യൂറോപ്പിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്, ഉടൻ എത്തും! സാംസങ് ഗാലക്സി A17 5G ലോഞ്ച് ചെയ്തു, ഫീച്ചറുകൾ ഇതൊക്കെ
സാംസങ് തങ്ങളുടെ എ സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺകൂടി ലോഞ്ച് ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷത്തെ A16 5G യുടെ പിൻഗാമിയായി, സാംസങ് ഗാലക്സി A17 5ജി (Samsung Galaxy A17 5G) ആണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തൽ ഇത് യൂറോപ്പിൽ ആണ് ലോഞ്ച് ചെയ്തിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യ ഉൾപ്പെടെയുള്ള കൂടുതൽ വിപണികളിലേക്കും ഗാലക്സി എ17 5ജി എത്തും. യൂറോപ്യൻ മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ത്യൻ വേരിയന്റിൽ ഉണ്ടാകുമോയെന്ന് നിലവിൽ വ്യക്തമല്ല. യൂറോപ്യൻ വിപണിൽ എക്സിനോസ് 1330 ചിപ്സെറ്റ് കരുത്തിലാണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ വേരിയന്റിൽ മാറ്റം ഉണ്ടായേക്കാം.
6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. മുൻ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ ഡിസൈൻ, ക്യാമറ എന്നിവയിലാണ് പുതിയ ഗാലക്സി എ17 5ജിയിൽ പ്രധാനമായും മാറ്റങ്ങൾ വന്നിരിക്കുന്നത്. ഇപ്പോൾ യൂറോപ്പിൽ അവതരിപ്പിച്ചിരിക്കുന്ന സാംസങ് ഗാലക്സി എ17 5ജിയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

സാംസങ് ഗാലക്സി എ17 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ എക്‌സിനോസ് 1330 5nm പ്രോസസർ (ഡ്യുവൽ 2.4GHz കോർടെക്സ്-A78 + ഹെക്‌സ 2GHz കോർടെക്സ്-A55 സിപിയുകൾ) ആണ് ഈ ഫോണിന്റെ കരുത്ത്.
മാലി-ജി68 എംപി2 ജിപിയു, 4GB / 6GB / 8GB റാം, 128GB സ്റ്റോറേജ്, മൈക്രോഎസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7.0ൽ ആണ് പ്രവർത്തനം. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഈ മിഡ്-റേഞ്ച് A സീരീസ് ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ 50MP മെയിൻ ക്യാമറ, F1.8, AF; 5MP F2.2 അൾട്രാ-വൈഡ്, 2MP F2.2 മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 13MP F2.0 ഫ്രണ്ട് ക്യാമറയും ഉണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, അണ്ടർ പോർട്ടഡ് സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോഎസ്ഡി), 5G, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് എന്നിവയും ഇതിലുണ്ട്.
25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഗാലക്സി എ17 5ജിയിൽ സാംസങ് നൽകിയിരിക്കുന്നത്. 164.4 x 77.9 x 7.5mm വലിപ്പവും 192 ഗ്രാം ഭാരവും ഈ ഫോണിന് ഉണ്ട്. ബ്ലാക്ക്, ബ്ലൂ, ഗ്രേ കളർ ഓപ്ഷനുകളിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.
സാംസങ് ഗാലക്സി എ17 5ജിയുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 239 യൂറോ (ഏകദേശം 24,330 രൂപ) ആണ് വില. ചില വിപണികളിൽ 6GB റാമിലും 8GB റാമിലും ഇത് ലഭ്യമാകും. യൂറോപ്പിലെ ചില രാജ്യങ്ങളിൽ പ്രീ-ഓർഡറിനായി ഫോൺ ഇതിനകം ലഭ്യമാണ്. ഇന്ത്യൻ ലോഞ്ച് ഉടൻ തന്നെ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








