സാംസങ് ഗാലക്‌സി എ 32 5 ജി തായ്‌ലൻഡിൽ ലോഞ്ച് ചെയ്യ്തു; ഇന്ത്യയിൽ ഉടനെ അവതരിപ്പിച്ചേക്കും
ഈ വർഷത്തെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്‌സി എ 32 5 ജി. 5 ജി സപ്പോർട്ടുള്ള ഈ ഫോൺ ഒടുവിൽ യൂറോപ്യൻ വിപണിയിൽ അവതരിപ്പിക്കുകയും മറ്റ് വിപണികളിൽ സാവധാനം വരികയും ചെയ്യുന്നു. ഏറ്റവും പുതിയ വാർത്തയിൽ സാംസങ് ഗാലക്‌സി എ 32 5 ജി തായ്‌ലൻഡിൽ എത്തിയെന്നാണ് പറയുന്നത്. അധികം വൈകാതെ തന്നെ ഈ സ്മാർട്ഫോണും ഇന്ത്യയിൽ എത്തിച്ചേർന്നേക്കാം.

സാംസങ് ഗാലക്‌സി എ 32 5 ജി: വിലയും, ലഭ്യതയും
8 ജിബി റാം, 128 ജിബി എന്നിവയുടെ സിംഗിൾ വേരിയന്റ് സാംസങ് ഗാലക്‌സി എ 32 സ്മാർട്ഫോൺ വിപണിയിൽ ലഭ്യമാണ്, ഇതിന് ടിബി 9,999 (ഏകദേശം 24,000 രൂപ) വില വരുന്നു. ഈ സ്മാർട്ട്ഫോൺ തായ് മാർക്കറ്റിൽ നിന്നും വാങ്ങാൻ ലഭ്യമാണ്. കറുപ്പ്, നീല, വെള്ള, വയലറ്റ് എന്നീ നാല് കളർ ഓപ്ഷനുകളിൽ നിന്നും ഉപയോക്താക്കൾക്ക് ഇഷ്ട്ടമുള്ള ഹാൻഡ്‌സെറ്റ് തിരഞ്ഞെടുക്കാനാകും.
സാംസങ് ഗാലക്‌സി എ 32 5 ജി സവിശേഷതകൾ
സാംസങ് ഗാലക്‌സി എ 32 5 ജിയിൽ എച്ച്ഡി + 720 പി റെസല്യൂഷനുള്ള 6.5 ഇഞ്ച് എൽസിഡി ഉണ്ട്. സെൽഫി ക്യാമറ ഉൾക്കൊള്ളുന്ന ഇൻഫിനിറ്റി-വി നോച്ച് ഡിസൈനിൽ ഉൾപ്പെടുന്നു. 48 എംപി പ്രൈമറി ഷൂട്ടർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ വരുന്നത്. 13 എംപി സെൽഫി ഷൂട്ടർ മുന്നിലായി നൽകിയിട്ടുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 720 ചിപ്‌സെറ്റാണ് ഈ സ്മാർട്ഫോണിന് കരുത്തേകുന്നത്. സാംസങ് ഗാലക്‌സി എ 32 5 ജി യുടെ സോഫ്റ്റ്‌വെയർ വൺ യുഐ 3.0 ഇഷ്‌ടാനുസൃത സ്‌കിനുള്ള ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്‌സിൽ പ്രവർത്തിക്കുന്നു.
സ്മാർട്ട്‌ഫോണിന് ചാർജ് നൽകുവാൻ 5,000 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇതിൽ ഉൾപ്പെടുന്നു. സാംസങ് ഗാലക്‌സി എ 32 5 ജിയിലെ മറ്റ് വിശദാംശങ്ങളിൽ ഡോൾബി അറ്റ്‌മോസ് സറൗണ്ട് സൗണ്ട് സപ്പോർട്ട് വരുന്നു. സുരക്ഷാ ആവശ്യങ്ങൾക്കായി ഹാൻഡ്‌സെറ്റിൻറെ ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.
ഇന്ത്യയിൽ സാംസങ് ഗാലക്‌സി എ 32 5 ജി
ഗാലക്‌സി എസ് 32 5 ജി ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് എപ്പോൾ അവതരിപ്പിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സമാനമായ സവിശേഷതകളും ഏകദേശം 25,000 രൂപ വിലയും പ്രതീക്ഷിക്കാം. ഇത് 5 ജിയിൽ പ്രവർത്തിക്കുന്ന മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളായ വൺപ്ലസ് നോർഡ്, റിയൽമി എക്‌സ് 7 സീരീസ് എന്നിവയ്‌ക്കെതിരായി വിപണിയിൽ മത്സരിക്കും. കൂടാതെ, സാംസങ് ഗാലക്‌സി എ 32 4 ജി യും ഉടൻ തന്നെ അവതരിപ്പിക്കുവാൻ ഒരുങ്ങുന്നു. കൂടാതെ, സാംസങ് ഗാലക്‌സി എ 52 5 ജി, ഗാലക്‌സി എ 72 4 ജി, മറ്റ് ഗാലക്‌സി എ സ്മാർട്ട്‌ഫോണുകൾ എന്നിവ പ്രചരിച്ചിരുന്നു. ഈ ഫോണുകൾ വിവിധ സർട്ടിഫിക്കേഷൻ ലിസ്റ്റിംഗുകളിൽ കണ്ടെത്തുകയും ഇത് ലോഞ്ച് ഉടനെ തന്നെ നടക്കുമെന്ന കാര്യവും സൂചിപ്പിക്കുന്നു.


Click it and Unblock the Notifications