ലോഞ്ച് ഓഫർ ഇപ്പോഴും ഉണ്ട്! സാംസങ് ഗാലക്സി എ26 5G വാങ്ങാൻ ഇതുതന്നെയാണ് നല്ല സമയം
സാംസങ് കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എ26 5G (Samsung Galaxy A26 5G). 25000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കും 30000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കും ലഭ്യമായിട്ടുള്ള ഒരു മികച്ച ഓപ്ഷനാണ് ഗാലക്സിഎ26 5ജി. എന്നാൽ ലോഞ്ച് ഓഫർ ലഭ്യമായതിനാൽ ഇത് ഇപ്പോഴും 20000 രൂപയോട് അടുത്ത വിലയിൽ വാങ്ങാനാകും എന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. പരിമിത കാലത്തേക്ക് മാത്രമാണ് ഇത്രയും കുറഞ്ഞ വിലയിൽ ഇത് ലഭ്യമാകുക.
ഇന്ത്യയിൽ കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എ26 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 27,999 രൂപയുമാണ് വില. ഇതിനകം തന്നെ ഈ ഫോൺ ഫ്ലിപ്പ്കാർട്ട്, സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ റീട്ടെയിലർമാർ എന്നിവിടങ്ങളിലൂടെ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും ലോഞ്ച് ഓഫറുകൾ ലഭ്യമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടാണ് സാംസങ് ഗാലക്സി എ26 5ജിക്ക് ലഭ്യമാകുക. അതിനാൽ, അടിസ്ഥാന മോഡൽ 22999 രൂപ വിലയിലും ടോപ് മോഡൽ 25999 രൂപ വിലയിലും സ്വന്തമാക്കാനാകും. എക്സ്ചേഞ്ചിന് താൽപര്യമുള്ളവർക്ക് ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.
സാംസങ് ഗാലക്സി എ26 5Gയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകൾ) എക്സിനോസ് 1380 പ്രോസസർ ആണ് ഈ സാംസങ് 5ജി ഫോണിന്റെ കരുത്ത്. 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്.

120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ഇതിലെ പ്രധാന ഫീച്ചറുകൾ. മാലി-ജി68 എംപി5 ജിപിയു, 8 ജിബി റാം, 128 ജിബി / 256 ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 2TB വരെ വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഗാലക്സി എ26 5ജിയിലുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരമാണ് സാംസങ് ഗാലക്സി എ26 5ജിയിൽ ഉള്ളത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50 എംപി മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 13 എംപി ഫ്രണ്ട് ക്യാമറയും സാംസങ് ഗാലക്സി എ26 5ജിയിൽ ഉണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7.0 ൽ ആണ് ഗാലക്സി എ26 5ജിയുടെ പ്രവർത്തനം. സാംസങ്ങിന്റെ തന്നെ ഗാലക്സി A36, A56 എന്നിവയ്ക്ക് സമാനമായി 6 OS വേർഷനുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഈ 5ജി ഫോണിനും വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ആണ് നൽകിയിരിക്കുന്നത്.

USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ് (IP67), 5G SA/ NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, NFC, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് എ26 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. ബോക്സിൽ ചാർജർ ഉണ്ടാകില്ല. ഓസം ബ്ലാക്ക്, ഓസം മിന്റ്, ഓസം വൈറ്റ്, ഓസം പീച്ച് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്.


Click it and Unblock the Notifications








