Home
Mobile

വില കുറയ്ക്കുന്നതിൽ പിശുക്കാതെ സാംസങ്; പുതിയ ഗാലക്സി A26 5ജി കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങാം

ഇന്ത്യയിലെ സാംസങ് സ്മാർട്ട്ഫോൺ ആരാധകർക്ക് 25000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള മികച്ച സ്മാർട്ട്ഫോൺ മോഡലാണ് സാംസങ് ഗാലക്സി എ26 5ജി (Samsung Galaxy A26). ഈ വർഷം മാർച്ചിലാണ് ഗാലക്സി എ26 5ജി ആദ്യം ലോഞ്ച് ചെയ്തത്. അ‌ന്ന് 8GB + 128GB, 8GB + 256GB എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരുന്നു ഈ ഫോൺ എത്തിയത്. എന്നാൽ കഴിഞ്ഞ മാസം സാംസങ് ഒരു പുതിയ വേരിയന്റിൽ കൂടി ഈ ഫോൺ ലഭ്യമാക്കി. കുറച്ചുകൂടി കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി 6GB +128GB എന്ന വേരിയന്റാണ് അ‌വതരിപ്പിച്ചത്.

സാംസങ് ഗാലക്സി A26 5ജിയുടെ 6GB + 128GB മോഡലിന് 23,499 രൂപയായിരുന്നു വില. 8GB + 128GB വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 27,999 രൂപയും. എന്നാലിപ്പോൾ സാംസങ് വെബ്​സൈറ്റിലും ആമസോണിലും ഇതിന്റെ അ‌ടിസ്ഥാന വേരിയന്റ് 22999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പിശുക്കാതെ സാംസങ്; പുതിയ ഗാലക്സി A26 5ജി കുറഞ്ഞ വിലയിൽ വാങ്ങാം

എന്നാൽ ആമസോണിൽ സാംസങ് ഗാലക്സി എ26 5ജിക്ക് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാ​ൽ ആകെ 2500 രൂപ ഡിസ്കൗണ്ടിന് ശേഷം ഇപ്പോൾ 20999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ ഈ ഡീൽ കാണാനും സ്വന്തമാക്കാനും Samsung Galaxy A26 5G എന്നതിൽ ക്ലിക്ക് ചെയ്യുക.

സാംസങ് ഗാലക്‌സി എ26 5Gയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ ഉള്ളത്. ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷനും ഉണ്ട്. ഒക്ട കോർ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകൾ) എക്സിനോസ് 1380 പ്രോസസർ ആണ് ഈ സാംസങ് 5ജി ഫോണിന്റെ കരുത്ത്.

പിശുക്കാതെ സാംസങ്; പുതിയ ഗാലക്സി A26 5ജി കുറഞ്ഞ വിലയിൽ വാങ്ങാം

f/1.8 അപ്പേർച്ചറുള്ള 50 എംപി മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരമാണ് ഇതിൽ സാംസങ് സജ്ജീകരിച്ചിരിക്കുന്നത്. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 13 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7.0 ൽ ആണ് പ്രവർത്തനം. 6 OS വേർഷനുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഗ്രാഫിക്സിനായി മാലി-ജി68 എംപി5 ജിപിയു ഇതിൽ ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 2TB വരെ വർധിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്.

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി (ബോക്സിൽ ചാർജർ ഉണ്ടാകില്ല), IP67 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 5G SA/NSA, 4G VoLTE, USB ടൈപ്പ്-C, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 164x 77.5 x 7.7mm വലിപ്പവും 200 ഗ്രാം ഭാരവും ഈ ഫോണിന് ഉണ്ട്. ഓസം ബ്ലാക്ക്, ഓസം മിന്റ്, ഓസം ​വൈറ്റ്, ഓസം പീച്ച് നിറങ്ങളിൽ വാങ്ങാനാകും.

പിശുക്കാതെ സാംസങ്; പുതിയ ഗാലക്സി A26 5ജി കുറഞ്ഞ വിലയിൽ വാങ്ങാം

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Samsung Galaxy A26 5G is now available for Rs 20,999. The base variant is listed at Rs 22,999 on Samsung's website and Amazon. However, Amazon is offering a bank discount of Rs 2,000 on the Samsung Galaxy A26 5G. So, after a total discount of Rs 2,500, you can now buy this smartphone at Rs 20,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X