സാംസങ് ഗാലക്സി എ33 5ജി; വിലയും ലഭ്യതയും ഫീച്ചറുകളും

|

ഗാലക്‌സി എ33 5ജി സ്മാർട്ട്ഫോൺ അടക്കം നിരവധി എ സീരീസ് ഡിവൈസുകൾ സാംസങ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഗാലക്സി എ53 5ജി, ഗാലക്സി എ23, ഗാലക്സി എ13 എന്നീ പുതിയ സ്മാർട്ട്ഫോണുകളുടെ വില കമ്പനി ഇതിനകം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ഗാലക്സി എ സീരീസിലെ ഏറ്റവും വിലയേറിയ ഡിവൈസ് ആയ സാംസങ് ഗാലക്സി എ73 5ജിയുടെ വിലയും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇക്കൂട്ടത്തിൽ ഇനിയും വില വ്യക്തമാകാത്ത ഏക സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോൺ. ഗാലക്സി എ33 5ജിയുടെ വില കമ്പനി ഇത് വരെയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഏറ്റവും പുതിയ ചില റിപ്പോർട്ടുകൾ ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിന്റെ വില വെളിപ്പെടുത്തുന്നുമുണ്ട്. സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില അറിയാൻ തുടർന്ന് വായിക്കുക.

സാംസങ് ഗാലക്സി എ33 5ജി ഇന്ത്യയിലെ വില

സാംസങ് ഗാലക്സി എ33 5ജി ഇന്ത്യയിലെ വില

ടിപ്‌സ്റ്റർ സുധാൻഷു ആംബോറിനെ ഉദ്ധരിച്ച് 91മൊബൈൽസ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. 28,499 രൂപ വില മുതലാണ് സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില ആരംഭിക്കുക എന്നാണ് ഈ റിപ്പോർട്ട് പറയുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റ് ആണ് സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ബേസ് മോഡൽ.

സാംസങ് ഗാലക്സി എ73 5ജി മുതൽ ബ്ലാക്ക് ഷാർക്ക് 5 വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എ73 5ജി മുതൽ ബ്ലാക്ക് ഷാർക്ക് 5 വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

8 ജിബി റാം

ഈ കോൺഫിഗറേഷനാണ് 28,499 രൂപ വില വരുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയും വില വരുന്നു. സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിന്റെ ലഭ്യത സംബന്ധിച്ച് സൂചനകൾ ഒന്നും റിപ്പോർട്ട് നൽകുന്നില്ല. സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിന്റെ വിലയും വിൽപ്പന വിശദാംശങ്ങളും സാംസങ് ഉടൻ തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

സാംസങ് ഗാലക്സി എ33 5ജി ഫീച്ചറുകൾ

സാംസങ് ഗാലക്സി എ33 5ജി ഫീച്ചറുകൾ

സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോൺ 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് സ്‌ക്രീൻ ഫീച്ചർ ചെയ്യുന്നു. 90 Hz റിഫ്രഷ് റേറ്റും സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. എക്സിനോസ് 1280 എസ്ഒസിയാണ് സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി വരെയുള്ള റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനും സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. അഡീഷണൽ സ്റ്റോറേജ് എക്സ്പാൻഷൻ ഓപ്ഷനും സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

മികച്ച ഫീച്ചറുകളുമായി മോട്ടോ ജി22 എത്തുന്നു; ഇന്ത്യ ലോഞ്ച് ഉടനെന്ന് റിപ്പോർട്ട്മികച്ച ഫീച്ചറുകളുമായി മോട്ടോ ജി22 എത്തുന്നു; ഇന്ത്യ ലോഞ്ച് ഉടനെന്ന് റിപ്പോർട്ട്

ഗാലക്സി

സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ആണ് നൽകിയിരിക്കുന്നത്. എഫ് / 1.8 അപ്പർച്ചർ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) എന്നിവയുടെ സപ്പോർട്ട് ലഭിക്കുന്ന 48 മെഗാ പിക്സൽ പ്രൈമറി ക്യാമറ, 8 മെഗാ പിക്സൽ അൾട്ര വൈഡ് ലൈൻസ്, 5 മെഗാ പിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാ പിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നിങ്ങൾക്ക് 13 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറ സെൻസറും സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിൽ ലഭിക്കും.

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് 12 ഒഎസ് ബേസ്ഡ് ആയിട്ടുള്ള വൺ യുഐ 4.1ൽ ആണ് സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയും സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. ചാർജിങ് അഡാപ്റ്റർ സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിന്റെ ബോക്സിനൊപ്പം ലഭിക്കില്ല. ഇത് ഉപയോക്താക്കൾ പ്രത്യേകം വാങ്ങേണ്ടി വരും. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, എൽടിഇ, ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.1, സ്റ്റീരിയോ സ്പീക്കർ, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവ ഉൾപ്പെടുന്നു. സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിന് ഐപി67 റേറ്റിങും നൽകിയിരിക്കുന്നു.

സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണിന് 5,000 രൂപ വില കുറച്ചുസാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണിന് 5,000 രൂപ വില കുറച്ചു

സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോൺ വാങ്ങണമോ?

സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോൺ വാങ്ങണമോ?

സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഇത് വരെ ലഭിച്ചിട്ടില്ല. അതേ സമയം തന്നെ സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിന്റെ പ്രതീക്ഷിക്കുന്ന വില നോക്കുമ്പോൾ, ഇത് നിങ്ങളുടെ പണത്തിന് മൂല്യം നൽകുന്ന സ്മാർട്ട്ഫോൺ ആണെന്ന് പറയാൻ കഴിയും. മികച്ച ഡിസ്‌പ്ലെയും ഉയർന്ന റിഫ്രഷ് റേറ്റും സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിന്റെ ഏടുത്ത് പറയേണ്ട മേന്മയാണ്.

ഗാലക്സി

കൂടാതെ സാംസങ്ങിന്റെ കരുത്തുറ്റ പ്രോസസറും 30,000 രൂപയിൽ താഴെ വിലയിൽ ഔദ്യോഗിക ഐപി റേറ്റിങും സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിൽ നിങ്ങൾക്ക് ലഭിക്കും. സാംസങ് ഇന്ത്യയുടെ ഔദ്യോഗിക സൈറ്റ് വഴി സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോൺ വാങ്ങാം. മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയും സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ഉടൻ തുടങ്ങും. സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുക.

വൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവുംവൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവും

Best Mobiles in India

English summary
Samsung has recently unveiled a number of A-Series devices in India, including the Galaxy A33 5G smartphone. The Samsung Galaxy A33 5G is the only smartphone in the list that is yet to be priced.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X