Home
Mobile

ഒക്ട-കോർ മീഡിയടേക് ഹീലിയോ P35 SoC സവിശേഷതയുമായി സാംസങ് ഗാലക്‌സി A21

സാംസങ് തങ്ങളുടെ ഗാലക്‌സി A-സീരിസിൽ സാംസങ് ഗാലക്‌സി A21 എന്ന പേരിൽ പുതിയ സ്മാർട്ഫോൺ പുറത്തിറക്കി. ക്വാഡ് റിയർ ക്യാമറ സംവിധാനവും 4,000mAh ബാറ്ററിയുമുള്ള ഹാൻഡ്‌സെറ്റ് യുഎസിലാണ് ലോഞ്ച് ചെയ്തത്. ഇൻഫിനിറ്റി ഒ-ഡിസ്പ്ലേ ആണ് സാംസങ് ഈ ഹാൻഡ്‌സെറ്റിൽ നൽകിയിരിക്കുന്നത്. ഏകദേശം 18,900 ഇന്ത്യൻ രൂപയാണ് സാംസങ് ഗാലക്‌സി A21 സ്മാർട്ഫോണിന്റെ 3 ജിബി + 32 ജിബി വേരിയന്റിന് വിപണിയിൽ വില വരുന്നത്.

സാംസങ് ഗാലക്‌സി A21

കൂടുതൽ സ്റ്റോറേജ് വേരിയന്റുകൾ കമ്പനി വരും ദിവസങ്ങളിൽ പുറത്തിറക്കും എന്നാണ് കരുതുന്നത്. ബ്ലാക്ക് കളർ ഓപ്‌ഷനിൽ മാത്രമേ ഫോൺ വാങ്ങാനാവൂ. ഇപ്പോൾ യുഎസിൽ ഫോണിന്റെ വില്പന ആരംഭിക്കും, പക്ഷെ രാജ്യാന്തര വിപണികളിൽ ഈ സ്മാർട്ട്ഫോണിന് എത്ര വില വരുമെന്നോ, എന്നാണ് ലോഞ്ച് ചെയുന്നതെന്നോ സാംസങ് വ്യക്തമാക്കിയിട്ടില്ല. 6.5-ഇഞ്ചുള്ള HD+ ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ ആണ് സാംസങ് ഗാലക്‌സി A21 സ്മാർട്ഫോണിനുള്ളത്.

HD+ ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

ഈ സ്മാർട്ട്ഫോണിൽ ഏത് പ്രൊസസറാണ് നൽകിയിരിക്കുന്നത് എന്ന കാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നാല് പിൻക്യാമറകളാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. 16-മെഗാപിക്സൽ സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8-മെഗാപിക്സൽ സെൻസർ, 2-മെഗാപിക്സൽ മാക്രോ ക്യാമറ, 2-മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്നതാണ് ഈ ക്യാമറ സംവിധാനം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13-മെഗാപിക്സൽ സെൽഫി സെൻസർ ആണുള്ളത്.

4,000mAh ബാറ്ററി

ഈ സ്മാർട്ട്ഫോണിന്റെ സ്‌ക്രീനിലുള്ള ഹോൾ പഞ്ചിലാണ് ഈ ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. 32 ജിബി സ്റ്റോറേജ് ആണ് ഫോണിലുള്ളത്. ഒരു മൈക്രോഎസ്ഡി കാർഡിന്റെ സഹായത്തോടെ ഈ സ്റ്റോറേജ് 512 ജിബി വരെ വർധിപ്പിക്കാൻ സാധിക്കും. 4,000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. 15W ഫാസ്റ്റ് ചാർജിങും ഈ ബാറ്ററി സപ്പോർട്ട് ചെയ്യും. റിയർ മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും സാംസങ് തങ്ങളുടെ ഗാലക്‌സി A-സീരിസിലുണ്ട്.

റിയർ മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ

സാംസങ് പ്രോസസറിന്റെ പേര് പുറത്തുവിട്ടിട്ടില്ലെങ്കിലും ഒക്ട-കോർ മീഡിയടേക് ഹീലിയോ P35 (MT6765V) SoC ആണ് ഹാൻഡ്‌സെറ്റിലുള്ളത് എന്നാണ് ഗീക്ബെഞ്ച് ലിസ്റ്റിംഗ് സൂചിപ്പിക്കുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയായിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. ഈ പുതിയ സാംസങ് ഗാലക്‌സി A-സീരിസ് സ്മാർട്ഫോണുകൾ വിപണയിൽ എപ്പോൾ എത്തുന്ന കാര്യം ബ്രാൻഡ് ഇതുവരെ തീർച്ചപ്പെടുത്തിയിട്ടില്ലെങ്കിലും, സ്മാർട്ഫോൺ പ്രേമികൾ ഈ പുതിയ ഫോണിന്റെ വ്യത്യസ്തമാക്കുന്ന സവിശേഷതകൾ അറിയുവാനായുള്ള കാത്തിരിപ്പിലാണ്.

മിഡ് റേഞ്ച് ഗാലക്‌സി A-സീരീസ് സ്മാർട്ട്‌ഫോൺ

മിഡ് റേഞ്ച് ഗാലക്‌സി എ-സീരീസ് സ്മാർട്ട്‌ഫോണായ സാംസങ് ഗാലക്‌സി എ 21 യുഎസ് വിപണിയിൽ അവതരിപ്പിച്ചു. ക്വാഡ് റിയർ ക്യാമറ സജ്ജീകരണത്തെക്കുറിച്ച് ഫോൺ എടുത്തുകാട്ടുന്നു. ഫോണിന്റെ എല്ലാ വശങ്ങളിലുമുള്ള ബെസലുകൾ താരതമ്യേന കട്ടിയുള്ളതാണെങ്കിലും കൂടുതൽ സ്‌ക്രീൻ റിയൽ എസ്റ്റേറ്റിനായി സാംസങ് അതിന്റെ ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ ഉപയോഗിച്ചു.

Best Mobiles in India

English summary
The Samsung Galaxy A71 5G was only a rumor until now, but it just climbed to the top of this year's A-series. It's essentially the same phone as the Galaxy A71, featuring a 6.7" Super AMOLED display with 1080p+ resolution and a 32MP punch hole selfie camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X