Just In
- 10 hrs ago
കിടിലൻ ഓഫറുമായി വിഐ, പ്രീപെയ്ഡ് പ്ലാനിനൊപ്പം 50 ജിബി ബോണസ് ഡാറ്റ നേടാം
- 11 hrs ago
സോണി എക്സ്പീരിയ പ്രോ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
- 13 hrs ago
5,000എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എ02 ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
- 13 hrs ago
റിയൽമി എക്സ് 7, എക്സ് 7 പ്രോ സ്മാർട്ഫോണുകൾ ഫെബ്രുവരി 4 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
Don't Miss
- Lifestyle
റിക്സ് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Movies
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി സാംസങ് ഗാലക്‌സി എ 32 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ
യൂറോപ്യൻ വിപണിയിൽ വിലകുറഞ്ഞ 5 ജി സ്മാർട്ട്‌ഫോൺ സാംസങ് ഗാലക്‌സി എ 32 5 ജി (Samsung Galaxy A32 5G) അവതരിപ്പിച്ചു. ഈ ഹാൻഡ്‌സെറ്റിൻറെ ഇരുവശങ്ങളിലും മുകളിലുമായി താരതമ്യേന കട്ടിയുള്ള ബെസലുകളും കൂടുതൽ കട്ടിയുള്ള ച്ചിനും വരുന്നു. ഒരു നൊച്ചിൽ നൽകിയിരിക്കുന്ന ഗാലക്‌സി എ 32 5 ജി സെൽഫി ക്യാമറ, പിൻഭാഗത്തായി ഫ്ലാഷ് ലൈറ്റ് വരുന്നയിടത്ത് ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവ ഉൾപ്പെടുന്നു. സാംസങ് ഗാലക്‌സി എ 32 5 ജി രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും നാല് കളർ ഓപ്ഷനുകളിലുമായി വിപണിയിൽ വരുന്നു.
സാംസങ് ഗാലക്‌സി എ 32 5 ജി: വിലയും, ലഭ്യതയും
സാംസങ് ഗാലക്‌സി എ 32 5 ജിയുടെ 64 ജിബി വേരിയന്റിന് യൂറോ 279 (ഏകദേശം 24,800 രൂപ), 128 ജിബി വേരിയന്റിന് യൂറോ 299 (ഏകദേശം 26,600 രൂപ) എന്നിങ്ങനെ വില വരുന്നു. എന്നാൽ, സാംസങ് ഇതുവരെ ഈ ഹാൻഡ്സെറ്റുകളുടെ കൃത്യമായ കോൺഫിഗറേഷനുകൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഔദ്യോഗികമായി പ്രഖ്യപിച്ച സമയത്ത് ഈ ഹാൻഡ്‌സെറ്റിന് മൂന്ന് റാം മോഡലുകൾ - 4 ജിബി, 6 ജിബി, 8 ജിബി എന്നിങ്ങനെ ലഭിക്കുന്നതായി പറയുന്നു. ഫെബ്രുവരി 12 ന് വിപണിയിൽ എത്തുമ്പോൾ സാംസങ് ഗാലക്‌സി എ 32 5 ജി ബ്ലാക്ക്, ബ്ലൂ, വയലറ്റ്, വൈറ്റ് തുടങ്ങിയ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് പറയുന്നു.
സാംസങ് ഗാലക്‌സി എ 32 5 ജി: സവിശേഷതകൾ
6.5 ഇഞ്ച് എച്ച്ഡി + ടിഎഫ്ടി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ 32 5 ജിയിൽ നൽകിയിരിക്കുന്നത്. 8 ജിബി വരെ റാമുമായി വരുന്ന ഒക്ടാകോർ SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന ഇതിന് 128 ജിബി സ്റ്റോറേജ് കപ്പാസിറ്റിയാണ് വരുന്നത്.
സാംസങ് ഗാലക്‌സി എ 32 5 ജി: ക്യാമറ സവിശേഷതകൾ
എഫ് / 1.8 ലെൻസ് വരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസ് വരുന്ന 8 മെഗാപിക്സൽ സെൻസർ, എഫ് / 2.4 ലെൻസ് വരുന്ന അൾട്രാ വൈഡ് ആംഗിൾ, എഫ് / 2.2 ലെൻസുള്ള 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്‌സി എ 32 5 ജിയിൽ വരുന്നത്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ സെൻസറും നിങ്ങൾക്ക് ലഭിക്കും.
5 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ ഗാലക്‌സി എ 32 5 ജിയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 15W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യ പ്രവർത്തനക്ഷമമാക്കിയ സറൗണ്ട് ശബ്ദവും ഡോൾബി ഡിജിറ്റൽ, ഡോൾബി ഡിജിറ്റൽ പ്ലസ് എന്നിവ ഉൾപ്പെടുന്നു. സാംസങ് ഗാലക്‌സി എ 32 5 ജിക്ക് 205 ഗ്രാം ഭാരമാണ് വരുന്നത്.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190