ലെവൽ ഒന്ന് മാറ്റിപ്പിടിച്ച് സാംസങ്! പുതിയ ഗാലക്സി A26 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
കഴിഞ്ഞ മാസം, അതായത് ഫെബ്രുവരിയിൽ സാംസങ് ഏതാണ്ട് അഞ്ചോളം സ്മാർട്ട്ഫോണുകൾ ബജറ്റ് വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. ഇവയെല്ലാം 20000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളായിരുന്നു. അതിൽത്തന്നെ ഭൂരിപക്ഷം മോഡലുകളും വെറും പതിനായിരം രൂപയോട് അടുത്ത വിലകളിലുള്ളവയായിരുന്നു. ഇപ്പോൾ പ്രൈസ് ലെവൽ ഒന്ന് മാറ്റിപ്പിടിച്ച് സാംസങ് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. സാംസങ് ഗാലക്സി എ26 5G (Samsung Galaxy A26 5G) എന്നാണ് ഈ പുതിയ മോഡലിന്റെ പേര്. ഇത് 30000 രൂപയിൽ താഴെയുള്ള സെഗ്മെന്റിൽപ്പെടുത്താവുന്ന 5ജി ഫോൺ ആണ്.
സാംസങ്ങന്റെ തന്നെ എക്‌സിനോസ് 1380 ചിപ്പ് കരുത്തിൽ ആണ് ഈ സാംസങ് ഗാലക്സി 5ജി ഫോൺ എത്തിയിരിക്കുന്നത്. പൊടി, ജല പ്രതിരോധത്തിന് IP67 റേറ്റിങ്സ് സഹിതമാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ അടക്കമുള്ള സജ്ജീകരണങ്ങളും സാംസങ് ഈ ഫോണിൽ നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എ26 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ഇതിലെ പ്രധാന ഫീച്ചറുകൾ.
ഒക്ട കോർ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകൾ) എക്സിനോസ് 1380 പ്രോസസർ ആണ് ഈ സാംസങ് 5ജി ഫോണിന്റെ കരുത്ത്. മാലി-ജി68 എംപി5 ജിപിയു, 8 ജിബി റാം, 128 ജിബി / 256 ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 2TB വരെ വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരമാണ് സാംസങ് ഗാലക്സി എ26 5ജിയിൽ ഉള്ളത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50 എംപി മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 13 എംപി ഫ്രണ്ട് ക്യാമറയും സാംസങ് ഗാലക്സി എ26 5ജിയിൽ ഉണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ആണ് നൽകിയിരിക്കുന്നത്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ് (IP67) ഫീച്ചറുകളും ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7.0 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. സാംസങ്ങിന്റെ തന്നെ ഗാലക്സി A36, A56 എന്നിവയ്ക്ക് സമാനമായി 6 OS വേർഷനുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഈ 5ജി ഫോണിനും വാഗ്ദാനം ചെയ്യുന്നുണ്ട്.

5G SA / NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, NFC, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് സാംസങ് ഗാലക്സി എ26 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. എന്നാൽ ചാർജർ ബോക്സിൽ ഉണ്ടാകില്ല.
164x 77.5 x 7.7mm വലിപ്പവും 200 ഗ്രാം ഭാരവുമാണ് ഈ സാംസങ് ഗാലക്സി എ26 5ജിക്ക് ഉള്ളത്. ഓസം ബ്ലാക്ക്, ഓസം മിന്റ്, ഓസം വൈറ്റ്, ഓസം പീച്ച് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്.
സാംസങ് ഗാലക്സി എ26 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 27,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട്, സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ റീട്ടെയിലർമാർ എന്നിവിടങ്ങളിൽ നിന്ന് ഇത് വാങ്ങാനാകും.


Click it and Unblock the Notifications








