാസം 18,999 രൂപ വിലയിൽ പുറത്തിറങ്ങിയ സാംസങ്ങിന്റെ എ സീരീസിലെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോണായ ഗാലക്സി എ16 5ജി (Samsung Galaxy A16 5G) ഇപ്പോൾ വെറും 14,499 രൂപ വിലയിൽ വാങ്ങാൻ അ‌വസരം ലഭ്യമായിരിക്കുന്നു. ഈ ഡിസ്കൗണ്ടിൽ ഈ ഫോൺ വാങ്ങാൻ കഴിഞ്ഞാൽ അ‌ത് ഒരു സൗഭാഗ്യം തന്നെയാണ്. കാരണം 4500 രൂപയോളം ലാഭിക്കുകയും ഒപ്പം ഒരു കിടിലൻ 5ജി ഫോൺ ​കൈയിലിരിക്കുകയും ചെയ്യും.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി A16 5ജിയുടെ 8GB+ 128GB വേരിയന്റിന് 18,999 രൂപയും 8GB + 256GB വേരിയന്റിന് 21,999 രൂപയും ആയിരുന്നു വില. സാംസങ് ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ഈ ഫോൺ വിൽക്കുന്നുണ്ട്. എന്നാൽ ഏറ്റവും ലാഭത്തിൽ വാങ്ങാൻ കഴിയുക ഇപ്പോൾ ആമസോണിലാണ്.

കഴിഞ്ഞമാസം ഇറങ്ങിയ സാംസങ് 5G ഫോണിന് 4500 രൂപ ഡിസ്കൗണ്ട്

ഗാലക്സി A16 5ജിയുടെ 8GB+ 128GB അ‌ടിസ്ഥാന വേരിയന്റ് വെറും 16,499 രൂപ വിലയിലാണ് ആമസോണിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് 2500 രൂപ ഡയറക്ട് ഡിസ്കൗണ്ട് ആമസോൺ നൽകുന്നു. ഇത് കൂടാതെ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം 2000 രൂപ ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ ആകെ 4500 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നു.

ആമസോണിലെ ഈ ഡീൽ പ്രയോജനപ്പെടുത്തിയാൽ 14,499 രൂപയ്ക്ക് ഗാലക്സി എ16 5ജി ​കൈയിലിരിക്കും. ഫ്ലിപ്പ്കാർട്ടിൽ ഈ ഫോ​ൺ 1000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 17999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലൂ ബ്ലാക്ക്, ഗോൾഡ്, ലൈറ്റ് ഗ്രീൻ നിറങ്ങളിൽ ആണ് ഗാലക്സി എ16 വിപണിയിൽ ലഭ്യമായിട്ടുള്ളത്.

കഴിഞ്ഞമാസം ഇറങ്ങിയ സാംസങ് 5G ഫോണിന് 4500 രൂപ ഡിസ്കൗണ്ട്

സാംസങ് ഗാലക്സി A16 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-U സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz), ആം മാലി-G57 MC2 ജിപിയു, 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.0, 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ, 6 OS അപ്‌ഡേറ്റുകൾ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 5G, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, USB ടൈപ്പ്-സി ഓഡിയോ.

ട്രിപ്പിൾ റിയർ ക്യാമറ (50MP മെയിൻ ക്യാമറ+ 5MP F2.2 അൾട്രാ-വൈഡ് ക്യാമറ+ 2MP F2.2 മാക്രോ ക്യാമറ), LED ഫ്ലാഷ്, സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 13MP F2.0 ക്യാമറ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP54 റേറ്റിങ്, അ‌ണ്ടർ പോർട്ടഡ് സ്പീക്കറുകൾ, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് ഇതിലുള്ളത് (ഈ ഫോണിനൊപ്പം സാംസങ് ചാർജർ നൽകുന്നില്ല).

More from GizBot

Best Mobiles in India

English summary
Samsung Galaxy A16 5G is now available on Amazon with a discount of Rs 4,500. At the time of its launch in India, the Galaxy A16 5G was priced at Rs 18,999 for the 8GB + 128GB variant and Rs 21,999 for the 8GB + 256GB variant. However, the base model is now listed at just Rs 16,499. There is also a bank discount of Rs 2,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X