സാംസങ്ങിൻറെ വിലകുറഞ്ഞ 5 ജി സ്മാർട്ട്ഫോൺ സാംസങ് ഗാലക്‌സി എ 22 5 ജി അവതരിപ്പിച്ചേക്കും
പുതിയ സാംസങ് ഗാലക്‌സി എ 22 5 ജി സ്മാർട്ഫോണിൻറെ വില ഓൺലൈനിൽ ചോർന്നു. സാംസങിൽ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ ഒരു 5 ജി സ്മാർട്ഫോണാണ് ഇത്, എന്നാൽ കമ്പനി ഇതുവരെ ഈ ഹാൻഡ്‌സെറ്റിൻറെ വിവരങ്ങൾ ഒന്നുംതന്നെ വെളിപ്പെടുത്തിയിട്ടില്ല. യൂറോപ്യയിൽ ഈ സ്മാർട്ഫോണിന് നൽകിയേക്കുന്ന വില ഒരു ചില്ലറ വെബ്‌സൈറ്റിൽ കണ്ടെത്തിയതായും, അതിൽ യൂറോ 185 (ഏകദേശം 16,500 രൂപ) വില നൽകിയിരുന്നതായും കാണിക്കുന്നു. സാംസങ് ഗാലക്‌സി എ 22 5 ജി ഉടൻതന്നെ അവതരിപ്പിക്കുമെന്ന് ലിസ്റ്റിംഗ് സൂചന നൽകുന്നുണ്ട്. സാംസങ് ഗാലക്‌സി എ 22 ൻറെ 4 ജി വേരിയന്റും ഉണ്ടായിരിക്കുമെന്ന് മുൻപ് ലഭിച്ചിരുന്ന അഭ്യുഹങ്ങളിൽ സൂചിപ്പിക്കുന്നുണ്ടായിരുന്നു.

ഡീൽ എൻടെക്കിൻറെ റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്‌സി എ 22 5 ജി പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഒരു യൂറോപ്യൻ റീട്ടെയിലർ വെബ്‌സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിന് 185 യൂറോ വില ഈടാക്കുമെന്ന് ലിസ്റ്റിംഗ് കാണിക്കുന്നു. 64 ജിബി സ്റ്റോറേജ് മോഡലിന്റെ വിലയാണിത്. വാറ്റ് നിരക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട്, ഈ സ്മാർട്ഫോണിൻറെ ബേസിക് വേരിയന്റിന് ഏകദേശം 199 യൂറോ (ഏകദേശം 17,800 രൂപ) വില വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സാംസങ് ഗാലക്‌സി എ 22 5 ജിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലിസ്റ്റിംഗ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സാംസങ് ഗാലക്‌സി എ 22 5 ജി സ്മാർട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
സാംസങ് ഗാലക്‌സി എ 22 5 ജിയുടെ സവിശേഷതകൾ മുമ്പ് ചോർന്നിരുന്നു. 6.4 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയുള്ള ഈ സ്മാർട്ട്ഫോണിന് ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് തികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, സാംസങ് ഗാലക്‌സി എ 22 5 ജിക്ക് 205 ഗ്രാം ഭാരം ഉണ്ടെന്നും 9 എംഎം കനവും വരുന്നുണ്ടെന്ന് പറയപ്പെടുന്നു. അടുത്തിടെയുള്ള ബ്ലൂടൂത്ത് സ്‌പെഷ്യൽ ഇൻററസ്റ്റ് ഗ്രൂപ്പ് (എസ്‌ഐജി) ലിസ്റ്റിംഗ് സാംസങ് ഗാലക്‌സി എ 22 5 ജിക്ക് ബ്ലൂടൂത്ത് വി 5.0 സപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന കാര്യവും വ്യക്തമാക്കി.

ഈ മാസം ആദ്യം സാംസങ് ഗാലക്‌സി എ 22 5 ജി യുടെ റെൻഡറുകൾ ചോർന്നിരുന്നു. സെൽഫി ക്യാമറയ്‌ക്ക് ഒരു നോച്ച്, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ എന്നിവ കാണിക്കുന്നു. 48 മെഗാപിക്സലിൻറെ പ്രധാന ക്യാമറ, 5 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. ഗാലക്‌സി എ 22 5 ജി ഗ്രേ, ഇളം പച്ച, പർപ്പിൾ, വൈറ്റ് കളർ ഓപ്ഷനുകളിൽ വിപണിയിൽ അവതരിപ്പിക്കുമെന്ന് മാർച്ചിൽ റിപ്പോർട്ട് ചെയ്‌തു. ഈ സ്മാർട്ഫോണിൻറെ കൂടുതൽ സവിശേഷതകൾ നമുക്ക് അധികം വൈകാതെ തന്നെ അറിയുവാൻ കഴിയുന്നതാണ്. ഈ സാംസങ് സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യവും കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








