Home
Mobile

ദേ സാംസങ് പിന്നേം! ഗാലക്സി A16 5ജിയുടെ വിലയും കുറഞ്ഞു; 15000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

സാംസങ്ങിന്റെ വിവിധ സ്മാർട്ട്ഫോണുകൾ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഗാലക്സി എസ്24 എഫ്ഇ, ഗാലക്സി എ35 5ജി, ഗാലക്സി എ55 5ജി എന്നിങ്ങനെ വിവിധ സാംസങ് സ്മാർട്ട്ഫോണുകൾക്ക് ലഭ്യമായ ഡിസ്കൗണ്ടുകൾ കഴിഞ്ഞ ആഴ്ചകളിൽ നാം കണ്ടു. ഇപ്പോൾ 15000 രൂപ ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ നോക്കുന്നവർക്ക് പരിഗണിക്കാൻ കഴിയും വിധം ഒരു ഗാലക്സി സ്മാർട്ട്ഫോണിന് കൂടി വില കുറഞ്ഞിരിക്കുന്നു. സാംസങ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ആഗോള തലത്തിലും ഇന്ത്യയിലും അ‌വതരിപ്പിച്ച ഗാലക്സി എ16 5ജി (Samsung Galaxy A16 5G) ആണ് ഇപ്പോൾ വിലക്കുറവിൽ വിൽപ്പനയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി A16 5ജിയുടെ 8GB+ 128GB വേരിയന്റിന് 18,999 രൂപയും 8GB + 256GB വേരിയന്റിന് 21,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ സാംസങ് ഈ ഫോണിന്റെ വില കുറച്ചിരിക്കുന്നു. ആമസോണിലും സാംസങ്ങിന്റെ ​ഔദ്യോഗിക വെബ്​​സൈറ്റിലും അ‌ടിസ്ഥാന മോഡൽ 15999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ദേ സാംസങ് പിന്നേം! ഗാലക്സി A16 5ജിയുടെ വിലയും കുറഞ്ഞു

അ‌തായത് ലോഞ്ച് വിലയെക്കാൾ 3000 രൂപ വില കുറഞ്ഞിരിക്കുന്നു. അ‌തേസമയം, ഫ്ലിപ്പ്കാർട്ടിൽ ഇതിനെക്കാൾ കുറഞ്ഞ വിലയിലാണ് ഗാലക്സി എ16 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഫ്ലിപ്പ്കാർട്ടിൽ 14,986 രൂപയ്ക്കാണ് ഗാലക്സി എ16 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണിലെക്കാൾ 1000 രൂപയുടെ കുറവ്. മൊത്തത്തിൽ 4000 രൂപ ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ടിൽ ഈ ഫോൺ വിൽക്കുന്നുണ്ട്. ബാങ്ക് ഓഫർ വേറെയും.

സാംസങ് ഗാലക്സി A16 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-U സൂപ്പർ അമോലെഡ് ഡിസ്പ്ലേ 90Hz റിഫ്രഷ് റേറ്റ് സഹിതം ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ ഗാലക്സി 5ജി ഫോണിന്റെ കരുത്ത്.

ദേ സാംസങ് പിന്നേം! ഗാലക്സി A16 5ജിയുടെ വിലയും കുറഞ്ഞു

8ജിബി റാം, 128 ജിബി/ 256 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 1.5 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം, ആം മാലി-G57 MC2 ജിപിയു എന്നിവയും ഗാലക്സി എ16 5ജിയിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.0ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2030 ഒക്ടോബർ 31 വരെ 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

F1.8, AF എന്നിവയുള്ള 50MP മെയിൻ ക്യാമറ, 5MP F2.2 അൾട്രാ-വൈഡ് ക്യാമറ, 2MP F2.2 മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 13MP F2.0 ക്യാമറയും സാംസങ് ഗാലക്സി എ16 5ജിയിൽ ഉണ്ട്.

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഗാലക്സി എ16 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത് (ചാർജർ ബോക്സിൽ ലഭ്യമല്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക). സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 5G, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 802.11 ac (2.4GHz + 5GHz), USB ടൈപ്പ്-സി പോർട്ട്, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ടഡ് സ്പീക്കറുകൾ, IP54 റേറ്റിങ് എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

ദേ സാംസങ് പിന്നേം! ഗാലക്സി A16 5ജിയുടെ വിലയും കുറഞ്ഞു

മികച്ച ഫീച്ചറുകൾക്ക് പുറമേ, ശക്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളുടെ പിന്തുണയും ഗാലക്സി എ16 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്, അ‌തും ഇത്ര കുറഞ്ഞ വിലയിൽ. ക്രിസ്റ്റൽ ക്ലിയർ വോയ്‌സ് കോളിങ് എക്സ്പീരിയൻസ് അ‌ടക്കം ഈ ഗാലക്സി എ16 5ജി നൽകുമെന്നാണ് കമ്പനി പറയുന്നത്. ഇതിലെ മികച്ച ഫീച്ചറുകൾ കണക്കിലെടുക്കുമ്പോൾ അടിസ്ഥാന ഉപയോഗത്തിനായി 15000 രൂപയിൽ താഴെ വിലയിൽ ഗാലക്സി A16 5G വാങ്ങുന്നത് ഒട്ടും നഷ്ടക്കച്ചവടമായി കരുതാനാകില്ല.

Best Mobiles in India

English summary
Samsung Galaxy A16 5G price cut. Now, the phone is listed on Amazon and Samsung's official website for Rs 15,999 for the base model. At the time of its launch in India, the Samsung Galaxy A16 5G was priced at Rs 18,999 for the 8GB + 128GB variant and Rs 21,999 for the 8GB + 256GB variant. This means that it has now been reduced by Rs 3,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X