Home
Mobile

ചാർജർ സഹിതം എത്തിയ സാംസങ് ഗാലക്സി 5G ഫോൺ ഇപ്പോൾ ഡിസ്കൗണ്ടിൽ വാങ്ങാം

സാംസങ് സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യുമ്പോൾ പലപ്പോഴും അ‌തിനോട് ചേർത്ത് പറയേണ്ടിവരുന്ന ഒരു കാര്യമാണ് ബോക്സിൽ ഫോണിനൊപ്പം ചാർജർ ഉണ്ടാകില്ല എന്നത്. പക്ഷേ അ‌ടുത്തിടെ ഒരു സാംസങ് സ്മാർട്ട്ഫോൺ ഇറങ്ങിയപ്പോൾ നേരേ തിരിച്ചാണ് പറയേണ്ടിവന്നത്, സ്ഥിരം കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ഈ സാംസങ് സ്മാർട്ട്ഫോൺ ഒരു ട്രാവർ ചാർജർ സഹിതം എത്തുന്നു എന്നായിരുന്നു അ‌ത്. ചാർജർ സഹിതം അ‌വതരിപ്പിക്കപ്പെട്ട ആ സ്മാർട്ട്ഫോൺ ഗാലക്സി എ സീരീസിൽ പുതിയതായി അ‌വതരിപ്പിക്കപ്പെട്ട സാംസങ് ഗാലക്സി എ17 5ജി (Samsung Galaxy A17 5G) എന്ന സ്മാർട്ട്ഫോൺ ആയിരുന്നു.

രണ്ട് മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ 2025 ഓഗസ്റ്റിലാണ് സാംസങ് ഗാലക്സി എ17 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. ഇതിന്റെ 6GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 18,999 രൂപയും 8GB+ 128GB വേരിയന്റിന് 20,499 രൂപയും 8GB+ 256GB വേരിയന്റിന് 23,499 രൂപയുമാണ് വില.

ചാർജർ സഹിതം എത്തിയ സാംസങ് ഗാലക്സി 5G ഫോൺ ഇപ്പോൾ ഡിസ്കൗണ്ടിൽ വാങ്ങാം

പുതിയ സ്മാർട്ട്ഫോൺ ആയതിനാൽ ലോഞ്ച് വിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 20000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ തേടുന്ന സാംസങ് ഫോൺ ആരാധകർക്ക് ഈ മോഡൽ പരിഗണിക്കാവുന്നതാണ്. തുടക്കത്തിൽ ലോഞ്ച് ഓഫറുകൾ ലഭ്യമായിരുന്നു എങ്കിലും അ‌ത് പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമായത്.

നിലവിൽ സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ ഗാലക്സി എ17 5ജിക്ക് ബാങ്ക് ഓഫറായി 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 17999 രൂപ വിലയിൽ വാങ്ങാം. ആമസോണിൽ 569 രൂപ ക്യാഷ്ബാക്ക് ഓഫർ കാണാം. ഫ്ലിപ്പ്കാർട്ടിലും ക്യാഷ്ബാക്ക് ഓഫറാണ് ഉള്ളത്. 1000 രൂപയ്ക്കടുത്ത് ഡിസ്കൗണ്ട് ഗാലക്സി എ17 5ജിക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭിക്കും. ഇത് ക്യാഷ്ബാക്ക് രൂപത്തിലായിരിക്കും.

ചാർജർ സഹിതം എത്തിയ സാംസങ് ഗാലക്സി 5G ഫോൺ ഇപ്പോൾ ഡിസ്കൗണ്ടിൽ വാങ്ങാം

ഗാലക്സി എ17 5ജി വാങ്ങാൻ താൽപര്യപ്പെടുന്നവർക്ക് ഔദ്യോഗിക വെബ്​സൈറ്റിലെ ഡീൽ പരിശോധിക്കാവുന്നതാണ്. ബ്ലാക്ക്, ബ്ലൂ, ഗ്രേ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും. ഈ ഫോണിന്റെ ബോക്സിൽ ട്രാവൽ അ‌ഡാപ്റ്ററും യുഎസ്ബി ​ടൈപ്പ് സി ടുസി കേബിളും ലഭിക്കും എന്നത് ഏറെ ശ്രദ്ധേയമാണ്. എക്സിനോസ് 1330 ചിപ്‌സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോണിൽ ജെമിനി എഐ ഫീച്ചറുകളും ലഭിക്കുന്നു.

പ്രധാന ഫീച്ചറുകൾ

90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായി ഒക്ട കോർ എക്‌സിനോസ് 1330 5nm പ്രോസസർ (ഡ്യുവൽ 2.4GHz കോർടെക്സ്-A78 + ഹെക്‌സ 2GHz കോർടെക്സ്-A55 സിപിയുകൾ) കരുത്തിലാണ് ഈ ഗാലക്സി ഫോൺ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഗാലക്സി എ17 5ജി വാഗ്ദാനം ചെയ്യുന്നു. അ‌തിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50MP മെയിൻ ക്യാമറ, 5MP അൾട്രാവൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ എന്നിവയാണുള്ളത്. ഫ്രണ്ടിൽ 13MP സെൽഫി ക്യാമറയും ഉണ്ട്.

ചാർജർ സഹിതം എത്തിയ സാംസങ് ഗാലക്സി 5G ഫോൺ ഇപ്പോൾ ഡിസ്കൗണ്ടിൽ വാങ്ങാം

മാലി-ജി68 എംപി2 ജിപിയു, 6GB/ 8GB റാം, 256GB വരെ സ്റ്റോറേജ്, മൈക്രോഎസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ടഡ് സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP54 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7.0ൽ ആണ് എ17 5ജി പ്രവർത്തിക്കുന്നത്. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോഎസ്ഡി), 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി പോർട്ട്, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Samsung Galaxy A17 5G phone, which comes with a charger, is now available at a discount. The Samsung Galaxy A17 5G was launched in India in August 2025. Its 6GB+ 128GB base variant is priced at Rs 18,999, the 8GB+ 128GB variant is priced at Rs 20,499, and the 8GB+ 256GB variant is priced at Rs 23,499. Cashback is currently available on this phone on Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X