സ്മാർട്ട്ഫോൺ വാങ്ങാൻ ഓഫർ തേടുന്നവരുടെ ശ്രദ്ധയ്ക്ക്, ആമസോണിൽ ഗാലക്സി എ23 5ജി വൻ ലാഭത്തിൽ കിട്ടും!
നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങാൻ മികച്ച ഓഫറുകൾ തേടുന്നവർക്ക് മികച്ച ഡീലുകൾ നൽകുന്നതിൽ എപ്പോഴും മുന്നിൽ നിൽക്കുന്ന പ്ലാറ്റ്ഫോം ആണ് ആമസോൺ. ഡിസ്കൗണ്ട് വിലയിൽ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്യുന്നതിനൊപ്പം ബാങ്ക് ഓഫറുകൾ കൂടി ലഭ്യമാക്കി ആളുകൾക്ക് മികച്ച ലാഭത്തിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആമസോൺ പലപ്പോഴും അവസരം ഒരുക്കുന്നു.
എല്ലാവരും 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറുന്ന ഈ സമയത്ത്, ഒരു 5ജി ഫോൺ മികച്ച ഓഫറിൽ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ പറ്റിയ മികച്ച ഡീലുകൾ ആമസോൺ മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിലൊന്നാണ് സാംസങ് ഗാലക്സി എ23 5ജി. 24 ശതമാനം ഡിസ്കൗണ്ട് വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വിലയിൽ നൽകിയ ഡിസ്കൗണ്ടിനൊപ്പം ബാങ്ക് ഓഫറുകളും ഈ ഫോണിന് ആമസോൺ ഉറപ്പാക്കിയിട്ടുണ്ട്. അതിനാൽ വളരെ ന്യായമായ വിലയിൽ ഈ സ്മാർട്ട്ഫോൺ ആമസോണിൽനിന്ന് ഇപ്പോൾ വാങ്ങാവുന്നതാണ്. എ23യുടെ 6ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റും 8ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റും ആമസോൺ ഡിസ്കൗണ്ടോടെ ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഗാലക്സി എ23യുടെ 6ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റ് 24 ശതമാനം ഡിസ്കൗണ്ടിൽ 21,999 രൂപയ്ക്കാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 28,990 രൂപയാണ് യഥാർഥ വില. എ23യുടെ 8ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റ് 23% വിലക്കുറവിൽ 23,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 30990 രൂപയാണ് ഇതിന്റെ യഥാർഥവിലയെന്നാണ് ആമസോൺ പറയുന്നത്.
ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഡീലുകളും ഉപയോഗിച്ച് ഈ സ്‌മാർട്ട്‌ഫോൺ കൂടുതൽ ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കും. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എ23 വാങ്ങുന്നവർക്ക് 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഇഎംഐ ട്രാൻസാക്ഷനുകൾക്ക് 1250 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും.
തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും. ലഭ്യമായ ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ 20000 രൂപയിൽ താഴെ വിലയിൽ ഉപയോക്താക്കൾക്ക് ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഈ വർഷം ആദ്യമാണ് സാംസങ് ഗാലക്സി എ23 5ജി ഫോൺ പുറത്തിറങ്ങിയത്.
ലോഞ്ച് ചെയ്ത സമയത്ത്, എ23 5ജി യുടെ 8ജിബി +128 ജിബി വേരിയന്റിന് 24,999 രൂപയും 6 ജിബി +128 ജിബി മോഡലിന് 22,999 രൂപയുമായിരുന്നു യഥാർഥത്തിൽ വിലയുണ്ടായിരുന്നത്. അത് വച്ച് നോക്കിയാൽ ഇപ്പോൾ കുറഞ്ഞത് 3000 രൂപ വിലക്കുറവിൽ ആണ് ഈ സ്മാർട്ട്ഫോൺ ലഭിക്കുന്നത്.

മിഡ്‌റേഞ്ച് ചിപ്സെറ്റായ സ്‌നാപ് ഡ്രാഗൺ 695 ആണ് ഗാലക്‌സി എ23യുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള എഡ്ജ്-ടു-എഡ്ജ് 6.6-ഇഞ്ച് FHD+ ഇൻഫിനിറ്റി-V ഡിസ്‌പ്ലേ, 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയോടെ 5000 എംഎഎച്ച് ബാറ്ററി, 8 എംപി സെൽഫി ക്യാമറ എന്നിവയൊക്കെയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ.
ഇതിലെ ക്വാഡ് റിയർ ക്യാമറ സജ്ജീകരണത്തിൽ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സംവിധാനമുള്ള 50 എംപി പ്രൈമറി ക്യാമറ, അഞ്ച് എംപി അൾട്രാവൈഡ് ക്യാമറ, രണ്ട് എംപി മാക്രോ, ഡെപ്ത് സെൻസറുകൾ എന്നിവ അടങ്ങുന്നു. ഇതിലെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ക്യാമറ ഷേക്ക്, ബ്ലർ ഇല്ലാതെ മികച്ച ഷോട്ടുകളും വീഡിയോകളും എടുക്കാൻ സഹായിക്കുന്നു.


Click it and Unblock the Notifications








