Home
Mobile

സാംസങ് കരുതിക്കൂട്ടിത്തന്നെ! എക്‌സിനോസ് 1380 കരുത്തുമായി ഗാലക്സി എ26 5ജി കളത്തിൽ

ഉപയോക്താക്കൾക്ക് കൂടുതൽ സ്മാർട്ട്ഫോൺ ഓപ്ഷനുകൾ വാഗ്ദാനം ചെയ്തുകൊണ്ട് വിപണി പിടിക്കാനുള്ള തന്ത്രങ്ങൾ പയറ്റുകയാണ് സാംസങ്. അ‌തിന്റെ ഭാഗമായി ഒറ്റയടിക്ക് മൂന്ന് സ്മാർട്ട്ഫോണുകളാണ് സാംസങ് ഇന്ന് ലോകത്തിന് പരിചയപ്പെടുത്തിയത്. ഈ മൂന്ന് പുതിയ സാംസങ് ഫോണുകളും 5ജി ഫോണുകളാണ്, മാത്രമല്ല ഇവ ഗാലക്സി A സീരീസിന്റെ ഭാഗമായിട്ടാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സാംസങ് ഗാലക്സി എ26 (Samsung Galaxy A26) , സാംസങ് ഗാലക്സി എ36 (Samsung Galaxy A36), സാംസങ് ഗാലക്സി എ56 (Samsung Galaxy A56) എന്നിങ്ങനെയാണ് ഇവയുടെ പേര്.

സാംസങ് ഗാലക്സി എ26 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഒക്ട കോർ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകൾ) എക്സിനോസ് 1380 പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

സാംസങ് കരുതിക്കൂട്ടിത്തന്നെ! എക്‌സിനോസ് 1380 കരുത്തുമായി ഗാലക്സി എ26

മാലി-G68 MP5 ജിപിയു, 6GB / 8GB റാം, 128GB / 256GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 6 ഒഎസ് അ‌പ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഗാലക്സി എ26 5ജി എത്തിയിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

സാംസങ് കരുതിക്കൂട്ടിത്തന്നെ! എക്‌സിനോസ് 1380 കരുത്തുമായി ഗാലക്സി എ26

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP67 റേറ്റിങ്, ഡ്യുവൽ സിം, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

ഗാലക്‌സി എ26 5ജി ബ്ലാക്ക്, ​വൈറ്റ്, മിന്റ്, പീച്ച് പിങ്ക് കളർ ഓപ്ഷനുകളിൽ ആണ് വാങ്ങാൻ ലഭ്യമാകുക. ഈ ഗാലക്സി 5ജി ഫോണിന് 164x 77.5 x 7.7mm വലിപ്പവും 200 ഗ്രാം ഭാരവുമാണ് ഉള്ളത്. ആഗോള തലത്തിൽ ഈ മൂന്ന് ഗാലക്സി എ സീരീസ് ഫോണുകളും മാർച്ച് മുതൽ ലഭ്യമാകും എന്നാണ് കമ്പനി അ‌റിയിച്ചിട്ടുള്ളത്. പക്ഷേ ഗാലക്‌സി എ56 5ജി ഈ വർഷം അവസാനത്തോടെ യുഎസിൽ ലഭ്യമാകുക.

വില: സാംസങ് ഗാലക്‌സി എ26 5ജിയുടെ 6ജിബി + 128ജിബി പ്രാരംഭ വേരിയന്റിന് 299.99 യുഎസ് ഡോളർ (ഏകദേശം 26,240 രൂപ) ആണ് വില. ഇതിന്റെ 8ജിബി + 256ജിബി വേരിയന്റിന് 375 ഡോളർ (ഏകദേശം 32,895 രൂപ) ആണ് വില നിശ്ചയിച്ചിരിക്കുന്നത്.

സാംസങ് കരുതിക്കൂട്ടിത്തന്നെ! എക്‌സിനോസ് 1380 കരുത്തുമായി ഗാലക്സി എ26

ഗാലക്‌സി എ56 5ജിയുടെ 8ജിബി + 128ജിബി വേരിയന്റിന് 499.99 ഡോളറും (ഏകദേശം 43,735 രൂപ) 8ജിബി+ 256ജിബി വേരിയന്റിന് 549 ഡോളറും (ഏകദേശം 549 രൂപ) ആണ് വില. സാംസങ് ഗാലക്‌സി എ36 5ജിയുടെ 6ജിബി+ 128ജിബി വേരിയന്റിന് 399.99 ഡോളറും (ഏകദേശം 34,990 രൂപ), 8ജിബി+ 256ജിബി വേരിയന്റിന് 415 ഡോളറും (ഏകദേശം 36,205 രൂപ) വില നിശ്ചയിച്ചിരിക്കുന്നു

More from GizBot

Best Mobiles in India

English summary
Samsung has announced the Galaxy A26. The phone is powered by the Exynos 1380 processor. Its 6GB + 128GB starting variant is priced at US$299.99 (approximately Rs. 26,240). Its 8GB + 256GB variant is priced at US$375 (approximately Rs. 32,895). The company has announced that all three Galaxy A series phones will be available globally from March.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X