Home
Mobile

5,000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എ 21 എസ് പുറത്തിറക്കി

നിരവധി ലീക്കുകൾക്ക് ശേഷം സാംസങ് ഒടുവിൽ ഗാലക്സി എ 21 സ്മാർട്ട്ഫോൺ പുറത്തിറക്കി. 5,000 എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ് റിയർ ക്യാമറ സജ്ജീകരണം തുടങ്ങിയ സവിശേഷതകളാണ് ഈ സ്മാർട്ഫോണിലുള്ളത്. അമോലെഡ് പാനലും ഇതിൽ വരുന്നു. വിപണിയിലെ ചില ബജറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി, കുറഞ്ഞ വിലയിൽ അമോലെഡ് ഡിസ്പ്ലേയുള്ള ഫോണുകൾ സാംസങ് വാഗ്ദാനം ചെയ്യുന്നു. പുതിയ മൊബൈൽ ഫോണിനെക്കുറിച്ചുള്ള എല്ലാം വിവരങ്ങളും ഇവിടെ വായിക്കാം. സാംസങ് ഗാലക്‌സി എ 21 എസിന്റെ വില ഇന്ത്യയിൽ 16,400 രൂപയാണ്. ജൂൺ 19 മുതൽ ഫോൺ വാങ്ങാൻ ലഭ്യമാണ്.

സാംസങ് ഗാലക്‌സി എ 21 എസ്

സാംസങ് ഗാലക്‌സി എ 21 എസ്

ഏപ്രിലിൽ വിപണിയിലെത്തിയ ഗാലക്‌സി എ 21നെക്കാൾ മെച്ചപ്പെട്ട പതിപ്പായിട്ടായിരിക്കും ഈ സ്മാർട്ട്‌ഫോൺ വിപണിയിലെത്തുക. പ്രമോ വീഡിയോയിൽ നിന്ന് വ്യക്തമായ പ്രധാനപ്പെട്ട സവിശേഷത ഗാലക്‌സി A21sലെ ലൈവ് ക്യാമറയാണ്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ ലൈവ് വീഡിയോകൾ ക്രിയേറ്റ് ചെയ്യാനായി ഉപയോക്താക്കൾക്ക് ഈ ക്യാമറ ആപ്പ് ഉപയോഗിക്കാൻ കഴിയും.

5,000 എംഎഎച്ച് ബാറ്ററി

5,000 എംഎഎച്ച് ബാറ്ററി

ലൈവ് ക്യാമറ ആപ്പിലൂടെ വെർച്വൽ ഡ്രോയിംഗുകളും ഹാൻറൈറ്റിങും ഉപയോഗിച്ച് രസകരമായ വീഡിയോകൾ ഉണ്ടാക്കാനായി ഒരു AR ഡൂഡിൽ സംവിധാനവും സാസംങ് കൊണ്ടുവന്നിട്ടുണ്ട്. മറ്റ് സ്മാർട്ട്ഫോണുകളിൽ കണ്ടിട്ടില്ലാത്ത പുതിയൊരു സംവിധാമാണ് ഈ ലൈവ് ക്യാമറ.ഗാലക്സി എ 21 എസ് കറുപ്പ്, വെള്ള, നീല നിറങ്ങളിൽ ലഭ്യമാകുമെന്നും പ്രമോയിൽ നിന്ന് വ്യക്തമാകുന്നു. ഗാലക്‌സി A21sന്റെ ലോഞ്ച് തിയ്യതി സാംസങ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഗാലക്‌സി A21s: എക്‌സിനോസ് 850 SoC

ഗാലക്‌സി A21s: എക്‌സിനോസ് 850 SoC

ഈ സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ ഇതിനകം ലീക്ക് റിപ്പോർട്ടുകളായും റൂമറുകളായും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. 720 x 1600 പിക്‌സൽ റെസല്യൂഷനുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. 3 ജിബി റാമിനൊപ്പം എക്‌സിനോസ് 850 എന്ന പുതിയ ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഗാലക്‌സി A21s പ്രവർത്തിക്കുന്നത്. 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനായിരിക്കും ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക.

ട്രിപ്പിൾ ക്യാമറ സെറ്റപ്പ്

ട്രിപ്പിൾ ക്യാമറ സെറ്റപ്പ്

മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാനുള്ള ഓപ്ഷനും സ്മാർട്ട്ഫോണിൽ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. സ്മാർട്ട്‌ഫോണിൽ വൺ യുഐ 2.0 സോഫ്റ്റ്വെയർ പ്രീ ഇൻസ്റ്റാൾഡ് ആയിരിക്കും. ഗാലക്‌സി A21sന് 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും കമ്പനി നൽകുക. ഫോണിൽ 13 എംപി ഫ്രണ്ട് ക്യാമറയും പിന്നിലെ പാനലിൽ 48 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ഗാലക്സി A21s: സവിശേഷതകൾ

ഗാലക്സി A21s: സവിശേഷതകൾ

ഡ്യുവൽ സിം സ്ലോട്ടുകൾ, ഡ്യുവൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11ac, മൈക്രോ യുഎസ്ബി, എൻ‌എഫ്‌സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. സുരക്ഷയ്ക്കായി പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

More from GizBot

Best Mobiles in India

English summary
Samsung has finally launched the Galaxy A21s smartphone. The device comes with features like a 5,000mAh battery, a 6.5-inch display, and a quad rear camera setup. It sports an AMOLED panel too. Unlike some budget phones in the market, Samsung offers phones with an AMOLED display at a low price point.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X