Home
Mobile

സാംസങ് ഗാലക്‌സി എ3 (2017) വീഡിയോ ഓൺലൈനിൽ വന്നു. മനോഹരമാണ് ഇതിന്റെ ഡിസൈൻ!

സാംസങിന്റെ ചരിത്രം അനുസരിച്ചു സാംസങ് ഗാലക്‌സി എ3 (2017) അടുത്ത കൊല്ലം ആദ്യം പ്രഖ്യാപിക്കും.

By Midhun Mohan

സാംസങിന്റെ എ സീരീസ് ഫോണുകളെപ്പറ്റി ഇന്റർനെറ്റിൽ കുറെ കാലമായി ചർച്ചകൾ നടക്കുന്നു. അടുത്തകാലത്ത് പ്രീമിയം ഫോണായ ഗാലക്‌സി എ7(2017), ഇടത്തരം ഫോണായ ഗാലക്‌സി എ 5(2017) എന്നിവയെ കുറിച്ചുള്ള വാർത്തകൾ നമ്മൾ കണ്ടിരുന്നു. എന്നാലിപ്പോൾ ഗാലക്‌സി എ3 (2017) ആണ് ചർച്ചാവിഷയം. വളരെ മനോഹരമായ ഡിസൈൻ ആണ് ഈ ഫോണിന്റേതു.

സാംസങ് ഗാലക്‌സി എ3 (2017) വീഡിയോ പുറത്തായി.

സാംസങ് ഗാലക്‌സി എസ്7 ഡിസൈനിനോട് സാദൃശ്യം തോന്നും വിധമാണ് സാംസങ് ഗാലക്‌സി എ3 (2017) ഡിസൈൻ. ഫോണിന്റെ വില താരതമ്യം ചെയ്യുമ്പോൾ ഈ മാറ്റം സ്വാഗതാർഹമാണ്.

ഈ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ താഴെ വായിക്കു.

2.5ഡി വളഞ്ഞ ഗ്ലാസ്സ് കൊണ്ടുള്ള മനോഹര ഡിസൈൻ

2.5ഡി വളഞ്ഞ ഗ്ലാസ്സ് കൊണ്ടുള്ള മനോഹര ഡിസൈൻ

ഫോണിന്റെ മുൻഭാഗം സാംസങ് ഗാലക്‌സി എസ്7 ഡിസൈനിനോട് സാദൃശ്യമുണ്ട്. 2.5ഡി വളഞ്ഞ ഗ്ലാസ്സ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പവർ ബട്ടൺ, സ്പീക്കർ എന്നിവ വലതു വശത്തും വോള്യം ബട്ടൺ ഇടതു ഭാഗത്തും സ്ഥിതിചെയ്യുന്നു.

ചതുരത്തിലുള്ള ഹോംബട്ടൺ ഫിംഗർപ്രിൻറ് സ്കാനർ ആയും പ്രവർത്തിക്കും. താഴെ യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ പോർട്ട് എന്നിവ നൽകിയിരിക്കുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

4.7 ഇഞ്ച് സൂപ്പർ അമോലെഡ് എച്ഡി ഡിസ്പ്ലേ

4.7 ഇഞ്ച് സൂപ്പർ അമോലെഡ് എച്ഡി ഡിസ്പ്ലേ

സാംസങ് ഗാലക്‌സി എ3 (2017) ഫോൺ 4.7 ഇഞ്ച് സൂപ്പർ അമോലെഡ് എച്ഡി ഡിസ്പ്ലേ ആണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ഇറങ്ങിയ സാംസങ് ഗാലക്‌സി എ3 (2016) ഫോണിന് സമാനമായ ഡിസ്പ്ലേ ആണിത്.

സാമാന്യം നല്ല ഇന്റെനൽസ്

സാമാന്യം നല്ല ഇന്റെനൽസ്

എക്സിനോസ് 7870 പ്രോസസ്സർ, രണ്ടു ജിബി റാം, പന്ത്രണ്ടു മെഗാപിക്സൽ ക്യാമറ, എട്ടു മെഗാപിക്സൽ ഫ്രന്റ് ക്യാമറ എന്നിവയാണ് ഈ ഫോണിൽ അടങ്ങിയിരിക്കുന്നത്. ബാറ്ററിയുടെ വിവരങ്ങൾ ലഭ്യമല്ല.

ആൻഡ്രോയിഡ് 6.0 മാർഷ്മലോ ആണ് ഇതിലുള്ള സോഫ്റ്റ്‌വെയർ. ആൻഡ്രോയിഡ് നൂഗറ്റ് ഈ ഫോണിന് ലഭിക്കുമോ എന്ന് സാംസങ് വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വർഷം അപ്ഡേറ്റ് ലഭിക്കുമെന്ന് പ്രത്യാശിക്കാം.

 

വിലയും ലഭ്യതയും

വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി എ3 (2016) ഈ വർഷം ജനുവരിയിലാണ് പ്രഖ്യാപിച്ചത്. അതിനാൽ ഇക്കൊല്ലം ജനുവരിയിൽ നമുക്ക് സാംസങ് ഗാലക്‌സി എ3 (2017) പ്രഖ്യാപനം പ്രതീക്ഷിക്കാം.

വിലയെക്കുറിച്ചു വിവരങ്ങൾ ലഭ്യമല്ല എന്നാൽ ഇ വിവരങ്ങൾ ഉടൻ വരുമെന്ന് പ്രതീക്ഷിക്കാം.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Image Source 1, Image Source 2

More from GizBot

Best Mobiles in India

English summary
Samsung's A series of smartphones have been doing rounds on the internet for a while now. Recently, we've reported about the upper mid-range Galaxy A7 (2017) and the mid-range Galaxy A5 (2017). Now, the Galaxy A3 (2017) is in the news. A video render of the smartphone surfaced online revealing a gorgeous design.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X