സാംസങ് ഗാലക്‌സി എ 32 5 ജി സ്മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും
സാംസങ് ഗാലക്‌സി എ 32 5 ജി സപ്പോർട്ട് പേജ് ഇപ്പോൾ ഇന്ത്യയിൽ തത്സമയമാണ്. ഈ സ്മാർട്ഫോൺ ഉടൻ തന്നെ രാജ്യത്ത് അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഇതിനോടകം വെളിപ്പെടുത്തി കഴിഞ്ഞു. ഇതിനകം യൂറോപ്പിൽ അവതരിപ്പിച്ച ഈ സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പേജ് വെളിപ്പെടുത്തുന്നില്ല. 5 ജി മോഡലിൻറെ യൂറോപ്യൻ, ഇന്ത്യൻ എഡിഷനുകൾ ഒന്നായിരിക്കുമോ എന്ന കാര്യവും ഇതുവരെ വ്യക്തമല്ല. ഈ സ്മാർട്ട്ഫോണിൻറെ ലോഞ്ച് തീയതിയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ലെങ്കിലും അടുത്ത മാസം തന്നെ ഇത് അവതരിപ്പിക്കുമെന്നാണ് നിഗമനം. മുമ്പ്, ഈ 4 ജി വേരിയന്റിൻറെ സപ്പോർട്ട് പേജ് ഇന്ത്യയിൽ തത്സമയമായിരുന്നു.

ഇന്ത്യയുടെ സാംസങ് വെബ്‌സൈറ്റിലെ സപ്പോർട്ട് പേജിൽ നിന്നുള്ള വിവരമനുസരിച്ച്, മോഡൽ നമ്പർ SM-A326B / DS വരുന്ന ഒരു സ്മാർട്ട്ഫോൺ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ ഹാൻഡ്‌സെറ്റിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല, മാത്രവുമല്ല അതിൽ 5 ജി കണക്റ്റിവിറ്റിയെക്കുറിച്ചും പറയുന്നില്ല. എന്നാൽ, സാം മൊബൈലിൻറെ റിപ്പോർട്ടിൽ ഈ മോഡൽ നമ്പർ ഗാലക്‌സി എ 32 5 ജിയിൽ നിന്നുള്ളതാണെന്ന് പറയുന്നു. മുമ്പ് ഇത് സ്മാർട്ട്‌ഫോണിന്റെ 4 ജി വേരിയന്റിന്റെ സപ്പോർട്ട് പേജ് ഇന്ത്യയിൽ തത്സമയമായിരുന്നതായി അർത്ഥമാക്കുന്നു. 4 ജി വേരിയന്റിൽ മോഡൽ നമ്പർ SM-A325F / DS വരുന്നുണ്ട്.

സൂചിപ്പിച്ചതുപോലെ, 5 ജി വേരിയൻറ് ഇതിനകം യൂറോപ്പിൽ പുറത്തിറക്കിയിട്ടുണ്ട്. ഇതിൻറെ 64 ജിബി വേരിയന്റിന് യൂറോ 279 (ഏകദേശം 25,000 രൂപ) മുതൽ വില ആരംഭിക്കുന്നു. ഓസം ബ്ലാക്ക്, ഓസം ബ്ലൂ, ഓസം വയലറ്റ്, ഓസം വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകളിലൂടെയാണ് സാംസങ് ഗാലക്‌സി എ 32 5 ജി അവതരിപ്പിച്ചത്. യൂറോപ്പിൽ അവതരിപ്പിച്ച നിറങ്ങളിലും കോൺഫിഗറേഷനിലും ഇന്ത്യയിൽ ഈ ഹാൻഡ്‌സെറ്റ് പുറത്തിറങ്ങിയേക്കാം.

സാംസങ് ഗാലക്‌സി എ 32 5 ജി സവിശേഷതകൾ
6.5 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ 32 5 ജിയിൽ വരുന്നത്. 8 ജിബി വരെ റാമും, 128 ജിബി വരെ സ്റ്റോറേജുമുള്ള ഒക്ടാകോർ SoC പ്രോസസർ സവിശേഷതയുണ്ട്. 15W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുമായി 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യ പ്രവർത്തനക്ഷമമാക്കിയ സറൗണ്ട് ശബ്ദവും ഡോൾബി ഡിജിറ്റൽ, ഡോൾബി ഡിജിറ്റൽ പ്ലസ് എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

സാംസങ് ഗാലക്‌സി എ 32 5 ജി ക്യാമറ സവിശേഷതകൾ
എഫ് / 1.8 ലെൻസ് വരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസ് വരുന്ന അൾട്രാ വൈഡ് ആംഗിൾ 8 മെഗാപിക്സൽ സെൻസർ, ഒരു എഫ് / 2.4 ലെൻസ് വരുന്ന 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്‌സി എ 32 5 ജിയിൽ വരുന്നത്. ഒരു എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത്, എഫ് / 2.2 ലെൻസ് വരുന്ന 13 മെഗാപിക്സൽ സെൻസറാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിരിക്കുന്നത്.


Click it and Unblock the Notifications