സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള സാംസങ് ഗാലക്‌സി എ 32 മാർച്ച് 5 ന് അവതരിപ്പിക്കും

|

മാർച്ച് 5 ന് ഇന്ത്യയിൽ വിപണിയിലെത്തുന്ന സാംസങ് ഗാലക്‌സി എ 32 സ്മാർട്ഫോൺ അതേ ദിവസം തന്നെ വിൽപ്പനയ്‌ക്കെത്തും. ഈ സ്മാർട്ട്‌ഫോണിൻറെ മൈക്രോസൈറ്റിൽ വരുന്ന തീയതിയും വിൽപ്പനയും കമ്പനിവെബ്‌പേജിൽ കാണിക്കുന്നുണ്ട്. റഷ്യ, യുകെ തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ യഥാക്രമം 4 ജി, 5 ജി കണക്റ്റിവിറ്റി സപ്പോർട്ടുമായാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. ഈ രണ്ട് ഫോൺ വേരിയന്റുകളും 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയുമായാണ് വിപണിയിൽ വരുന്നത്.

സാംസങ് ഗാലക്‌സി എ 32

സാംസങ് ഗാലക്‌സി എ 32 യുടെ മൈക്രോസൈറ്റ് ഈ ഡിവൈസിൻറെ പ്രധാന സവിശേഷതകളെക്കുറിച്ച് വിശേഷിപ്പിക്കുന്നുണ്ട്. കൂടാതെ, ഈ സ്മാർട്ട്‌ഫോൺ വാങ്ങാൻ താൽപ്പര്യമുള്ള ആളുകൾക്ക് പൂരിപ്പിക്കാൻ കഴിയുന്ന ഒരു ഫോം ഇതോടപ്പം നൽകിയിട്ടുണ്ട്. ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്യുമ്പോൾ ഈ ഫോം പൂരിപ്പിച്ച് നൽകിയവരെ അറിയിക്കും. ഈ ഹാൻഡ്‌സെറ്റിൻറെ സവിശേഷതകളിൽ സാംസങ് 5 ജിയെക്കുറിച്ച് വ്യക്തമായി പരാമർശിച്ചിട്ടില്ല, അതിനാൽ സാംസങ് ഈ പുതിയ ഹാൻഡ്‌സെറ്റിൻറെ 4 ജി വേരിയന്റ് മാത്രമേ മാർച്ച് 5 ന് രാജ്യത്ത് അവതരിപ്പിക്കുകയുള്ളൂ.

സാംസങ് ഗാലക്‌സി എ 32 സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 32 സവിശേഷതകൾ

6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400 പിക്‌സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ 90 ഹെർട്സ് റിഫ്രഷ് റേറ്റാണ് സാംസങ് ഗാലക്‌സി എ 32ൽ അവതരിപ്പിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് ഒരു ഒക്ട കോർ SoC ആപ്രോസസറാണ്. ഈ ഡിവൈസിൻറെ കൃത്യമായ മോഡൽ ഇതുവരെ സാംസങ് വെളിപ്പെടുത്തിയിട്ടില്ല. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 80 SoC പ്രോസസറുമായി റഷ്യയിൽ ഈ മോഡൽ അവതരിപ്പിച്ചു. ഇന്ത്യയിൽ, 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും വരുന്ന സാംസങ് ഗാലക്‌സി എ 32 പട്ടികപ്പെടുത്തിയിട്ടുണ്ട്. 1 ടിബി വരെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് സ്റ്റോറേജ് കൂടുതൽ എക്സ്പാൻഡ് ചെയ്യുവാനുള്ള ഓപ്ഷനും ഇതിലുണ്ട്.

ഐക്യു 3 സ്മാർട്ട്ഫോൺ ഇപ്പോൾ വിലക്കുറവിൽ നിങ്ങൾക്ക് സ്വന്തമാക്കുവാൻ അവസരംഐക്യു 3 സ്മാർട്ട്ഫോൺ ഇപ്പോൾ വിലക്കുറവിൽ നിങ്ങൾക്ക് സ്വന്തമാക്കുവാൻ അവസരം

സാംസങ് ഗാലക്‌സി എ 32 ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 32 ക്യാമറ സവിശേഷതകൾ

64 മെഗാപിക്സൽ പ്രൈമറി ക്യാമറ (എഫ് / 1.8 അപ്പർച്ചർ), 8 മെഗാപിക്സൽ ക്യാമറ, അൾട്രാ വൈഡ് ആംഗിൾ ലെൻസ് (എഫ് / 2.2 അപ്പർച്ചർ), 5 മെഗാപിക്സൽ മാക്രോ സെൻസർ (എഫ് / 2.4 അപ്പർച്ചർ), മറ്റൊരു 5 മെഗാപിക്സൽ സെൻസർ (എഫ് / 2.4 അപ്പർച്ചർ) എന്നിങ്ങനെ ക്യാമറ സെറ്റപ്പിൽ വരുന്നു. മുൻവശത്ത്, എഫ് / 2.2 അപ്പർച്ചർ വരുന്ന 20 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. 15W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ 32 4 ജിയിൽ വരുന്നത്. ഈ ഹാൻഡ്‌സെറ്റിന് അണ്ടർ സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്. ഓസം ബ്ലാക്ക്, ഓസം ബ്ലൂ, ഓസം വയലറ്റ്, ഓസം വൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ നിന്നും ലഭ്യമാകും.

Best Mobiles in India

English summary
On March 5, the Samsung Galaxy A32 will be released in India and will go on sale the same day. On the company's website, a microsite dedicated to the smartphone is already live, with the launch date and sale date listed in the page's title.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X