Home
Mobile

മഹാദ്ഭുതം, സാംസങ് ഫോണിന്റെ ബോക്സിൽ ചാർജർ! സാംസങ് ഗാലക്സി A17 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

സാംസങ് തങ്ങളുടെ എ സീരീസിലെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലേക്കും എത്തിച്ചിരിക്കുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ ആഗോള തലത്തിൽ അ‌വതരിപ്പിക്കപ്പെട്ട സാംസങ് ഗാലക്സി എ17 5ജി (Samsung Galaxy A17 5G) ആണ് ഇന്ന് ഇന്ത്യയിലും ലോഞ്ച് ചെയ്തിരിക്കുന്നത്. ഒട്ടനവധി മികച്ച ഫീച്ചറുകളുമായി 20000 രൂപയിൽ താഴെ പ്രാരംഭ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. എക്സിനോസ് 1330 ചിപ്സെറ്റ് കരുത്തിലാണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും A17 5ജിക്ക് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.

മഹാദ്ഭുതം, ബോക്സിൽ ചാർജർ!

ഈ സാംസങ് ഫോണിലെ ഫീച്ചറുകളെപ്പറ്റി പറയും മുമ്പ് മറ്റൊരു കാര്യം പറയേണ്ടിയിരിക്കുന്നു. ചാർജറിനെക്കുറിച്ച് ആണ് അ‌ത്. സ്മാർട്ട്ഫോണുകളുടെ ബോക്സിൽ ചാർജർ ഉണ്ടാകുക എന്നത് ഒരു സാധാരണ കാര്യമാണ്. എന്നാൽ സാംസങ് തങ്ങളുടെ സ്മാർട്ട്ഫോണുകൾക്കൊപ്പം സാധാരണയായി ചാർജർ നൽകാറില്ല. എന്നാൽ എ17 ബോക്സിൽ ട്രാവൽ അ‌ഡാപ്റ്ററും യുഎസ്ബി ​ടൈപ്പ് സി ടുസി കേബിളും നൽകിയിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

ബോക്സിൽ ചാർജർ! സാംസങ് ഗാലക്സി A17 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

മിഡ് റേഞ്ചിൽ എഐ ഫീച്ചറുകൾ

എക്സിനോസ് 1330 ചിപ്‌സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന ഗാലക്സി എ17 5ജി സ്മാർട്ട്ഫോണിൽ സാംസങ് ജെമിനി എഐ ഉൾപ്പെടെ നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്. ലളിതമായ ഡി​സൈനിൽ അ‌വതരിപ്പിച്ചിരിക്കുന്ന എ17 5ജി സെഗ്മെന്റിലെ ഏറ്റവും സ്ലിം സ്മാർട്ട്ഫോൺ ആണെന്ന് സാംസങ് അവകാശപ്പെടുന്നു.

സാംസങ് ഗാലക്‌സി എ17 5ജിയുടെ പ്രധാന ഫീച്ചറുകൾ

ഒക്ട കോർ എക്‌സിനോസ് 1330 5nm പ്രോസസർ (ഡ്യുവൽ 2.4GHz കോർടെക്സ്-A78 + ഹെക്‌സ 2GHz കോർടെക്സ്-A55 സിപിയുകൾ) ആണ് ഈ ഫോണിന്റെ കരുത്ത്. 90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും ഇതിലുണ്ട്.

ബോക്സിൽ ചാർജർ! സാംസങ് ഗാലക്സി A17 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

മാലി-ജി68 എംപി2 ജിപിയു, 6GB, 8GB റാം ഓപ്ഷനുകളും 256GB വരെ സ്റ്റോറേജും മൈക്രോഎസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഗാലക്സി എ17 5ജി വാഗ്ദാനം ചെയ്യുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഈ മിഡ്-റേഞ്ച് A സീരീസ് ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗാലക്സി എ17 5ജിയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50MP മെയിൻ ക്യാമറ, 5MP അൾട്രാവൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 13MP ഫ്രണ്ട് ക്യാമറയും ഇതിൽ നൽകിയിരിക്കുന്നു.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7.0ൽ ആണ് എ17 5ജി എത്തുന്നത്. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭിക്കുമെന്ന് സാംസങ് വ്യക്തമാക്കിയിട്ടുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ടഡ് സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP54 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ബോക്സിൽ ചാർജർ! സാംസങ് ഗാലക്സി A17 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോഎസ്ഡി), 5G, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ബ്ലാക്ക്, ബ്ലൂ, ഗ്രേ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

വിലയും ലഭ്യതയും

സാംസങ് ഗാലക്സി എ17 5ജിയുടെ 6GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 18,999 രൂപയും 8GB+ 128GB വേരിയന്റിന് 20,499 രൂപയും 8GB+ 256GB വേരിയന്റിന് 23,499 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC, SBI ക്രെഡിറ്റ് കാർഡുകൾക്ക് 1,000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ആമസോൺ, ഫ്ലിപ്പ്കാർട്ട്, സാംസങ് വെബ്​സൈറ്റ് എന്നിവിടങ്ങളിൽ നിന്ന് ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Samsung Galaxy A17 5G has been launched in India. It comes with a travel adapter in the box. The A17 5G is priced at Rs 18,999 for the 6GB+128GB base variant, Rs 20,499 for the 8GB+128GB variant, and Rs 23,499 for the 8GB+256GB variant. As part of the launch offer, there is a bank discount of Rs 1,000 available for HDFC and SBI credit cards. It can be purchased via Amazon, Flipkart, and Samsung's website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X