Home
Mobile

റീ റിലീസ് ട്രെൻഡിനൊപ്പം സാംസങ്ങും! ഗാലക്സി A26 5ജിയുടെ വില കുറഞ്ഞ പുതിയ വേരിയന്റ് പുറത്തിറക്കി

ഇന്ത്യയിലെ നിരവധി ആളുകളുടെ ഇഷ്ട സ്മാർട്ട്ഫോൺ ബ്രാൻഡാണ് സാംസങ്. മിഡ് റേഞ്ചിൽ സ്മാർട്ട്ഫോൺ തേടുന്നവർക്കായി കഴിഞ്ഞ മാസം അ‌വസാനം സാംസങ് ഒരു സ്മാർട്ട്ഫോൺ പുറത്തിറക്കിയിരുന്നു, ഗാലക്സി എ26 5ജി (Samsung Galaxy A26). അ‌ന്ന് രണ്ട് റാം+ സ്റ്റോറേജ് വേരിയന്റുകളിലാണ് അ‌വ ലഭ്യമായിരുന്നത്. 8GB + 128GB, 8GB + 256GB എന്നിവയായിരുന്നു അ‌വ. എന്നാലിപ്പോൾ ഈ സ്മാർട്ട്ഫോണിന്റെ തന്നെ 6GB+ 128GB വേരിയന്റും സാംസങ് പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നു. ഇതോടെ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ ഒരു ഓപ്ഷൻ ലഭ്യമായിരിക്കുന്നു.

മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി എ26 5ജിയുടെ 8GB + 128GB വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 27,999 രൂപയുമായിരുന്നു വില. ഇപ്പോൾ പുതിയതായി കുറഞ്ഞ റാം ശേഷിയോടെ ഒരു വേരിയന്റ് എത്തിയപ്പോഴും ഈ വേരിയന്റുകളുടെ വില മാറിയിട്ടില്ല.

ട്രെൻഡിനൊപ്പം സാംസങ്ങും! ഗാലക്സി A26 5G പുതിയ വേരിയന്റിറക്കി

സാംസങ് ഗാലക്സി എ26 5ജിയുടെ പുതിയ 6GB റാം ഓപ്ഷൻ എത്തിയതോടെ അ‌ടിസ്ഥാന വേരിയന്റ് എന്ന സ്ഥാനം 6GB + 128GB മോഡലിന് സ്വന്തമായിരിക്കുന്നു. ഈ പുതിയ വേരിയന്റിന്റെ വില 23,499 രൂപയാണ്. അ‌തായത് മുൻപ് ഗാലക്സി എ26 വാങ്ങണമെങ്കിൽ ചുരുങ്ങിയത് 27999 രൂപ നൽകണമായിരുന്നു. എന്നാൽ പുതിയ വേരിയന്റ് വന്നതോടെ ഈ ഫോൺ 23499 രൂപയ്ക്ക് കിട്ടും.

സാംസങ് വെബ്‌സൈറ്റ് വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഗാലക്സി എ26 5ജി വേരിയന്റുകൾ വാങ്ങാനാകും. പുതിയ റാം+ സ്റ്റോറേജ് ഓപ്ഷൻ ലഭ്യമാക്കി എന്നതൊഴിച്ചാൽ ആദ്യം ലോഞ്ച് ചെയ്ത ഗാലക്സി എ26 5ജിയും ഇപ്പോൾ ലോഞ്ച് ചെയ്ത എ26 5ജിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.

സാംസങ് ഗാലക്‌സി എ26 5Gയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകൾ) എക്സിനോസ് 1380 പ്രോസസർ ആണ് ഈ സാംസങ് 5ജി ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ ഉള്ളത്.

ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷൻ ഉണ്ട്. ഗ്രാഫിക്സിനായി മാലി-ജി68 എംപി5 ജിപിയു ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 2TB വരെ വർധിപ്പിക്കാനുള്ള സൗകര്യവും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7.0 ൽ ആണ് പ്രവർത്തനം. 6 OS വേർഷനുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരമാണ് ഇതിൽ സാംസങ് നൽകിയിരിക്കുന്നത്. f/1.8 അപ്പേർച്ചറുള്ള 50 എംപി മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അ‌തിലടങ്ങുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 13 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, IP67 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, 4G VoLTE, USB ടൈപ്പ്-C, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി (ബോക്സിൽ ചാർജർ ഉണ്ടാകില്ല) എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 164x 77.5 x 7.7mm വലിപ്പവും 200 ഗ്രാം ഭാരവും ഇതിനുണ്ട്. ഓസം ബ്ലാക്ക്, ഓസം മിന്റ്, ഓസം ​വൈറ്റ്, ഓസം പീച്ച് നിറങ്ങളിൽ വാങ്ങാനാകും.

Best Mobiles in India

English summary
Samsung has launched the 6GB+128GB variant of the Galaxy A26 5G in India. Earlier, the phone was available only in 8GB+128GB and 8GB+256GB variants. The new 6GB+128GB variant is priced at Rs 23,499. The 8GB+128GB variant of the Galaxy A26 5G is priced at Rs 24,999 and the 8GB+256GB variant is priced at Rs 27,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X