64 മെഗാപിക്സൽ ക്വാഡ് ക്യാമറകൾ വരുന്ന സാംസങ് ഗാലക്‌സി എ 32 4 ജി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

|

സാംസങ് ഗാലക്‌സി എ 32 സ്മാർട്ഫോൺ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തുമെന്ന് സാംസങ് പത്രക്കുറിപ്പിൽ സ്ഥിരീകരിച്ചെങ്കിലും കൃത്യമായ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. 90 ഹെർട്സ് ഡിസ്പ്ലേ റിഫ്രഷ് റേറ്റും 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ക്വാഡ് ക്യാമറ സെറ്റപ്പുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ഈ ഹാൻഡ്‌സെറ്റിൻറെ 4 ജി മോഡലുമായി വരുന്ന സവിശേഷതകൾ സമന്വയിപ്പിക്കുന്നതിനാൽ ആ വേരിയന്റ് ഇന്ത്യയിലേക്ക് വരുന്നതായി പറയുന്നു. സാംസങ് ഗാലക്‌സി എ 32 4 ജി ഇപ്പോൾ റഷ്യയിൽ പുറത്തിറക്കിയിട്ടുണ്ട്. 90 ഹെർട്സ് ഡിസ്‌പ്ലേ അവതരിപ്പിക്കുന്ന ആദ്യത്തെ എ-സീരീസ് സ്മാർട്ട്‌ഫോണാണിത്. 5 ജി മോഡൽ 60 ഹെർട്സ് ഡിസ്‌പ്ലേയോടെ ജനുവരിയിൽ ഇത് അവതരിപ്പിച്ചു. സാംസങ് ഗാലക്‌സി എ 32 4 ജി പ്രവർത്തിക്കുന്നത് ഹീലിയോ ജി 80 SoC പ്രോസസറിലാണ്, കൂടാതെ 5,000 എംഎഎച്ച് ബാറ്ററിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എ 32 4 ജി: ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങൾ, പ്രതീക്ഷിക്കുന്ന വില

സാംസങ് ഗാലക്‌സി എ 32 4 ജി: ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങൾ, പ്രതീക്ഷിക്കുന്ന വില

സാംസങ് ഗാലക്‌സി എ 32 4 ജി ഉടൻ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ കൃത്യമായ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക വെബ്സൈറ്റിൽ ഈ ഹാൻഡ്‌സെറ്റ് സ്വന്തമാക്കുവാൻ താൽപ്പര്യമുള്ളവർക്കായി രജിസ്ട്രേഷനുകൾ സാംസങ് ആരംഭിച്ചു. ഇതിൻറെ 4 ജി മോഡൽ ഇതിനകം റഷ്യയിൽ പുറത്തിറക്കിയിട്ടുണ്ട്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് ആർയുബി 19,990 (ഏകദേശം 19,9600 രൂപ), 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് ആർയുബി 21,990 (ഏകദേശം 21,500 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. കറുപ്പ്, നീല, പർപ്പിൾ കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ ലഭ്യമാകും. മാർച്ചിൽ ഇത് റഷ്യയിൽ ഓൺലൈൻ സ്റ്റോറുകൾ, സാംസങ് ബ്രാൻഡഡ് സ്റ്റോറുകൾ, പങ്കാളിത്തമുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി വിൽപ്പനയ്‌ക്കെത്തും. സാംസങ് ഗാലക്‌സി എ 32 4 ജിക്ക് ഇന്ത്യൻ വിപണിയിലും ഇതേ ശ്രേണിയിൽ തന്നെ വില വന്നേക്കാം. ഇന്ത്യയിൽ വരുന്ന ഔദ്യോഗിക വിലയും ലഭ്യത വിശദാംശങ്ങളും ലോഞ്ച് പരിപാടിയിൽ വെളിപ്പെടുത്തിയേക്കും.

സാംസങ് ഗാലക്‌സി എ 32 4 ജി സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 32 4 ജി സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 32 4 ജി സവിശേഷതകൾ 5 ജി മോഡലിൽ നിന്ന് വ്യത്യസ്തമാണ്. ഇതിന് വ്യത്യസ്ത ഡിസ്പ്ലേ റിഫ്രഷ് റേറ്റ്, വ്യത്യസ്ത ക്യാമറ സവിശേഷതകൾ, അളവുകൾ എന്നിവ വ്യത്യസ്തമാണ്. 6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ഇൻഫിനിറ്റി-യു നോച്ച്, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവ ഉൾപ്പെടുന്നതാണ് ഇത്. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 80 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1 ടിബി വരെ സ്റ്റോറേജ് കൂടുതൽ എക്സ്പാൻഡ് ചെയ്യുവാനുള്ള ഓപ്ഷനും, 64 ജിബിയും 128 ജിബിയും ഉൾപ്പെടുത്തുന്നതിനായുള്ള ഇന്റർനാൽ സ്റ്റോറേജ് ഓപ്ഷനുകളും പട്ടികപ്പെടുത്തിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എ 32 4 ജി ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 32 4 ജി ക്യാമറ സവിശേഷതകൾ

64 മെഗാപിക്സൽ പ്രൈമറി ക്യാമറ (എഫ് / 1.8 അപ്പർച്ചർ), 8 മെഗാപിക്സൽ ക്യാമറ, അൾട്രാ വൈഡ് ആംഗിൾ ലെൻസ് (എഫ് / 2.2 അപ്പർച്ചർ), 5 മെഗാപിക്സൽ മാക്രോ സെൻസർ (എഫ് / 2.4 അപ്പർച്ചർ), 2 മെഗാപിക്സൽ ഡെപ്ത് സെൻസർ (എഫ് / 2.4 അപ്പർച്ചർ) എന്നിങ്ങനെയാണ് ക്യാമറ സെറ്റപ്പിൽ വരുന്നത്. എഫ് / 2.2 അപ്പേർച്ചറുള്ള ഈ സ്മാർട്ട്ഫോണിന് 20 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.

വൺപ്ലസ് 8 ടി, സാംസങ് ഗാലക്‌സി എം 31, വിവോ വി 20 എസ്ഇ സ്മാർട്ഫോണുകൾ ഇപ്പോൾ വിലക്കുറവിൽവൺപ്ലസ് 8 ടി, സാംസങ് ഗാലക്‌സി എം 31, വിവോ വി 20 എസ്ഇ സ്മാർട്ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ

സാംസങ് ഗാലക്‌സി എ 32 4 ജി 15 എം ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എ 32 4 ജി 15 എം ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റിന് ഭാരം 184 ഗ്രാം ആണ്, കൂടാതെ അണ്ടർ സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനറും വരുന്നുണ്ട്. കഴിഞ്ഞ മാസം അവതരിപ്പിച്ച സാംസങ് ഗാലക്‌സി എ 32 4 ജി മോഡലിൻറെ രൂപകൽപ്പനയുമായി ബന്ധപ്പെട്ടതാണ് ഈ സാംസങ് ഗാലക്‌സി എ 32 4 ജി.

സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി ഓപ്പോ റെനോ 5 കെ അവതരിപ്പിച്ചു: വില, സവിശേഷതകൾസ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി ഓപ്പോ റെനോ 5 കെ അവതരിപ്പിച്ചു: വില, സവിശേഷതകൾ

Best Mobiles in India

English summary
The Samsung Galaxy A32 will be released in India soon, the company reported on Friday. Samsung stated in its press release that the telephone would be launched in the Indian market, but the exact launch date was not revealed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X