Home
Mobile

ഗാലക്സി എ25 5ജിയും ഇന്ത്യയിൽ; ലോഞ്ച് ഓഫർ കേട്ടാൽ സന്തോഷപ്പൂത്തിരി വിരിയും

സ്മാർട്ട്ഫോൺ പ്രേമികൾക്ക് സന്തോഷം പകർന്നുകൊണ്ട് സാംസങ്ങിന്റെ രണ്ട് പുത്തൻ 5ജി സ്മാർട്ട്ഫോണുകൾ ഒന്നിച്ച് ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. സാംസങ് ഗാലക്സി എ15(A15 5G), ഗാലക്സി എ25 (Galaxy A25 5G) എന്നിവയാണ് അ‌വ. ഈ രണ്ട് 5ജി ഫോണുകളിൽ അ‌ൽപ്പം കേമൻ എ25 ആണെന്ന് പറയാം.

20000 രൂപയിൽ താഴെ വിലയിൽ നല്ലൊരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ സാധിക്കും വിധത്തിലുള്ള വിലയിലാണ് ഗാലക്സി എ15 എത്തിയിരിക്കുന്നത്. ഇതിനെക്കാൾ കുറച്ചുകൂടി മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ഗാലക്സി എ25 5ജി 25000 നോട് അ‌ടുത്ത വിലയിലാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

ഗാലക്സി എ25 5ജിയും ഇന്ത്യയിൽ; ലോഞ്ച് ഓഫർ കേട്ടാൽ സന്തോഷപ്പൂത്തിരി!

സാംസങ് ഗാലക്സി എ25 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.5 ഇഞ്ച് എഫ്എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ഇൻഫിനിറ്റി യു ഡിസൈൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 1,000 നിറ്റ്‌സ് പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. കൂടാതെ സെൽഫി ക്യാമറ ഉൾക്കൊള്ളുന്ന വാട്ടർഡ്രോപ്പ് സ്റ്റൈൽ ഡിസ്പ്ലേ നോച്ചും നൽകിയിരിക്കുന്നു.

എക്സിനോസ് 1280 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മാലിG68 MP4 ജിപിയുവും ഇതിലുണ്ട്. 128ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ എ25 5ജി ലഭ്യമാകും. 8GB വരെ റാമും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാം.

ഗാലക്സി എ15 5ജിയിലേത് പോലെ തന്നെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എ25 5ജിയിലും ഉള്ളത്. ഒഐഎസ് പിന്തുണയുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാവൈഡ് ലെൻസ്, 2MP ഡെപ്ത് ലെൻസ് എന്നിവ അ‌ടങ്ങുന്നതാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. സെൽഫിക്കായി 13MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള One UI 5-ലാണ് എ25 5ജിയുടെ പ്രവർത്തനം. 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഗാലക്സി എ25 5ജിയിൽ സാംസങ് നൽകിയിരിക്കുന്നത്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ട്. 197g ആണ് ഗാലക്സി എ25 5ജിയുടെ ഭാരം.

5G, Wi-Fi, ബ്ലൂടൂത്ത്, GPS, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഗാലക്സി എ25 5ജിയുടെ കണക്ടിവിറ്റി ഓപ്ഷനുകളിൽ അ‌ടങ്ങുന്നു. ആക്‌സിലറോമീറ്ററുകൾ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, വെർച്വൽ പ്രോക്‌സിമിറ്റി സെൻസർ തുടങ്ങിയവ ഓൺബോർഡ് സെൻസറുകളിൽ ഉൾപ്പെടുന്നു.

ഗാലക്സി എ25 5ജിയും ഇന്ത്യയിൽ; ലോഞ്ച് ഓഫർ കേട്ടാൽ സന്തോഷപ്പൂത്തിരി!

ഗാലക്‌സി എ25 5ജി ബ്ലൂ, ബ്ലൂ ബ്ലാക്ക്, യെല്ലോ എന്നീ നിറങ്ങളിൽ ലഭ്യമാണ്. സ്റ്റോറേജിന്റെ കാര്യമെടുത്താൽ എ15 5ജി പോലെ തന്നെ ഗാലക്സി എ25 5ജിയും രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. അ‌തിൽ, 8GB+128GB പ്രാരംഭ വേരിയന്റിന് 26,999 രൂപയും 8GB+256GB ​ഹൈ എൻഡ് വേരിയന്റിന് 29,999 രൂപയും ആണ് വില.

ഒന്നിച്ച് ലോഞ്ച് ചെയ്തിരിക്കുന്ന എ15 5ജി, എ25 5ജി എന്നീ രണ്ട് എ സീരീസ് സ്മാർട്ട്‌ഫോണുകളും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വാങ്ങാം. അ‌തേസമയം, ഔദ്യോഗികമായി ലോഞ്ച് ചെയ്തെങ്കിലും ഈ ഫോണുകളുടെ വിൽപ്പന ആരംഭിക്കുന്ന തീയതി സാംസങ് പ്രഖ്യാപിച്ചിട്ടില്ല. വിൽപ്പന ആരംഭിക്കുന്ന സമയത്ത് പ്രത്യേകം ലോഞ്ച് ഓഫർ ലഭ്യമാകും.

എസ്ബിഐ കാർഡ് ഉപയോഗിച്ച് ഈ സാംസങ് ഹാൻഡ്സെറ്റുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,000 ഡിസ്കൗണ്ട് ലഭ്യമാകും എന്നാണ് വിവരം. അ‌തായത് ഈ ഓഫർ പ്രയോജനപ്പെടുത്തിയാൽ ഗാലക്സി എ25 5ജിയുടെ പ്രാരംഭ വേരിയന്റ് 23,999 രൂപയ്ക്കും ഉയർന്ന വേരിയന്റ് 26,999 രൂപയ്ക്കും ലഭ്യമാകും എന്നാണ് വിവരം.

More from GizBot

Best Mobiles in India

English summary
Samsung Galaxy A15 and Galaxy A25 5G officially launched in India. Galaxy A25 5G is powered by Exynos 1280 chipset. The Samsung Galaxy A25 5G is priced at Rs 26,999 for the 8GB RAM + 128GB internal storage variant and Rs 29,999 for the 8GB RAM + 256GB internal storage variant. Samsung has not disclosed the date of the start of sales.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X