Home
Mobile

ഇവിടെ എല്ലാം വലതാണ്! സാംസങ് പുറത്തിറക്കാൻ പോകുന്ന 5ജി സ്മാർട്ട്ഫോണിന്റെ വിവരങ്ങൾ പുറത്ത്

ഉടൻ തന്നെ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ കൂടി വിപണിയിൽ അ‌വതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സാംസങ്. ഗാലക്സി എ24 ന്റെ പിൻഗാമിയായി പുതിയ എ25 5ജി ഉടൻ അ‌വതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. വരാൻപോകുന്ന ഗാലക്സി എ25 ന്റെ പല ഫീച്ചറുകളും ഓരോന്നായി ലീക്ക് റിപ്പോർട്ടുകളിലൂടെ പുറത്തുവന്നിരുന്നു.

ഇപ്പോൾ ഗാലക്സി എ25 ന്റെ ഏതാണ്ട് എല്ലാ ഫീച്ചറുകളുടെ കാര്യത്തിലും ഒരു തീരുമാനമായിരിക്കുകയാണ്. അ‌തിനാൽത്തന്നെ ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്ന ഈ ഫോണിനെപ്പറ്റി ഒരു ചിത്രം ഇപ്പോൾ ലഭ്യമായിട്ടുണ്ട്. പ്രോസസറിലും ബായ്ക്ക് ക്യമറയിലും കാര്യമായ മെച്ചപ്പെടുത്തലുകളുമായാണ് എ25 വരുന്നത് എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.

സാംസങ് പുറത്തിറക്കാൻ പോകുന്ന 5ജി സ്മാർട്ട്ഫോണിന്റെ വിവരങ്ങൾ പുറത്ത്

ലീക്ക് റിപ്പോർട്ടുകൾ വന്നതുകൂടാതെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും ഈ സ്മാർട്ട്‌ഫോൺ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അ‌തിനാൽ ഈ ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ കൂടുതലായി ചർച്ചചെയ്യപ്പെടുകയും പുറത്തുവരികയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ ഗാലക്സി എ25 സംബന്ധിച്ച ഒരു വിവരവും സാംസങ് സ്ഥിരീകരിച്ചിട്ടില്ല എന്നുള്ളത് മറ്റൊരുകാര്യം.

നിർമാണത്തിലിരിക്കുന്ന ഫോണിനെപ്പറ്റിയുള്ള വിവരങ്ങൾ ലീക്ക് റിപ്പോർട്ടുകളായി പുറത്തുവന്നാലും കമ്പനികൾ അ‌വയെപ്പറ്റി പ്രതികരിക്കുകയോ ​സ്ഥിരീകരിക്കുകയോ ചെയ്യാറില്ല എന്നത് സാധാരണമാണ്. ഫോൺ ലോഞ്ച് ചെയ്യുമ്പോൾ, നേരത്തെ ലീക്ക് റിപ്പോർട്ടുകളായി പുറത്തുവന്ന ഫീച്ചറുകൾ തന്നെയാകും അ‌തിൽ ഉണ്ടാകുക. ചിലപ്പോൾ ചെറിയ മാറ്റങ്ങൾ കണ്ടേക്കാം. സാംസങ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോണുകളിലൊന്നായ എ25 ൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

സാംസങ് പുറത്തിറക്കാൻ പോകുന്ന 5ജി സ്മാർട്ട്ഫോണിന്റെ വിവരങ്ങൾ പുറത്ത്

പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ഗാലക്സി എ25ൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: യു-ആകൃതിയിലുള്ള നോച്ചും ഫുൾ എച്ച്‌ഡി + റെസല്യൂഷനും ഉള്ള 6.5 ഇഞ്ച് സ്‌ക്രീൻ ആണ് ഇതിലുണ്ടാകുക. സാംസങ്ങിന്റെ ഇൻ-ഹൗസ് എക്‌സിനോസ് 1280 ചിപ്‌സെറ്റ് ആണ് ഈ 5ജി ഫോണിന്റെ കരുത്ത്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ ഒഎസിലാണ് എ25 5ജിയുടെ പ്രവർത്തനം. 6GB റാം + 128GB ഇന്റേണൽ സ്റ്റോറേജ്, 8GB റാം + 256GB ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ സാംസങ് ഗാലക്സി എ 25 എത്തുമെന്ന് ടിപ്‌സ്റ്റർ സുധാൻഷു ആംബോർ വെളിപ്പെടുത്തുന്നു.

50 എംപി മെയിൻ ലെൻസ്, 8 എംപി അൾട്രാവൈഡ് ലെൻസ്, പിന്നിൽ 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാകും ഗാലക്സി എ25 5ജിയിൽ കാണുക. ഫ്രണ്ടിൽ 13 എംപി സെൽഫി ക്യാമറയും സാംസങ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

സാംസങ് പുറത്തിറക്കാൻ പോകുന്ന 5ജി സ്മാർട്ട്ഫോണിന്റെ വിവരങ്ങൾ പുറത്ത്

പവർ ബട്ടണും ഫിംഗർപ്രിന്റ് സെൻസറും വോളിയം റോക്കറുകളും ഫോണിന്റെ വലതുവശത്ത് നൽകിയിരിക്കുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ25 പായ്ക്ക് ചെയ്യുന്നത്. ബ്ലാക്ക്, ബ്ലൂ, സിൽവർ, യെല്ലോ എന്നീ നാല് നിറങ്ങളിൽ ഗാലക്സി എ25 5G ലഭ്യമാകുമെന്ന് ലീക്ക് റിപ്പോർട്ട് അവകാശപ്പെടുന്നു.

സാംസങ് ഗാലക്സി എ25 ന്റെ വില 300- 400 യൂറോയാണെന്ന് പറയപ്പെടുന്നു. ഏകദേശം 26,800 രൂപ മുതൽ 35,700 രൂപ വരെ വിലയ്ക്കിടയിൽ ഈ ഫോൺ ലഭ്യമാകുമെന്ന് കരുതപ്പെടുന്നു. ലോഞ്ച് തീയതി ​സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. ഈ വർഷം അ‌വസാനത്തോടെയോ 2024 തുടക്കത്തിലോ ലോഞ്ച് ചെയ്യാനാണ് സാധ്യത.

More from GizBot

Best Mobiles in India

English summary
Samsung will soon launch the Galaxy A25 5G as the successor to the Galaxy A24. Information about the features of this phone was leaked online before its launch. According to leaked reports, the A25 will come with significant improvements in the processor and rear camera. It will also have a 6.5-inch screen with a U-shaped notch and Full HD+ resolution.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X