5000 എംഎഎച്ച് ബാറ്ററി, 64 എംപി ക്വാഡ് ക്യാമറകളുള്ള സാംസങ് ഗാലക്‌സി എ 32 ഇന്ത്യയിൽ അവതരിപ്പിച്ചു

|

ഏറ്റവും പുതിയ ഗാലക്‌സി എ-സീരീസ് മോഡൽ സാംസങ് ഗാലക്‌സി എ 32 ബുധനാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. 90 ഹെർട്സ് ഡിസ്‌പ്ലേയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് പുതിയ സാംസങ് സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്. സാംസങ് ഗാലക്‌സി എ 32 ൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചും നൽകുന്നു. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 128 ജിബി സ്റ്റോറേജ്, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് സാംസങ് ഗാലക്‌സി എ 32 ൻറെ പ്രധാന പ്രധാന സവിശേഷതകൾ.

5000 എംഎഎച്ച് ബാറ്ററി, 64 എംപി ക്വാഡ് ക്യാമറകളുള്ള സാംസങ് ഗാലക്‌സി എ 32 ഇന്ത്യയിൽ

5000 എംഎഎച്ച് ബാറ്ററി, 64 എംപി ക്വാഡ് ക്യാമറകളുള്ള സാംസങ് ഗാലക്‌സി എ 32 ഇന്ത്യയിൽ

കഴിഞ്ഞ മാസം, സാംസങ് ഗാലക്സി എ 32, 4 ജി അല്ലെങ്കിൽ 5 ജി കണക്റ്റിവിറ്റി ഓപ്ഷനുകളിൽ റഷ്യയും യുകെയും ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ അവതരിപ്പിച്ചു. ഇന്ത്യൻ എഡിഷൻ 5 ജി യെ സപ്പോർട്ട് ചെയ്യുന്നില്ല. ഷവോമി എംഐ 10 ഐ, റിയൽമി എക്‌സ് 7, മോട്ടോ ജി 5 ജി തുടങ്ങിയ സ്മാർട്ഫോണുകളുമായി സാംസങ് ഗാലക്‌സി എ 32 വിപണിയിൽ മത്സരിക്കാനാണ് സാധ്യത.

 15,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച 6,000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ 15,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച 6,000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്‌സി എ 32: ഇന്ത്യയിൽ വിലയും, ലോഞ്ച് ഓഫറുകളും

സാംസങ് ഗാലക്‌സി എ 32: ഇന്ത്യയിൽ വിലയും, ലോഞ്ച് ഓഫറുകളും

സാംസങ് ഗാലക്‌സി എ 32 സ്മാർട്ഫോണിൻറെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 21,999 രൂപയാണ് വില വരുന്നത്. ഓസം ബ്ലാക്ക്, ഓസം വൈറ്റ്, ഓസം ബ്ലൂ, ഓസം വയലറ്റ് കളർ ഓപ്ഷനുകളിൽ വരുന്ന ഈ സ്മാർട്ട്ഫോൺ റീട്ടെയിൽ സ്റ്റോറുകൾ, സാംസങ്.കോം, പ്രമുഖ ഓൺലൈൻ പോർട്ടലുകൾ എന്നിവയിലൂടെ മാർച്ച് 3 ബുധനാഴ്ച മുതൽ വിൽപ്പനയ്‌ക്കെത്തും. സാംസങ് ഗാലക്‌സി എ 32 ലെ ലോഞ്ച് ഓഫറുകളിൽ 2,000 രൂപ വയുള്ള ക്യാഷ്ബാക്ക് ഉൾപ്പെടുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ എന്നിവ വഴി ഈ സ്മാർട്ഫോൺ നിങ്ങൾ വാങ്ങിയാൽ ഓഫർ വിലയായ 19,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. പ്രധാന ബാങ്കുകളിലും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (എൻ‌ബി‌എഫ്‌സി) പങ്കാളികളിലുടനീളം ഉപഭോക്താക്കൾക്ക് വിലകുറഞ്ഞ ഇഎംഐ ഓപ്ഷനുകൾ ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി എ 32: സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 32: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന സാംസങ് ഗാലക്‌സി എ 32 ആൻഡ്രോയിഡ് 11 യുഐ 3.1 സോഫ്ട്‍വെയർ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു. കൂടാതെ, 20: 9 ആസ്പെക്റ്റ് റേഷിയോയിൽ വരുന്ന 6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ 90 ഹെർട്സ് റിഫ്രഷ് റേറ്റും 800 നിറ്റ്സ് വരെ മികച്ച ബറൈറ്നെസ്സും നൽകുന്നു. 6 ജിബി റാമിനൊപ്പം സാംസങ് ഗാലക്‌സി എ 32 ന് ഒക്ടാകോർ മീഡിയടെക് ഹിലിയോ ജി 80 SoC പ്രോസസറും ഇതിൽ വരുന്നു.

സാംസങ് ഗാലക്‌സി എ 32: ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 32: ക്യാമറ സവിശേഷതകൾ

എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ വരുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. 123 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 20 മെഗാപിക്സൽ ക്യാമറ സെൻസറും നിങ്ങൾക്ക് ലഭിക്കും.

128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് വരുന്ന സാംസങ് ഗാലക്‌സി എ 32

128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് വരുന്ന സാംസങ് ഗാലക്‌സി എ 32ൽ മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്നതാണ്. 4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു.

15W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിന്റെ സവിശേഷതയാണ്. 15W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ 32ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരൊറ്റ ചാർജിൽ 20 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകുമെന്ന് പറയുന്നു. കൂടാതെ, ഈ ഹാൻഡ്‌സെറ്റിന് 184 ഗ്രാം ഭാരമുണ്ട്.

Best Mobiles in India

English summary
The Samsung Galaxy A32, the company's newest Galaxy A-series edition, was released in India on Wednesday. The new Samsung phone features quad rear cameras and a 90Hz monitor. In addition to Dolby Atmos support, the Samsung Galaxy A32 has a waterdrop-style display notch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X